2017, ജനുവരി 23, തിങ്കളാഴ്‌ച

ഞാൻ , എന്റെ അനന്തു

എനിക്കുറങ്ങാൻ കഴിഞ്ഞില്ല 
ഞാനാണ് രാവിലെ ആദ്യം എഴുന്നേറ്റത് 
ഞാൻ കുളികഴിഞ്ഞു ചായ കൂട്ടി 
രണ്ടു ഗ്ലാസ്സുകളിൽ പകർന്നു 
അവന്റെ കിടക്കയ്കരികിൽ 
ചായയുമായി കാത്തിരുന്നു 
എന്റെ ചായ ഞാൻ മെല്ലെ കുടിച്ചു 
അവന്റെ കട്ടിലിൽ പോയിരിക്കാനും 
അവനോടൊപ്പം കിടക്കാനും 
മനസ് ആഗ്രഹിച്ചു 
ഞാനത് ചെയ്തില്ല 
അവനവിടെ വശം ചരിഞ്ഞു കിടന്നു 


പത്രം വായിച്ചു കൊണ്ടിരിക്കുമ്പോൾ 
അവൻ ഉണർന്നു 
ഞാൻ പത്രം മാറ്റി വെച്ചു 
അടുത്ത് ചെന്ന് കയ്യിൽ ചായയുമായി 
അവന്റെ കട്ടിലിൽ ഇരുന്നു 
അവൻ എന്നെ കണ്ണ് തുറന്നു നോക്കി 
ഞാൻ പറഞ്ഞു :"ചായ ".
അവൻ എഴുന്നേറ്റു 
കട്ടിലിൽ ഇരുന്നു ചായ കുടിച്ചു 
ഞാൻ പറഞ്ഞു : "നീ പോകരുത്, പ്ലീസ് "
അവൻ ചായ കുടിച്ചു 
ഞാൻ പറഞ്ഞു : " ഇന്നലത്തെ കാര്യം നീ മറക്കണം 
ഇനി അങ്ങനെ ഉണ്ടാവില്ല "
അവൻ ഒന്നും പറഞ്ഞില്ല 
ഞാൻ പറഞ്ഞു: "ഞാൻ മാപ്പ് ചോദിക്കാം "


അവൻ അവിടെ ഇരന്നു കൊണ്ട് തന്നെ ചോദിച്ചു 
"ഇന്നലെ ചേട്ടൻ എന്താ കാട്ടീത്?"
" നീ അത് ക്ഷമിക്കണം. ഇനി അങ്ങനെ ഉണ്ടാവില്ല "
ഞാൻ പറഞ്ഞു 
"ചേട്ടാ", അവൻ പറഞ്ഞു , എനിക്കങ്ങനെ ഒരു ഫ്രെണ്ടുമില്ല 
ഇന്നലെ ഞാൻ സ്മാളടിചിട്ടുമില്ലായിരുന്നു .
ഞാൻ വെറുതെ പറഞ്ഞതായിരുന്നു "
"എന്നിട്ടത് പൊങ്ങി വന്നില്ലല്ലോ ?" ഞാൻ പറഞ്ഞു .
"ചേട്ടനെ  പറ്റിക്കാൻ ഞാൻ പിടിച്ചു കളഞ്ഞു "
അവൻ പറഞ്ഞു 
"ചേട്ടൻ ഒരു മിനിറ്റൂടെ പിടിച്ചിരുന്നെങ്കിൽ 
അത് പൊങ്ങി വന്നേനെ "
അവൻ പറഞ്ഞു 
"അത് പൊങ്ങിയേനാ ഞാൻ കമഴുന്നു കിടന്നത് "
അവന്റെ സുന്ദര ഗാത്രത്തെ നോക്കിക്കൊണ്ടിരുന്നു , ഞാൻ 
"എന്നാലും എന്നാ അടിയാ ചേട്ടൻ അടിച്ചത് ?"
അവൻ പറഞ്ഞു 
" നിനക്കറിയില്ല , നിന്നെ ഞാനെത്ര സ്നേഹിക്കുന്നെന്ന് "
ഞാൻ അവനെ ചുംബിച്ചു 
അവൻ വഴങ്ങി തന്നു 
അവൻ വായ്‌ തുറന്നു തന്നു 
അവൻ സ്വതന്ത്രനായപ്പോൾ ഞാൻ പറഞ്ഞു 
" നിന്നെ ആരെങ്കിലും നോക്കുന്നതും സംസാരിക്കുന്നത് പോലും 
എനിക്കിഷ്ടമല്ല . അപ്പോൾ പിന്നെ ..."
"ചുമ്മാ ചേട്ടനോടൊരു കള്ളം പറഞ്ഞതായിരുന്നു "
അവൻ പറഞ്ഞു 
"അപ്പോൾ നീ എവിടെയും പോകുന്നില്ല?"
"ഇനി എന്നെ തല്ലിയാൽ ഞാൻ പോകും"
" എന്റെ പൊന്നെ, എന്റെ ചക്കരെ, ഇനി നിന്നെ തല്ലില്ല "


എന്റെ അനന്തു എവിടെയും പോകുന്നില്ല 
എനിക്കവനോട് സ്നേഹം ഉള്ളത് പോലെ 
അവൻ എന്നെയും സ്നേഹിക്കുന്നു എന്നല്ലേ 
അതിന്റെയർത്ഥം 

അതെ ഞാൻ അവനെയും 
അവൻ എന്നെയും പ്രേമിക്കുന്നു 
ഞങ്ങൾ പിരിയുകയില്ല 
ഞാൻ , എന്റെ അനന്തു 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ