ഇത് ഒരു വ്യക്തി പരമായ കാര്യമാണ്.
എനിക്ക് ഒരു ഉറ്റ സുഹൃത്തിനെ വേണം.
ആണ്‍ സുഹൃത്തിനെ ആണ് തേടുന്നത്.
ഹൃദയം ഹൃദയത്തോട് ചേര്‍ത്ത് വെയ്കാന്‍ തയാറുള്ള ഒരു സുഹൃത്ത്.
എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന ഒരു സുഹൃത്ത്.
എന്നോടൊപ്പം അല്പം സമയം ചിലവഴിക്കാന്‍ തയ്യാറുള്ള ഒരു സുഹൃത്ത്.
ഉണ്ടായിരുന്നു, അങ്ങനെയൊരു സുഹൃത്ത്.
അങ്ങനെയൊരു സുഹൃത്ത്.
ആണ്‍ സുഹൃത്തും, പെണ്‍ സുഹൃത്തും .
ഇപ്പോള്‍ സഹ പ്രവര്‍ത്തകര്‍ ഉണ്ട്.
പരിചയക്കാര്‍ ഉണ്ട്.
എല്ലാവരെയും കാണുമ്പോള്‍ ചിരിക്കും.
എല്ലാവരും കാണുമ്പോള്‍ ചിരിക്കും.
അര്‍ഥം ഇല്ലാത്ത വാക്കുകള്‍.
പൊള്ളയായ ശബ്ദങ്ങള്‍.
സ്നേഹത്തിന്റെ കണികയില്ല.
പോയ് മുഖങ്ങള്‍ ആണെവിടെയും
പോയ് മുഖങ്ങള്‍.
വെറുതെ ഒരു ചോദ്യം ചോദിക്കട്ടെ?
നിങ്ങള്‍ക്കൊരു നല്ല സുഹൃത്ത് ഉണ്ടോ?
ഹൃദയത്തോട് ഹൃദയം ചേര്‍ത്ത് വെയ്ക്കുന്ന ഒരു സുഹൃത്ത്?
അപ്പോള്‍ സംഗതി ഇതാണ്.
എനിക്ക് ഒരു സുഹൃത്തിനെ ആവശ്യമുണ്ട്.
ആണ്‍ സുഹൃത്ത്.
ഹൃദയം ഹൃദയത്തോട് ചേര്‍ത്ത് വെയ്ക്കാന്‍ കഴിയുന്ന,
ശരീരം ശരീരത്തോട് ചേര്‍ത്ത് വെയ്ക്കാന്‍ കഴിയുന്ന,
ഒരു ആണ്‍ സുഹൃത്ത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ