മുറിയിൽ ചെന്ന അനു സോമൻ ഒരു കസേരയിൽ ഇരുന്നു. അവൻ കുറച്ചു നേരം തലകുനിച്ചിരുന്നു. അവൻറെ അപ്പൻ ഐ സി യൂ വിൽ അല്ലെ . അവനു വിഷമം കാണുമല്ലോ. ഞാനത് കൊണ്ട് സൈലൻറ് ആയി. കുറച്ചു കഴിഞ്ഞപ്പോൾ അവൻ മുഖമുയർത്തി എന്നെ നോക്കി. മൊബൈലിൽ എന്തോ നോക്കി. പിന്നെ ലൗഡ് സ്പീക്കർ ഓൺ ചെയ്തു. കേട്ടത് രാജീവ് നായരുടെ ശബ്ദം. രാജീവ് നായർ അനുവിനോട് പറയുകയാണ്. ഞാൻ പറഞ്ഞത് എന്ന രീതിയിലാണ് അവതരണം. വിഷയം അനു സോമൻ. മനസിലായില്ലേ? അനു സോമനെ കുറിച്ച് ഞാൻ പറഞ്ഞു എന്ന് പറഞ്ഞുകൊണ്ട് രാജീവ് നായർ കത്തിക്കയറുകയാണ്. ഞാൻ ചിന്തികപോലും ചെയ്യാത്ത കാര്യങ്ങൾ. അവനെ കുറിച്ച് അങ്ങനെയൊക്കെ പറയണമെങ്കിൽ അവനെ കുറിച്ചും അവന്റെ വീട്ടുകാരെ കുറിച്ചുമൊക്കെ എനിക്കറിവുണ്ടാകണം. എനിക്കാണെങ്കിൽ അവനെ കുറിച്ചൊന്നുമറിയില്ല താനും. ഇത് രാജീവ് നായരുടെ സ്ഥിരം ഏർപ്പാടാണ്. അവനാരോടെങ്കിലും എന്തെങ്കിലും അവമതിച്ചു പറയുമ്പോൾ മറ്റൊരാൾ പറഞ്ഞെന്ന രീതിയിലാകും പറയുക. അവനു പറയണമെന്ന് തോന്നിയതെല്ലാം അവൻ പറയുന്നു. കേട്ടവനോട് തൻറെ അഭിപ്രായമല്ലെന്നു ബോധിപ്പിക്കുന്നു.മറ്റൊരാൾ പറഞ്ഞതാണ്. ഇത്കൊണ്ടൊരു സുഖം രാജീവ് നായർക്ക് കിട്ടുന്നു. ഒന്നാമത് പറയാനാഗ്രഹിച്ചതെല്ലാം പറഞ്ഞു. കേട്ടവന് തന്നോട് വിരോധമില്ല. കേട്ടവന് വിരോധം അവൻ ആരോട് വിരോധം വെക്കണമെന്ന് രാജീവ് ആഗ്രഹിച്ചോ, അവനോട് അനു വിനെ അവമതിച്ച് പറയാനാഗ്രഹിച്ചതെല്ലാം ഞാൻ പറഞ്ഞെന്നു പറഞ്ഞു രാജീവ് അവനോടു പറഞ്ഞപ്പോൾ അനുവിന് വിരോധം എന്നോട്. ഇതൊക്കെ പറഞ്ഞ രാജീവിനോട് ഒരു വിരോധവുമില്ല.
ഞാൻ ഈ വിധമൊന്നും അനുവിനെ കുറിച്ച് പറഞ്ഞിട്ടില്ലെന്ന് പറഞ്ഞു. ഇങ്ങനെ മറ്റാരെങ്കിലും പറഞ്ഞെന്നു പറഞ്ഞ് തനിക്ക് പറയാനുള്ളതെല്ലാം പറയുന്നത് രാജീവ് നായരുടെ ഒരു രീതിയാണെന്ന് ഞാൻ അവനോടു പറഞ്ഞു.
തനിക്കും സംശയം തോന്നിയിരുന്നെന്ന് അനു സമ്മതിച്ചു. എന്നാൽ അവൻ തറപ്പിച്ചു പറഞ്ഞതോടെ വിശ്വസിച്ചുപോയെന്നും പറഞ്ഞു. ഞാൻ അങ്ങനെയൊക്കെ പറഞ്ഞെന്നു കേട്ടാൽ ആരാണ് പ്രതികരിച്ചു പോകാത്തത്? അതെല്ലാം കേട്ടിട്ട് അവൻ പോയി ഒരു ക്യാമറാ പെൻ വാങ്ങി. എന്നെ വിളിച്ചു വരുത്തി. എല്ലാം റിക്കോഡ് ചെയ്തു. റിക്കോഡ് ആയോയെന്ന് അവനറിയില്ല. അത് നോക്കാൻ അവൻ അതിൽ നിന്നും മൈക്രോ കാർഡെടുത്ത് എന്നെ ഏൽപ്പിച്ചു .
പിന്നെ ഞങ്ങളുറങ്ങാൻ കിടന്നു. അവൻ പറഞ്ഞു : "നിങ്ങൾ അങ്ങനെയൊക്കെ പറഞ്ഞെങ്കിൽ നിങ്ങളെയൊന്നു വിരട്ടണമെന്നു ഞാൻ തീരുമാനിച്ചു. ഒരു ഘട്ടത്തിൽ നിങ്ങളെന്നെ ചെയ്തതെല്ലാം അയാളോട് പറയണമെന്ന് ഞാൻ ഉദ്ദേശിച്ചതാണ് . എന്നാൽ ചില കാര്യങ്ങൾ കേട്ടപ്പോൾ , നിങ്ങൾക്ക് അതറിയാൻ സാധ്യതയില്ലെന്ന് തോന്നി. നിങ്ങൾ അറിയാത്ത കാര്യം അയാൾ ഉണ്ടാക്കിപ്പറയുകയാണെങ്കിൽ നിങ്ങളെ കുറിച്ച് പറയുന്നത് ശരിയല്ലെന്ന് തോന്നി. അതുകൊണ്ടു മൗനം പാലിച്ചു."
കുറേ നേരത്തേക്ക് ഇരുട്ടു നിറഞ്ഞ മുറിയിൽ മൗനം താങ്ങി നിന്നു . പിന്നെ അവൻ എൻറെ അടുത്തേക്ക് നീങ്ങിക്കിടന്നു. " നിങ്ങളപ്പോൾ അവിടെ ഉണ്ടായത് ഭാഗ്യം. അതുകൊണ്ട് അപ്പനിപ്പോഴും ജീവനോടെയുണ്ട് " അവൻ പറഞ്ഞു. അവനെന്നെ ഉമ്മ വെച്ചു അവനെൻറെ കാതിൽ മന്ത്രിച്ചു "എനിക്കിപ്പോൾ ദേഷ്യവും പിണക്കവുമൊന്നുമില്ല. എന്താന്ന് വെച്ചാൽ ചെയ്തോ"

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ