2017, ജനുവരി 27, വെള്ളിയാഴ്‌ച

വേണോ?-- വേണ്ടയോ?

അനന്തു പോയി 
ഒന്നും ചെയ്യാനില്ല 
കെ ആർ മീരയുടെ " ആരാച്ചാർ " വാങ്ങി 
കുറെ പേജുകൾ വായിച്ചു 
കൊള്ളാം , നല്ല പുസ്തകം 
അനന്തു വരുമ്പോൾ 
അനന്തുവിനും വായിക്കാൻ കൊടുക്കാം 
അവൻ ഒരു പുസ്തക പ്രേമിയാണ്‌ 


അനന്തു ഇല്ലാത്തതു കൊണ്ട് 
ഒരു സുഖമില്ല 


എനിക്കൊരു സത്യം അറിയാം 
അനന്തുവിന്റെ ഫോട്ടോ ഞാൻ ഇടാതിരുന്നത് നന്നായി 
അനന്തുവിനെ കുറിച്ചുള്ള വിവരങ്ങളും 
എഴുതാതിരുന്നത് നന്നായി 
എന്നെ ആർക്കും ഇഷ്ടമല്ല 
എന്നാൽ എല്ലാവർക്കും അനന്തുവിനെ ഇഷ്ടമാണ് 
അവനെ കുറിച്ചറിയാമായിരുന്നെങ്കിൽ 
പലരും അവനെ ഞാനുമായുള്ള ബന്ധത്തിൽ നിന്നും 
പിന്തിരിപ്പിച്ചേനെ 


സത്യം എഴുതുന്നതും ഒരു ദുഖമാണ് , അല്ലെ ?
നിങ്ങൾ ഡയറി എഴുതുമ്പോൾ 
ഡയറി ആരും കാണാതെ സൂക്ഷിക്കുന്നു 
ഞാനീ പേജിൽ ഡയറി എഴുതുന്നു 
എന്റെ മനസ് നിങ്ങൾ കാണുന്നു 
എനിക്ക് ഒളിക്കാൻ ഒന്നുമില്ല 
ഒളിക്കാനുള്ളത് അനന്തു മാത്രമാണ് 
അവനെ ഞാൻ നിങ്ങൾക്ക് കാട്ടിതരില്ല 
എന്റെ ഏറ്റവും വിലപിടിപ്പുള്ള മുതൽ 
അനന്തുവാണ് 
അവൻ അപഹരിക്കപെടും എന്ന ഭയം എനിക്കുണ്ട് 


ഒരു തമാശ പറയാം 
എന്റെയീ ഡയറി നിങ്ങൾ കാണുന്നു 
നിങ്ങൾ വായിക്കുന്നു 
എന്നാൽ അനന്തു കാണുന്നില്ല 
അനന്തു വായിക്കുന്നില്ല -
(അങ്ങനെയാണ് ഞാൻ വിചാരിക്കുന്നത് . 
 അവൻ കാണാതിരിക്കട്ടെ .)
ഒരു പക്ഷെ 
ഞാൻ എഴുതുന്നത്‌ 
അനന്തുവിനെ കാണിക്കുനത് 
ഞങ്ങളുടെ ബന്ധം ദൃഡം ആക്കിയേക്കാം 
എന്നാൽ എനിക്ക് ഭയമാണ് 
അവനിത് ഇഷ്ടമായില്ലെങ്കിൽ 
അവൻ എന്നെ ഉപേക്ഷിച്ചു പോകില്ലേ ?


അതെ 
നാം എല്ലായിപ്പോഴും സംശയിച്ചു കൊണ്ടേയിരിക്കുന്നു 
വേണോ?-- വേണ്ടയോ?
വേണോ?-- വേണ്ടയോ ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ