2017, ജനുവരി 3, ചൊവ്വാഴ്ച

ഷോണ്‍

ഇപ്പോൾ മനസ്സിൽ ജെറിൻ അല്ല 
ഇപ്പോൾ മനസ്സിൽ അനന്തു അല്ല 
ഇപ്പോൾ മനസ്സിൽ മദ്യപ്രിയൻ അല്ല 
ഇപ്പോൾ മനസ്സിൽ ഷോണ്‍ ആണ് 


എനിക്ക് മനസ്സിൽ വല്ലാത്ത അസ്വസ്ഥത 
എനിക്ക് ഷോണിനെ വേണം 
വെളുത്തു മെലിഞ്ഞ ഷോണ്‍ 
എനിക്ക് ഷോണിനെ വേണം 


കുറെ നാൾ ആയി 
ഷോണിനെ ശല്ല്യം ചെയ്യാൻ തുടങ്ങിയിട്ട് 
കാര്യം നേരെ പറഞ്ഞു 
സൌകര്യമായി പറഞ്ഞു 
ഫേസ് ബുക്കിലൂടെ 
അവൻ ഓണ്‍ ലൈൻ ആയിരുന്നപ്പോൾ 
നേരെ പറഞ്ഞു 
അവൻ മറുപടി പറഞ്ഞില്ല 
പിന്നീട് എല്ലാ ദിവസവും 
അവൻ ഓണ്‍ ലൈൻ ആകുമ്പോൾ 
ഇത് തന്നെ പറയാൻ തുടങ്ങി 
അവൻ മിണ്ടുകയില്ല 
മറുപടി ഇല്ല 
ഒടുവിൽ ഒരു ദിനം അവൻ 
പോസ്റ്റു ചെയ്തു 
ആയിരത്തഞ്ഞൂറു രൂപ പോയി 
ഞാൻ മെസ്സേജ് ചെയ്തു 
പോയ രൂപ ഞാൻ കൊടുക്കാം 
എന്നിട്ടും മറുപടി ഇല്ല 


ഓ, അല്ലെങ്കിൽ പോകട്ടെ 
വൈകിട്ട് അനന്തു വന്നു 
ഇന്നീ രാത്രിയിൽ അനന്ത് ഉണ്ട് 
അത് കൊണ്ടാണീ ശാന്തത 
പക്ഷെ നാളെയും , അതിനടുത്ത ദിവസങ്ങളിലും 
എന്റെ മനസ് നീറൂമെന്നെനിക്കറിയാം 
ഷോണിനെ കിട്ടുന്നത് വരെയും 
മനസ് അസ്വസ്ഥമായി കൊണ്ടിരിക്കും 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ