2017, ജനുവരി 5, വ്യാഴാഴ്‌ച

അനു സോമൻ 2

അനു സോമന് ഒരു രണ്ടാം ഭാഗം ഉണ്ടാവുമെന്ന് 
ഞാൻ പ്രതീക്ഷിച്ചില്ല.
കഴിഞ്ഞ ദിവസം അവനു ബ്രാണ്ടി വാങ്ങിക്കൊടുത്തതിനു പകരമായി 
ഞങ്ങൾക്ക് ബ്രാണ്ടി വാങ്ങിത്തരാൻ 
അങ്ങനെ തുല്യത പാലിക്കാൻ അനു സോമൻ തീരുമാനിച്ചു 
ഞങ്ങളൊക്കെ ഹാഫ് വാങ്ങുമ്പോൾ അവൻ ഫുൾ വാങ്ങി വന്നു 
ഒരു ഫുള്ളുമായി അവൻ ഞങ്ങളെ കാണാൻ വന്നു 
നേരത്തേ അറിയിച്ചിരുന്നു വരുമെന്ന് 
അനു 
ഞാൻ 
പ്രപഞ്ചം 
രാജീവ് നായർ 
തിരിനായർ 
അനു സോമൻറെ ബ്രാണ്ടി കഴിച്ചുകൊണ്ടിരിക്കേ 
രാജീവ് നായർ എഴുന്നേറ്റ് പോയി 
പോകുമ്പോൾ തിരിനായരെ ബലം പിടിച്ചെഴുന്നേല്പിച്ച് കൂടെ കൊണ്ടുപോയി 
പിന്നീട് എന്നോട് അതേപ്പറ്റി രാജീവ് നായർ വിശദീകരിക്കുകയുണ്ടായി 
തിരി വിജയനോട് ചെയ്തപോലെയെങ്ങാനും അനുവിനോട് ചെയ്‌താൽ നായന്മാർക്കാകമാനം മാനക്കേടല്ലേ ? അതൊഴിവാക്കാനാണ് തിരി നായരെ രാജീവ് നായർ ബലമായി പിടിച്ചെഴുന്നേൽപ്പിച്ചുകൊണ്ടുപോയത് 
അതേതായാലും നന്നായി 
വളരെ സന്തോഷം 



തിരി നായരെ രാജീവ് നായർ കൊണ്ടുപോയ ശേഷം 
തിരി നായരെ കുറിച്ച് 
അനു സോമൻ അന്വേഷിച്ചു 
തിരിനായരും വിജയനുമായുള്ള കഥ പ്രപഞ്ചമാണ് 
കഥാപ്രസംഗ രീതിയിൽ പറഞ്ഞു കൊടുത്തത് 
പാട്ടും താളവും കഥയുമായി പ്രപഞ്ചം കഥപറയാൻ ഒരുമണിക്കൂറെടുത്തു 
ഒരു ഫുൾ സൂന്നു തീരുകയും ചെയ്തു 



കഥ ഇതാണ് 
ഒരു രാത്രിയിൽ വിജയൻ നായർ വന്നെത്തി 
രാജീവ് നായരെ അന്വേഷിച്ചാണ് വന്നത് 
രാജീവ് നായർ സ്ഥലത്തുണ്ടായിരുന്നില്ല 
തിരിനായർ വളരെ സന്തോഷത്തോടെ വിജയൻ നായരെ സ്വീകരിച്ചു 
രാജീവ് നായരുടെ അതിഥിയായി കഴിയാൻ വന്ന വിജയൻ നായർ അങ്ങനെ തിരി നായരുടെ അതിഥിയായി 
രണ്ടുപേരും അക്കാലത്ത് ഒരേമുറിയിലാണ് കഴിഞ്ഞിരുന്നത് 
രാത്രി ഇരുട്ടി കഴിഞ്ഞപ്പോൾ തിരിനായർ വിജയം നായരുടെ കൂടെ  ചെന്ന് കിടന്നു 
പിന്നെ മുണ്ടിനകത്ത് കയ്യിട്ടെന്നോ -- ഒക്കെ 
വിജയൻ നായർ അപ്പോൾ തന്നെ പെട്ടിയുമെടുത്ത് അവിടെനിന്നിറങ്ങി 
മറ്റൊരു സുഹൃത്തിനോടൊപ്പമാണ് ആ രാത്രി വിജയൻ നായർ കഴിഞ്ഞത് 
അടുത്ത പ്രാവശ്യം രാജീവ് നായരെ കണ്ടപ്പോൾ വിജയൻ നായർ സംഭവം രാജീവ് നായരോട് പറഞ്ഞു 
അന്ന് തന്നെ  തിരി നായരുടെ മുറിയിൽ നിന്നും രാജീവ് നായർ താമസം മാറ്റി 


കഥ കെട്ടുകഴിഞ്ഞപ്പോൾ അനു സോമനിൽ ധാർമ്മിക രോഷം ഉയർന്നു 
ഇവനൊക്കെ നായരാണെന്നും പറഞ്ഞു നടക്കുന്നു. എന്നെയും അവനെയും നോക്കിയാട്ടെ . ആരാ നായർ ? ആരാ അയ്യങ്കാളി ? എങ്ങനെയാ നായരെയും പുലയനെയും തിരിച്ചറിയുക? നിറം കൊണ്ട്? അവനെന്നേക്കാൾ കറുത്തിട്ടല്ലേ ? നിറം കൊണ്ട് ജാതി അറിയാൻ കഴിയുമോ? എങ്ങനെയാണ് നായരെയും പുലയനെയും കണ്ടാൽ തിരിച്ചറിയുക?


"നായന്മാർ പടയാളികളാണ്. ഈ നാടിനെ രക്ഷിച്ചവർ. അക്രമികളെയും ശത്രുക്കളെയും അമർച്ച ചെയ്തവർ " രാജീവ് നായരുടെ ശബ്ദം ഉയർന്നു മുഴങ്ങി. എപ്പോഴാണയാൾ വന്നു കയറിയതെന്ന് ആർക്കും അറിയില്ല. അയാൾ വന്നത് ആരും കണ്ടില്ല. എല്ലാവരും നിശ്ശബ്ദരായി 

"ടിപ്പുവിൻറെ ആക്രമണക്കാലത്ത് നായന്മാർ ടിപ്പുവിൻറെ സൈന്യം വരുന്നൂന്നു കേട്ട പാടെ ഓടിയൊളിച്ചു. ടിപ്പുവിൻറെ സൈന്യം വന്നപ്പോൾ നായന്മാരൊന്നും അവിടെയെവിടെയുമില്ലായിരുന്നു. പാടത്ത് പണിയെടുത്തിരുന്ന പുലയർ കയ്യിലിരുന്ന കൂന്താലിയും തൂമ്പയുമായി ടിപ്പുവിൻറെ സൈന്യത്തെ എതിരിട്ടു " പ്രപഞ്ചം ചരിത്രത്തിൽ നിന്ന് ഒരു സംഭവം പറഞ്ഞു തുടങ്ങി 

"എന്നിട്ട് ജയിച്ചോ?  അവന്മാർ ടിപ്പുവിനെ തോൽപ്പിച്ചോടിച്ചോ?"   രാജീവ് നായർ പരിഹസിച്ചു.

"ടിപ്പുവിനെ എതിരിട്ട പുലയരെ നായന്മാരാക്കണമെന്നു സായിപ്പ് കൊച്ചിരാജാവിനോട് ആവശ്യപ്പെട്ടു. അങ്ങനെ  അത്രയും പുലയരെ കൊച്ചി രാജാവ് നായന്മാരാക്കി കൽപ്പന പുറപ്പെടുവിച്ചു. ആ നാട്ടിൽ നായന്മാരായി അംഗീകാരം കിട്ടാത്തതിനാൽ അവർ മുവാറ്റുപുഴയിലും മറ്റുപ്രദേശങ്ങളിലുമായി താമസമുറപ്പിച്ചു. അതായത് , ഇന്നുള്ള നായന്മാരിൽ ചിലരെങ്കിലും ആ ധീരരായ പുലയരുടെ വംശക്കാരാണ് " പ്രപഞ്ചം പറഞ്ഞു.



രാജീവ് നായരെ ആകെ വിറച്ചു. വിയർത്തു. രാജീവ് നായർ മുവാറ്റുപുഴക്കാരനാണ് . നിറം കറുത്തിട്ടുമാണ്. രാജീവ് നായർ ഒന്നും മിണ്ടാതിറങ്ങിപ്പോയി.



"അത്രേം വേണ്ടായിരുന്നു " അനു സോമൻ ഉറക്കെയുറക്കെ പൊട്ടിപൊട്ടിചിരിച്ചു. 'ഇതൊക്കെ നേരാണോ , ചേട്ടാ ?" അനു പ്രപഞ്ചത്തോടന്വേഷിച്ചു. 


പ്രപഞ്ചം മിണ്ടാതിരുന്ന് ബ്രാണ്ടി സിപ്പ് ചെയ്തു. പ്രപഞ്ചം പറയുന്നതൊന്നും ആരും ചലഞ്ച് ചെയ്യാറില്ല. ചലഞ്ച് ചെയുന്നത് കൊണ്ട് പ്രയോജനമില്ല. സ്വയം വിവരമില്ലാത്തവനാണെന്ന് തെളിയിക്കാമെന്നല്ലാതെ വേറെ പ്രയോജനമൊന്നുമില്ല. ഇങ്ങേര്  വെറുതെ തമാശക്കെന്തെങ്കിലും പറഞ്ഞാൽ പോലും ആരും തർക്കിക്കാൻ പോവില്ല. 



അവസാനത്തെ സിപ്പ് എടുത്തിട്ട് പ്രപഞ്ചവും എഴുന്നേറ്റ് പോയി 
ഞാനും അനു സോമനും അവശേഷിച്ചു 
അവൻ മനഃപൂർവ്വം വന്നതാണെന്നും മനപ്പൂർവ്വം ഇരുന്നതാണെന്നും എനിക്ക് തോന്നി 


ഞാൻ അവനെ നോക്കി. അവനെന്നെ നോക്കി. ഞാൻ ചിരിച്ചു . അവൻ ചിരിച്ചു.


ഞാൻ പറഞ്ഞു "എഴുനേറ്റ് വാ. കാണിച്ചുതരാം "
അവൻ എഴുനേറ്റ് വന്നു 






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ