2017, ജനുവരി 29, ഞായറാഴ്‌ച

ആര് തിരക്കാനാ, ചേട്ടാ?

ഓ , എന്ത് ചെയ്യാനാ 
കാശില്ല 
എന്റെ കയ്യിൽ നഞ്ചു വാങ്ങാൻ കാശില്ല 
ഉം 
ഒരു വലിയ രഹസ്യം ഞാൻ കണ്ടു പിടിച്ചു 
ഒരു വലിയ രഹസ്യം 
രഹസ്യം പരസ്യമാക്കണോ , എന്നതാണ് ഇപ്പോഴത്തെ പ്രശ്നം 


ആ രഹസ്യം ഞാൻ പറയാം 
അനന്തു രൂപ എടുത്തു പേർസിൽ വെച്ചു 
ഞാൻ കണ്ടതാണ് 
അനന്തു എ ടി എം കാർഡ് എടുത്തു പേഴ്സിൽ വെച്ചു 
ഞാൻ കണ്ടതാണ് 
അനന്തു അവന്റെ വീട്ടിൽ പോയി 
ഞാൻ കണ്ടതാണ് 
ഉം?
എന്നാൽ ആ രൂപയും എ ടി എം കാർഡും 
ഇവിടെ പുസ്തത്തിനുള്ളിൽ വെച്ചിട്ടാണ് 
അവൻ പോയത് 
വെട്ടം മാണിയുടെ പുരാണിക് എൻസൈക്ലൊ പീഡിയയിൽ 
എന്നിട്ട് അതിന്റെ മുകളിൽ 
ഞാൻ എടുക്കാൻ സാധ്യതയില്ലാത്ത പുസ്തകങ്ങളും എടുത്തു വെച്ചു 
ഹ ഹ ഹ ഹ 
അവൻ എത്ര വലിയ മണ്ടൻ !


സത്യം പറഞ്ഞാൽ 
എനിക്കറിയില്ലായിരുന്നു 
അതിവിടെ വെച്ചിട്ടാണ് അവൻ പോയതെന്ന് 
എന്റെ വീടിന്റെ രണ്ടു വീടിനപ്പുറം താമസിക്കുന്ന 
ജോബി കാരണമാണ് 
ഞാൻ ഈ വലിയ രഹസ്യം കണ്ടു പിടിച്ചത് 
ഇനിയുള്ള പ്രശ്നം 
ഞാനിതു കണ്ടു പിടിച്ച വിവരം അനന്തുവിനോട് പറയണമോ ,
എന്നുള്ളതാണ് 
വേണമെങ്കിൽ , ഒന്നും അറിയാത്ത ഭാവത്തിൽ നടക്കാം 
തന്റെ  മിടുക്കിൽ അവൻ അഭിമാനിക്കും 
അപ്പോൾ ഞാൻ അവനെ വഞ്ചിക്കുകയാവും 
അല്ലെങ്കിൽ, സത്യം  പറയാം 
അപ്പോൾ അവനു താൻ ചെയ്തത് മണ്ടത്തരമെന്നു മനസിലാകും 
അവൻ ബ്ലീച്ചാകും 
എന്ത് വേണം , പറയണോ, വേണ്ടയോ ?


ഈ ജോബി 
അവനു വീട്ടിൽ പ്രശ്നങ്ങൾ ഉണ്ട് 
എൽസമ്മ അവന്റെ അമ്മയല്ല 
അവന്റെ പപ്പായുടെ ഭാര്യയാണ് 
ആദ്യ ഭാര്യ മരിച്ചപ്പോൾ 
അവനെ വളർത്താൻ ഒരു സ്ത്രീയെ കൊണ്ടുവന്നു 
അന്നവർക്ക് അവനെ വലിയ സ്നേഹമായിരുന്നു 
അവനെ സ്നേഹിച്ചു സ്നേഹിച്ച് 
അവർ രണ്ടു പെറ്റു 
അതോടെ അവർക്ക് അവനെ വേണ്ടാതായി 
അയാൾ മദ്യത്തിനടിമയുമായി 


പപ്പാ രാവിലെ ജോലിക്ക്  പോയി 
പപ്പയുടെ ഭാര്യ കുട്ടികളെയും കൊണ്ട് എവിടെയോ പോയി 
പോകും മുൻപ് , അവനെ വീട്ടില് നിന്നും പുറത്താക്കി വാതിൽ പൂട്ടി 
അവർ വരുമ്പോൾ വാതിൽ  തുറക്കും 
അപ്പോൾ വേണേൽ വീട്ടിൽ കയറാം 


പപായുണ്ടായാലും ഇല്ലെങ്കിലും എല്ലാ പണിയും അവൻ ചെയ്യണം 
പറയുന്ന പണിയെല്ലാം ചെയ്യണം 
പറയുന്ന തെറിയും ശാപ വാക്കുകളും കേൾക്കണം 
മറ്റു വല്ലവർക്കും പണിക്കു പോയാൽ പണവും കിട്ടും 
തെറി കേൾക്കുകയും  വേണ്ട 
ഇപ്പോൾ ബി കോം രണ്ടാം വർഷം കഴിഞ്ഞു 
ഇനി ഒരു വർഷം കൂടെ 
അത് കഴിഞ്ഞാൽ ഒരു ജോലി 
നാട് വിടാനും ഒരുക്കമാണ് 


എന്റെ വീടിനു രണ്ടു വീടിന് അപ്പുറത്തുള്ള പയ്യനാണ് 
എന്നാലീ കഥയൊന്നും എനിക്കറിയില്ലായിരുന്നു 
ഞാൻ വരുമ്പോൾ അവൻ ബസ് വെയിറ്റിംഗ് ഷെഡിൽ ഇരിക്കുന്നു 
കാണാൻ എന്തൊരു ജോറ് 
ചെക്കനെ എനിക്കങ്ങിഷ്ടപ്പെട്ടു 
അത് കൊണ്ട് പരിചയപ്പെട്ടു 
വീട്ടിൽ ആരുമില്ലാത്തതു കൊണ്ട് 
അവിടെ ഇരിക്കുകയാനെന്നു കേട്ടപ്പോൾ 
എന്റെ വീട്ടിലേക്കു വിളിച്ചു കൊണ്ട് വന്നു 
ആദ്യം ചായ ഉണ്ടാക്കി ഞങ്ങൾ കുടിച്ചു 
പിന്നെ ഊണ് കഴിച്ചു 
ചായ കുടിച്ചപ്പോൾ അവൻ അവന്റെ കഥകൾ പറഞ്ഞു 
ഊണ് കഴിഞ്ഞപ്പോൾ 
അവന്റെ ശ്രദ്ധ പുസ്തകങ്ങളിൽ ആയി 
അവൻ പുസ്തകങ്ങള എടുത്തു നോക്കാൻ തുടങ്ങി 
അവനാണ് പുസ്തകത്താളുകൾക്കിടയിൽ 
പണവും കാർഡും കണ്ടെത്തിയത് 
എന്നിട്ട് അവൻ ചോദിക്കുകയാണ് 
പുസ്തകത്തിനുള്ളിൽ 
കാർഡും പൈസയും വെച്ചാൽ മറന്നു പോവില്ലേ എന്ന് 
ഹ ഹ ഹ 
ഞാൻ അനന്തുവിനെ കുറിച്ച് പറഞ്ഞില്ല 
ഓ , അന്നേരം അവിടെ വെച്ചു . ഇവിടെ ആരു  വരാനാ 
ആരേലും വന്നാലും ആരും പുസ്തകം എടുത്തു തുറന്നു നോക്കില്ല 
ഞാൻ അവനോടു അങ്ങനെയാണ് പറഞ്ഞത് 


വൈകിട്ട് അല്പം കറങ്ങാം എന്ന് പറഞ്ഞപ്പോൾ 
ലോകാവസാനം വരെ കറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ 
അവനു വീട്ടിലേക്കു പോകാതെ രക്ഷപ്പെടാമായിരുന്നു എന്ന് 
വീട്ടിൽ തിരക്കില്ലേ? എന്ന് ചോദിച്ചപ്പോൾ 
അവന്റെ മറുപടി 
ആര് തിരക്കാനാ, ചേട്ടാ?


ഞങ്ങൾ വൈകുന്നേരം ഒന്ന് ചുറ്റിയടിച്ചു തിരിച്ചു വന്നപ്പോഴും 
അവന്റെ വീട് പൂട്ടിക്കിടക്കുന്നു 
ഞാൻ ആനെയും കൂട്ടി എന്റെ വീട്ടിൽ എത്തി 
ഈ  വീട് എനിക്ക് ജോലികിട്ടിയ സമയത്ത് ഞാൻ വാങ്ങിയതാണ് 
ഈ വീട് വാങ്ങുന്ന സമയത്ത് 
എല്ലാവരും പറഞ്ഞത് 
വേണ്ടാ, വേണ്ടാ എന്നാണ് 
വഴിയുണ്ടായിരുന്നില്ല 
വെള്ളക്കെട്ടായിരുന്നു, ആ പ്രദേശം ആകെ 
വില നിസ്സാരമായത് കൊണ്ട് വാങ്ങി 
പിന്നീട് അവിടെ ചില സ്ഥാപനങ്ങൾ വന്നു 
അതോടെ വികസനം വന്നു 
ഇന്ന് വെള്ളക്കെട്ടില്ല 
വഴിയുണ്ട് 
എല്ലാ സൌകര്യങ്ങളും ഉണ്ട് 
ഞങ്ങൾ അത്താഴം ഒരുക്കി 
ഒരു മിനി ഓണസദ്യ തന്നെ ഒരുക്കി 
ഞങ്ങൾ അത് കഴിച്ചു 
എനിക്കവനോടുള്ള സ്നേഹം എത്തരമാണെന്ന് 
ഞാൻ പറഞ്ഞില്ല 
ഞാൻ പറഞ്ഞു 
നീ ഇന്ന് പോകണ്ടാ 
അവൻ പറഞ്ഞു 
ഇതുവരെ വന്നില്ലല്ലോ, അപ്പോൾ ഇന്നിനി വരില്ല 
പപ്പാ വരില്ലേ?
പപ്പാ വരാന്തയിൽ കിടന്നോളും 
കൊള്ളാം, നല്ല കുടുംബം 
ചെക്കനെ നോക്കാൻ വേലക്കാരിയെ വെച്ചതാണ് 
ഒരുത്തിയെ സ്ത്രീധനം വാങ്ങി കെട്ടിയിരുന്നെങ്കിൽ 
കാശു പോകുമെന്ന് ഭയന്നെങ്കിലും 
ചെക്കനെ നോക്കിയേനെ 
വേലക്കാരി  വീട്ടുകാരിയായപ്പോൾ 
നഷ്ടപ്പെടാനൊന്നുമില്ല, നേടാനേ ഉള്ളൂ 
എന്നതായി അവസ്ഥ 
ചെക്കൻ  അനാഥനും ആയി 

രാത്രിയിൽ  ഏറെ നേരം ഏതോ പുസ്തകവും വായിച്ച് 
അവനിരുന്നു 
ഉറങ്ങുന്നില്ലേ? എന്ന് ചോദിച്ചപ്പോൾ 
അവൻ ലൈറ്റണച്ചു കിടന്നു 
ഞാൻ എഴുന്നേറ്റ് അവന്റെ അടുത്ത് ചെന്ന് കിടന്നു 
അവന്റെ കവിളത്ത് ചുംബിച്ചു 
ഞാൻ പറഞ്ഞു 
എനിക്ക് നിന്നെ ഇഷ്ടമാണ് 
അവൻ ഒന്നും പറഞ്ഞില്ല 
ഞാനവന്റെ വസ്ത്രങ്ങൾ അഴിച്ചു 
ഞാൻ ചോദിച്ചു : ലൈറ്റ് ഇടട്ടെ?
എനിക്കൊന്നു കാണാനാ 
വേണ്ട 
എനിക്ക് കാണണം , ഞാൻ പറഞ്ഞു 
അവൻ ഒന്നും പറഞ്ഞില്ല 


പണം അനന്തു വെച്ചിടത്ത് തന്നെയിരുപ്പുണ്ട് 
ഞാൻ എടുത്തിട്ടില്ല 
മദ്യം , ഒരു തവണയെ കഴിച്ചുള്ളൂ, അതും പണം കൊടുക്കാതെ 
സെക്സ്, ഇത് രണ്ടാമത്തെ തവണ , രണ്ടാമത്തെ ചെക്കൻ 
അനന്ത് വരുന്നത് വരെ ഇവൻ ഉണ്ടാകും കൂട്ടിന് 
ഞാനവന്റെ ചുണ്ടുകളിൽ ചുംബിച്ചു 
ഇവൻ ആദ്യമായിട്ടാണെന്ന്  എനിക്ക് മനസ്സിലായി 
അവന്റെ ജീവിതത്തിലെ ആദ്യത്തെ ആൾ 
എനിക്കവനോട് വല്ലാതെ ഇഷ്ടം തോന്നി; പ്രേമം തോന്നി 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ