2017, ജനുവരി 2, തിങ്കളാഴ്‌ച

ജെറിൻ

വെറുതെ 
വെറും വെറുതെ 
ചുമ്മാ 
ഹും 
ഒക്കെ വെറുതെ 
എന്താ ഇങ്ങനൊക്കെ 
പ്രണയം 
വാഴയ്ക്കാ 
മണ്ണാങ്കട്ട 
പോയി ചാകട്ടെ 


അനന്ത് ഇന്നലെ വൈകിട്ട് വന്നില്ല 
ഇന്ന് രാവിലെയും വന്നില്ല 
വൈകുന്നേരം വരെയും വന്നില്ല 
ഒന്ന് വിളിച്ചുമില്ല 
ഇന്നലെ രാവിലെ വരെ 
അനന്തു എന്റേതായിരുന്നു 
എന്റെതാണെന്ന് ഞാൻ അഭിമാനിച്ചിരുന്നു 
എല്ലാം വെറുതെ 


വൈകിട്ട് 
വളരെ ക്കാലത്തിനു ശേഷം 
കള്ളു കുടിക്കാൻ പോയി 
കള്ളു കുടിക്കാനാണ് തോന്നിയത് 
കള്ളു കുടിക്കാൻ പോയി 
ആദ്യത്തെ ഒരു കുപ്പി കഴിഞ്ഞ് 
പുറത്തിറങ്ങി നടന്നു 
ഒറ്റയ്ക്ക് കള്ളടിച്ചിട്ടു ഒരു സുഖം തോന്നിയില്ല 
ചന്ത വരെ നടന്നു 
ആളൊഴിഞ്ഞ ചന്തയിൽ 
കൊള്ളാവുന്ന ഒരു ചരക്ക് 
വെറുതെ വായിൽ നോക്കി ഇരിക്കുന്നത് കണ്ടു 
അടുത്തു കൂടി 
ഓരോന്ന് സംസാരിച്ചു 
ചായ കുടിക്കാൻ വിളിച്ചു 
അവനു ചായ വേണ്ട 
എന്നാൽ ചാരായം കുടിക്കാം 
അവൻ എന്നെ നോക്കി 
"എന്റെ കയ്യിൽ കാശില്ല ", അവൻ പറഞ്ഞു 
"കാശു ഞാൻ കൊടുത്തോളാം , നീ വാ ", ഞാൻ പറഞ്ഞു 
അവൻ എഴുന്നേറ്റു വന്നു 
ഞാൻ ചോദിച്ചു :"കള്ളായാലോ ?"
"മതി ", അവൻ സമ്മതിച്ചു 
വീണ്ടും കള്ളു  ഷാപ്പിലേക്ക് 
ഷാപ്പിലിരുന്നു കള്ളു  കുടിക്കുന്നതിനിടയ്ക് 
പലതും സംസാരിച്ചു 
രണ്ടാമത്തെ കുപ്പി ഒഴിഞ്ഞപ്പോൾ 
അവന്റെ നാവിന്റെ കെട്ടും വിട്ടു 
അവൻ നിർത്താതെ സംസാരിച്ചു തുടങ്ങി 
കള്ളും കപ്പയും ഞണ്ടും ആദ്യം വന്നു 
കള്ളും  പൊറോട്ടയും ബീഫും രണ്ടാമത് 
കള്ളും കപ്പയും വരാലും അവസാനമായി 
അവന്റെ നാവിന്റെ കെട്ടഴിഞ്ഞപ്പോൾ 
ഞാൻ ശ്രോതാവായി 
അതിനിടെ ഞാനവന്റെ തുടയിൽ കൈ വെച്ചു 
അവൻ അതറിഞ്ഞു 
ഒന്നും സംഭവിക്കാത്തതു പോലെ സംസാരം തുടർന്നു 
ഞങ്ങളിറങ്ങി 
ഇരുട്ട് പരക്കവേ 
വിജനമായ വഴിയിലൂടെ ഇരുട്ട് തേടി 
അവനൊപ്പം ഞാൻ നടന്നു 
ഞാനവന്റെ തുടകൾക്കിടയിൽ കൈ കടത്തി 
അവൻ പെട്ടെന്ന് നിശ്ശബ്ദനായി 
അവൻ ചുറ്റും നോക്കി 
"ആരേലും കാണും " , അവൻ പറഞ്ഞു 
ഞങ്ങൾ നിശ്ശബ്ദരായി നടന്നു 
ഒരൊഴിഞ്ഞ കെട്ടിടത്തിന്റെ 
പൊളിഞ്ഞ ജനാലയിലൂടെ അകത്തു കടന്നു 
ഞാനവന്റെ തുണിയെല്ലാം ഉരിഞ്ഞിട്ടു 
അതിനു മീതെ എന്റെ തുണിയും അഴിച്ചിട്ടു 
" അതിനും ഒരു സുഖം കിട്ടിയ്കോട്ടേ ", ഞാൻ അഭിപ്രായപ്പെട്ടു 
*******
മൊബൈലിന്റെ വെളിച്ചത്തിൽ വസ്ത്രങ്ങൾ എടുത്തുടുക്കുമ്പോൾ 
അവനെ വിട്ടുപോകാൻ 
എനിക്കാഗ്രഹം ഉണ്ടായിരുന്നില്ല 
അവനോടു അവന്റെ മൊബയിൽ നമ്പർ വാങ്ങി 
എന്റെ മൊബൈലിൽ സേവ് ചെയ്ത് 
വീണ്ടും കാണാമെന്നു പറഞ്ഞു പിരിയുമ്പോൾ 
മനസ്സിൽ ഒട്ടും ദുഃഖം ഉണ്ടായിരുന്നില്ല 


എന്റെ മുറിയിൽ കയറിയതോടെ 
അനന്തു അദൃശ്യമായ ഒരു സാന്നിധ്യമായി 
വീണ്ടും മനസ്സിൽ നിറഞ്ഞു 
അവനെ -- ജെറിനെ -- വിളിക്കാമെന്നു കരുതി മൊബയിൽ എടുത്തു 
വിളിച്ചത് അനന്തുവിനെയാണ് 
അവൻ വീട്ടിൽ പോയതാണ് 
നാളെ വൈകിട്ടെത്തും 
നാളെ വൈകിട്ട് 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ