എല്ലാം മിഥ്യയാണ്
എല്ലാം , ദൈവം പോലും
അനന്തു കേൾക്കരുത്
അനന്ത് ദൈവത്തിന്റെ ആളാണ്
അനന്ത് ഭാഗ്യവാനാണ്
ഒത്തിരി ഒത്തിരി ദൈവങ്ങളുണ്ട് ,അനന്തുവിന്
ഒരു ദൈവത്തോട് പറഞ്ഞിട്ട് അനുസരിച്ചില്ലെങ്കിൽ
മറ്റൊരു ദൈവത്തോട് പറയാം
ഏതെങ്കിലും ദൈവം കേൾക്കാതിരിക്കില്ല
പ്രണയ മുഗ്ദ്ധമായ ഈ യാമത്തിൽ
എന്റെ അനന്തു എന്നോടൊപ്പമില്ല
ഈ മഴ വീണു നനഞ്ഞ രാത്രി
ഈ തണുത്ത രാത്രി
എന്നിൽ കാമമുണർത്തുമ്പോൾ
എന്റെ അനന്തു എന്നോടൊപ്പമില്ല
അല്ല അല്ല അല്ല
എന്നിൽ കാമം ഉണർത്തുന്നത്
ഈ രാത്രിയല്ല
അനന്തു തന്നെയാണ്
അവന്റെ തടിച്ച അധരങ്ങളാണ്
അവന്റെ തടിച്ച തുടകളാണ്
അവന്റെ ശരീരത്തെ കുറിച്ചുള്ള സ്മരണകളാണ്
എന്റെ അനന്തു എന്നോടൊപ്പമില്ല
ഇന്നീ രാത്രിയിൽ
ഞാനേകനാണ്
ഇന്നീ രാത്രിയിൽ
സ്വയം ഭോഗം അല്ലാതെ
മറ്റൊരു മാർഗവും ഇല്ല
ജെറിൻ മൊബയിൽ സ്വിച് ഓഫ് ചെയ്തിരിക്കുന്നു
ഒരു പക്ഷെ
ഒരു കുപ്പി കള്ളു കൂടെ കുടിച്ചിരുന്നെങ്കിൽ
ഉറങ്ങാൻ കഴിഞ്ഞേനെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ