2017, ജനുവരി 21, ശനിയാഴ്‌ച

ഒരു സ്വവർഗ ബന്ധത്തിലെ പ്രശ്നങ്ങളും പരാതികളും

എന്തുകൊണ്ട് സ്വവർഗ ബന്ധങ്ങൾ ?

സ്വവർഗ ബന്ധങ്ങൾക്ക് പല കാരണങ്ങളുണ്ടാവാം. സ്ത്രീകളുമായി ബന്ധപ്പെടാനുള്ള താല്പര്യമില്ലായ്മയ്ക്ക് പലകാരണങ്ങളുണ്ടാവാം. ഏതായാലും പ്രശ്നത്തിൻറെ വേരെന്നത് സ്ത്രീകളിൽ താൽപ്പര്യമില്ലെന്നതിലാണ് . കാരണങ്ങൾ പലതാവാം. സ്ത്രീകളോട് ഇടപെടുന്നതിൽ ലജ്ജ തോന്നുക, സ്ത്രീകളുമായി അടുക്കുന്നതിന് കഴിവില്ലായ്മ. തൻറെ പുരുഷത്വത്തിൽ വിശ്വാസമില്ലായ്മ , സ്ത്രീകളുമായി സംസർഗ്ഗത്തിന് അവസരം ലഭിക്കാതിരിക്കുക. എന്നിങ്ങനെ പലകാരണങ്ങളാൽ ഒരാൾ സ്വവർഗ ബന്ധത്തിൽ ഏർപ്പെട്ടെന്നു വരാം. 


സ്ത്രീകളുമായി ഇടപഴകുന്നതിനു അവസരമുണ്ടായാൽ പലരും സ്വവർഗ ബന്ധങ്ങൾ ഉപേക്ഷിക്കും.ഒരു ചെറിയ ന്യൂനപക്ഷം സ്വവർഗ ബന്ധങ്ങളിൽ ആനന്ദം കണ്ടെത്തുന്നവരായിരിക്കും.



സ്വവർഗ ബന്ധങ്ങൾ അനാദിയായ കാലം മുതൽക്കേ ഉണ്ടായിരുന്നതായി സൂചനകൾ ഉണ്ട്. ബൈബിളിൽ പറയുന്ന കഥ നിങ്ങൾ വായിച്ചിട്ടില്ലേ ? മൂന്നു സുന്ദരന്മാരായ യുവാക്കൾ നിൻറെ വീട്ടിൽ വന്നുവല്ലോ. അവരെ ഞങ്ങൾക്ക് വിട്ടു തരിക. ആ മൂന്നു  യുവാക്കൾ ദൈവങ്ങളായിരുന്നു. സ്വവർഗ രതിക്കാരായ ആ ജനത്തെയാകെ ദൈവം നശിപ്പിച്ചു കളഞ്ഞെന്ന് ബൈബിളിൽ പറയുന്നു. ആയിരത്തൊന്നു രാവുകൾ എന്ന അറബിക്കഥകളിൽ സ്വവർഗ രതിയെ കുറിച്ചുള്ള പരാമർശങ്ങൾ വളരെയുണ്ട്. വിവിധ ജനങ്ങൾക്കിടയിൽ സ്വവർഗ രതി നിഷിദ്ധമായാണ് കരുതപ്പെട്ടിരുന്നത്. കണ്ടുപിക്കപ്പെട്ടാൽ ലിംഗ ഛേദനം അടക്കമുള്ള ശിക്ഷാവിധികൾ നേരിടേണ്ടി വന്നിരുന്നു. സമുദായത്തിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. എന്നാൽ രാജാക്കന്മാരും ധനികരും സ്വവർഗ രതിയിൽ ഏർപ്പെട്ടിരുന്നു. 


ഓർക്കുട്ടും യാഹുവും ഫേസ് ബുക്കും സ്വവർഗ്ഗരതിക്കും സ്വവർഗ ബന്ധങ്ങൾക്കും വലിയ പ്രചോദനമാണ് നൽകിയിരിക്കുന്നത്. ഇന്ന് സ്വവർഗ ബന്ധങ്ങൾക്ക് പഴയകാലത്തുണ്ടായിരുന്നത് പോലെ ഒരു പീഢന പർവ്വം ഇല്ല. എങ്കിലും അമേരിക്കയിലും യൂറോപ്പിലുമെന്നത് പോലെ സാമൂഹ്യ അംഗീകാരം നമ്മുടെ നാട്ടിൽ ഇനിയും ലഭിച്ചിട്ടില്ല . 


സ്വവർഗ ബന്ധത്തിൽ ഏർപ്പെടുന്ന ഇരുവരും ഒരേ മനസുള്ളവരാണെങ്കിൽ സംഘർഷങ്ങൾ ഉണ്ടാവില്ല. പലപ്പോഴും ഒരാൾ സ്വവർഗ താൽപ്പര്യം ഉള്ളയാളും , ഇണ സ്വവർഗ ബന്ധത്തിൽ താൽപ്പര്യമില്ലാത്തയാളും ആണെങ്കിൽ ആനന്ദത്തേക്കാൾ സംഘർഷഭരിതമായിരിക്കും അവരുടെ ബന്ധം. എന്നാൽ നിനക്ക് സ്വവർഗ ബന്ധത്തിൽ താൽപ്പര്യമില്ലെങ്കിലും  സാമ്പത്തിക ചൂഷണത്തിനായി ബന്ധം തുടരുന്നു എങ്കിൽ അത് നല്ലൊരു  ബന്ധമായിരിക്കില്ല. താൻഅയാളെ  സാമ്പത്തികമായി ചൂഷണം ചെയ്യുന്നത് കൊണ്ട് മാത്രം ബന്ധം തുടരുന്നവന് , തന്നെ അയാൾ ലൈംഗികമായി ഉപയോഗിക്കുന്നതിലുള്ള അറപ്പും വിദ്വെഷവും അവൻ പ്രകടിപ്പിച്ചുകൊണ്ടിരിക്കും. മാത്രമല്ല, അവൻ സാമ്പത്തിക സ്വാതന്ത്യം നേടുന്നതോടെ , തൻറെ പഴയ സുഹൃത്തിനെതിരെ അവൻ തിരിയും, അപകീർത്തിപ്പെടുത്തും.


പരസ്പരപൂരകമായ ഒരേ മനസുള്ളവർ തമ്മിലുള്ള ബന്ധം വളരെ ആനന്ദഭരിതമായിരിക്കും. ഇരുവർക്കും ആനന്ദം നേടാൻ കഴിയുന്നത് കൊണ്ടാണിത്.



എന്തേ ഞാനിങ്ങനെയായി ?


ഇങ്ങനെയൊരു ചിന്ത വേണ്ടേ വേണ്ട. നിങ്ങളെങ്ങിനെയുമായിട്ടില്ല. ആലോചിച്ചു നോക്കൂ. പട്ടാളക്കാർ , തടവുകാർ തുടങ്ങി സാധാരണ സ്ത്രീപുരുഷ ബന്ധത്തിൽ ഏർപ്പെടാൻ അവസരമില്ലാത്ത ആളുകൾ എത്രയോ ഉണ്ട്.  അവർക്കിടയിൽ സ്വവർഗ ബന്ധങ്ങൾ വളരെക്കൂടുതലാണ്. അവർക്ക് സ്ത്രീകളുമായി ബന്ധത്തിനവസരം കിട്ടുന്നതോടെ അവർ സ്വവർഗ ബന്ധങ്ങൾ ഉപേക്ഷിക്കും. ചിലർ നിത്യ ബ്രഹ്മചാരികളായി ജീവിക്കുന്നു. നിങ്ങൾക്കും മറ്റുള്ളവരെപ്പോലെ സ്ത്രീപുരുഷ ബന്ധത്തിൽ ഏർപ്പെടാനാകും. അങ്ങനെ ജീവിക്കാനാകും. അല്ലെങ്കിൽ നിത്യ ബ്രഹ്മചാരികൾ ആയി ജീവിക്കാനാകും. 
സ്വവര്ഗാ ബന്ധം എന്നത് അത്ര മോശമായ കാര്യമൊന്നുമല്ല. സ്വവർഗ  ബന്ധം ഇഷ്ടപ്പെടാത്ത ഒരാളെ അതിലേക്ക് കൊണ്ടുവരാൻ ശ്രമിക്കാതിരിക്കുക. അങ്ങനെയുള്ള ബന്ധങ്ങളാണ് നിങ്ങളിൽ കുറ്റബോധം ഉളവാക്കുന്നത്. അങ്ങനെയുള്ളവരാണ് നിങ്ങളിൽ അപകർഷതാ ബോധം ഉളവാക്കുന്നത് . അതുകൊണ്ട് ഇണയെ കരുതലോടെ തിരഞ്ഞെടുക്കുക




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ