2017, ജനുവരി 21, ശനിയാഴ്‌ച

ഇണ

ഇന്നലെ രാത്രി ഞാൻ ഭ്രാന്തിന്റെ വക്കിലെത്തി 
എനിക്ക് അനന്തുവിനെ വേണമായിരുന്നു 
അനന്തു അടുത്തുണ്ടായിരുന്നില്ല 
എനിക്ക് ഭ്രാന്തു പിടിക്കുമെന്ന് 
ഞാൻ ഭയന്നു 
എനിക്കുറക്കം വന്നില്ല 
അനന്തുവിൽ നിന്നും 
ഉദ്ധാരണത്തിൽ നിന്നും 
മോചനം ഉണ്ടായില്ല 
മദ്യം മസ്തിഷ്കത്തെ കീഴ്പ്പെടുത്തും പോലെ 
അനന്തു മസ്തിഷ്കത്തെ കീഴ്പ്പെടുത്തി 
സ്വയം ഭോഗത്തിന് മനസ്‌ തയ്യാറായില്ല 
സ്വയം ഭോഗത്തിലൂടെ അനന്തുവിൽ നിന്നും 
ഉദ്ധാരണത്തിൽ നിന്നും 
മോചനം സാധ്യമായിരുന്നു 
പക്ഷെ കഴിഞ്ഞില്ല 
എനിക്ക് അനന്തു തന്നെ വേണമായിരുന്നു 
വെളുപ്പിന് മൂന്നു മണിയായിട്ടും 
എനിക്കുറങ്ങാൻ കഴിഞ്ഞില്ല 
അവസാനം 
എപ്പോഴോ ഞാനുറങ്ങി 
രാവിലെ അനന്തു വന്നു വിളിച്ചപ്പോൾ 
ആണ് ഉണർന്നത് 
എന്നാൽ 
അപ്പോൾ അനന്തുവിനെ കണ്ടിട്ട് 
വേണം എന്ന് തോന്നിയില്ല 
ഇവൻ കാരണമാണല്ലോ 
ഇന്നലെ ഞാൻ ഭ്രാന്തിന്റെ വക്കോളം എത്തിയത് 
എന്നോർത്തു 
എന്നിട്ടും രാവിലെ അവനെ കണ്ടപ്പോൾ ഞാൻ 
ഉദാസീനനായി 
വീണ്ടും കിടന്നുറങ്ങി 
എഴുന്നേറ്റപ്പോൾ പുലർന്നിരുന്നു 
അവൻ കോളേജിൽ പോകാൻ ഒരുങ്ങി കഴിഞ്ഞിരുന്നു 
കോളേജിൽ പോകാൻ ഒരുങ്ങി കഴിഞ്ഞാൽ 
അവൻ സമ്മതിക്കില്ല 
അത് കൊണ്ട് ഞാൻ അവനെ മൈൻഡ് ചെയ്തില്ല 



ഒരിണയുണ്ടെങ്കിൽ ഇതെല്ലാം ആണ് കുഴപ്പങ്ങൾ 
നിങ്ങൾക്ക് ആഗ്രഹം തോന്നുമ്പോൾ 
ഇണയ്ക്ക് താൽപ്പര്യം ഉണ്ടായില്ലെന്ന് വരാം 
നിങ്ങൾക്ക് സൗകര്യം ഉണ്ടാകുമ്പോൾ 
ഇണയ്ക്ക് സൌകര്യപ്പെട്ടില്ലെന്നു വരാം 
നിങ്ങൾക്കും ഇണയ്കും 
ആഗ്രഹവും സൌകര്യവും ഒത്തുവരുന്ന നിമിഷങ്ങൾ 
അപൂർവ്വങ്ങൾ ആയിരിക്കും 
മറ്റുള്ളവർ നിങ്ങളെ അസൂയയോടെ നോക്കും 
വാസ്തവത്തിൽ 
നിങ്ങളുടെ ഇണയോടുള്ള ആഗ്രഹത്താൽ 
നിങ്ങൾക്ക് ഭ്രാന്തു പിടിക്കുമോ എന്ന് 
നിങ്ങൾ ഭയക്കും 
നിങ്ങളുടെ ഇണയ്ക്ക് 
ഇതെല്ലാം ഒരു തമാശ മാത്രവും 


ഇണയില്ലാത്തവന് 
സ്വയം ഭോഗത്തിലൂടെ മുക്തി ലഭിക്കും 
അവനു കാത്തിരിക്കാനും 
കാമിക്കാനും ആരും ഇല്ലല്ലോ 

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ