2017, ജനുവരി 3, ചൊവ്വാഴ്ച

അവൻ, എന്റെ രാഹുൽ !

ഇരുട്ടിയാണ് വന്നത് 
അനന്തു വാതിൽ  തുറന്നു 
ഒരു ഗസ്റ്റ് ഉണ്ടെന്നു പറഞ്ഞു 
അടുത്ത മുറിയിലേക്ക് ചൂണ്ടിക്കാട്ടി 
ഞാൻ അങ്ങോട്ട്‌ ചെന്നു 
ഒരു പെണ്‍കുട്ടി 
"ആരാ, മനസ്സിലായില്ല ": ഞാൻ പറഞ്ഞു 
കണ്ടു പരിചയം ഉള്ളത് പോലെ 
ആദ്യം പരിചയം തോന്നിച്ചത് താടി ആണ് 
മൂക്കും , കണ്ണുകളും , ചുണ്ടുകളും 
മുഖം തന്നെയും പരിചയം ഉള്ളത് പോലെ 
എന്നാലും സത്യം പറയാമല്ലോ 
ഒരു പെണ്‍കുട്ടി ; ഇല്ല , നോ ചാൻസ് 
ഒരു സമയം ഉണ്ടായിരുന്നു 
പെണ്‍കുട്ടികളുമായി ഏർപ്പാടുകൾ ഉണ്ടായിരുന്ന 
ഒരു കാലം ഉണ്ടായിരുന്നു 
അന്നത്തെ പെണ്‍കുട്ടികളൊക്കെ 
വലിയമ്മമാർ ആയിക്കാണണം 
അവൾ മുഖത്ത് നോക്കാതെ പറഞ്ഞു :"രാഹുൽ ?"
ഹ! ഇപ്പോഴല്ലേ സാദൃസ്യത്തിനു കാരണം മനസിലായത് 
രാഹുലിനെ പോലെ തന്നെയുണ്ട്‌ 
ഞാൻ പറഞ്ഞു :" അവൻ ഇപ്പോൾ എന്നോടോപ്പമല്ല "
ഞാൻ വിസദീകരിചു : 
"അവൻ ഇപ്പോൾ ഹൊസ്റ്റലിൽ ആണ് ." 
അവളെ സമാധാനിപ്പിക്കാനായി പറഞ്ഞു 
"സാരമില്ല. ഈ മുറിയിൽ  കിടന്നോളൂ . 
രാവിലെ ഹൊസ്റ്റലിൽ പോയി കാണാം "


കുളിച്ചു വന്നിട്ട് അനന്തുവിനോട് ചോദിച്ചു 
അവൻ കഴിച്ചുവോ , എന്ന് 
അവളോടും ചോദിച്ചു കഴിച്ചുവോ, എന്ന് 
രണ്ടു പേരും കഴിച്ചത് കൊണ്ട് 
ഞാൻ തനിച് അത്താഴം കഴിച്ചു 
അവൾ കിടന്നുറങ്ങി 
അനന്തു പിന്നെയും കുറെ നേരം കൂടി 
ഇരുന്നിട്ടാണ് കിടന്നത് 


രാത്രിയിൽ ആരോ തട്ടുന്നത് പോലെ 
ഞാൻ കയ്യിൽ പിടിച്ചു 
പരതിയപ്പോൾ പെണ്ണിന്റെ വേഷം 
അനന്തു വിളിച്ചു കൊണ്ടുവന്നതായിരിക്കും 
എന്നെനിക്ക് സംശയം 

എന്നാൽ അവൾ എന്നെ തന്നെയാണ് വിളിക്കുന്നത്‌ 
ഞാൻ എഴുന്നേറ്റു ചെന്നു 
അവൾ എന്നെ അവളുടെ മുറിയിലേക്ക് കൊണ്ട് പോയി 
അവൾ ലൈറ്റിട്ടു 
"ഓർമ്മയില്ലേ ഈ മുഖം ", അവൾക്ക് ഒരാണിന്റെ ശബ്ദം 
"നിന്നെ മറക്കാൻ പറ്റുമോ?" : ഞാൻ ചോദിച്ചു 
അവൻ, എന്റെ രാഹുൽ !
വളരെക്കാലത്തിനു ശേഷം അവൻ വന്നിരിക്കുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ