2017, ജനുവരി 23, തിങ്കളാഴ്‌ച

മാമ്പഴം

അവനെ ഞാന്‍ അത്ര മേല്‍ സ്നേഹിച്ചു.
അവന്റെ സുന്ദര മേനിയില്‍
ഒന്ന് സ്പര്‍ശിക്കാന്‍ പോലും
എനിക്ക് കഴിഞ്ഞില്ല.
വിരൂപനും
കറുത്തവനും
വൃത്തി കെട്ടവനുമായ ഞാന്‍
എങ്ങനെ അവന്റെ സുന്ദര മേനിയില്‍ സ്പര്‍ശിക്കും ?
എന്റെ അഴുക്കു
അവന്റെ സുന്ദര ഗാത്രത്തെ
അസുന്ദരമാക്കുകയില്ലേ?
അതുകൊണ്ട്
ഞാന്‍ അവനെ സ്പര്‍ശിച്ചില്ല

ഇന്ന് അവന്‍ എന്നില്‍ നിന്നും അകന്നു പോയിരിക്കുന്നു.
ഇനി ഒരിക്കലും അവന്‍ എന്റെ അടുത്ത് വരില്ല.
വാടിയ പൂക്കള്‍ വീണ്ടും വിടരുകയില്ല.
മാമ്പഴം തിന്നാത്തവന്‍ മണ്ടന്‍.


നമ്മുടെ മണ്ടന്‍ ചിന്തകള്‍
നഷ്ടങ്ങള്‍ മാത്രം നല്‍കുന്നു.
മിടുക്കന്മാര്‍ മാമ്പഴങ്ങള്‍
രുചിയോടെ തിന്നുന്നു.





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ