2017, ജനുവരി 2, തിങ്കളാഴ്‌ച

ഇഷ്ടം

അനന്തുവിനെ എനിക്ക് ഇഷ്ടം ആണ് 
എങ്ങനെയുള്ള ഇഷ്ടം ? എന്നൊരു ചോദ്യം വരും 
എന്നെനിക്കറിയാം 
എനിക്കവനെ ഇഷ്ടം ആണ് 
അവനെ എനിക്ക് കിട്ടുന്നതിനു മുൻപേ 
എനിക്കവനെ ഇഷ്ടമായിരുന്നു 
അതുകൊണ്ടാണല്ലോ തേടി പിടിച്ചത് ? എന്നൊരു ചോദ്യം വരും 
എന്നെനിക്കറിയാം 



ഞാലി പൂവൻ നിങ്ങൾക്കിഷ്ടമാണ് 
എന്ത് ചെയ്യും നിങ്ങൾ?
ഞാലി പൂവൻ നിങ്ങൾ തിന്നും 
കിട്ടിയില്ലെങ്കിലും നിങ്ങളുടെ ഇഷ്ടം അവിടെയുണ്ട് 


ഓൾഡ്‌ ഗോൾഡ്‌  വിസ്കി നിങ്ങൾക്കിഷ്ടമാണ് 
എന്ത് ചെയ്യും നിങ്ങൾ?
ഓൾഡ്‌ ഗോൾഡ്‌ വിസ്കി നിങ്ങൾ കുടിക്കും 
കിട്ടിയില്ലെങ്കിലും നിങ്ങളുടെ ഇഷ്ടം അവിടെയുണ്ട് 



അതെ പോലെ 
അനന്തുവിനെ എനിക്കിഷ്ടമാണ് 
എന്ത് ചെയ്യും ഞാൻ ?
അനന്തുവിനെ ഞാൻ തിന്നും 
കിട്ടിയില്ലെങ്കിലും എന്റെ ഇഷ്ടം അവനിൽ ഉണ്ട് 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ