2017, ജനുവരി 23, തിങ്കളാഴ്‌ച

ഈ ഓണം

അനന്തു പോയി 
എല്ലാ ആഴ്ചയും വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ പോകുന്നവൻ 
ഓണത്തിനു വീട്ടിൽ പോകാതിരിക്കുമോ !
അവനോടു പോകണ്ടാ എന്ന് പറയാമോ?
പോകുന്നതിനു മുൻപ് 
"ഓണമല്ലേ, ഇരിക്കട്ടെ ", എന്ന് പറഞ്ഞു 
കുറച്ചു പണം ഞാൻ അവന്റെ പോക്കറ്റിൽ വെച്ചു 
അവനതു എന്റെ കയ്യിൽ  തിരിച്ചു തന്നു 
"ഒരാൾ എന്റെ കവിളത്ത് 
  സ്നേഹത്തോടെ ചുംബിച്ചാൽ 
  ഞാൻ വേശ്യ ആവില്ല .
  സ്നേഹത്തോടെ ചുംബിച്ച ആളിനോട്‌ 
  പണം വാങ്ങിയാൽ 
  ഞാൻ വെറും വേശ്യ മാത്രമാണ് " 
അവൻ പറഞ്ഞു.
ഞാൻ അവന്റെ കണ്ണുകളിൽ നോക്കി.
ഇന്നലത്തെ സംഭവത്തിൽ എനിക്ക് 
കുറ്റ  ബോധം തോന്നി .
അവന്റെ സ്ഥാനത്ത് മറ്റാരായിരുന്നെങ്കിലും 
ഇന്നലെ രാത്രിയിൽ 
ആ ബന്ധം എന്നെന്നേയ്കുമായി അവസാനിച്ചേനെ 


ഞാൻ അവനെയും കൊണ്ട് ഷോപ്പിങ്ങിനു പോയി 
അതും ഒരു പരാജയമായിരുന്നു 
അവനു വേണ്ടി ഡ്രസ്സ്‌ വാങ്ങാനാണ് പോയത് 
അവൻ വില കൂടിയതോന്നും വാങ്ങാൻ സമ്മതിച്ചില്ല 
ഒരു സെറ്റ് ഡ്രെസ്സും ഒരു ഷൂസും 
ഒരു വാച്ചും വാങ്ങി 
അത് തന്നെ അവന്റെ എതിർപ്പ് 
വകവെയ്കാതെ 


പോകുന്നതിനു മുൻപ് 
അവൻ എനിക്കൊരു പണി തന്നു 
അവൻ ബാക്കി ഇരുന്ന രൂപയിൽ കുറച്ചെടുത്ത് വെചിട്ട് 
ബാക്കി എടുത്തു അവന്റെ പേർസിൽ വെച്ചു 
അവൻ പറഞ്ഞത് :
" ഈ ഓണം ലഹരിമുക്തവും 
   സെക്സ് രഹിതവും 
   മാംസാഹാരം വർജിച്ചതും 
   ആയിരിക്കട്ടെ !"
ഞാൻ മനസുകൊണ്ട് ചിരിച്ചു :
എ ടി എം കാർഡ് ഉണ്ടല്ലോ 
പണം എടുക്കാമല്ലോ 
പോകാൻ ഇറങ്ങും മുൻപ് 
അവൻ എ ടി എം കാർഡ് എടുത്ത് 
അവന്റെ പേർസിൽ വെച്ച് കൊണ്ട് 
എന്റെ കവിളത്തൊരു ചുംബനം നല്കി 
ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു :
"എ ടി എം കാർഡ് ഞാൻ കൊണ്ട് പോവാ ,
  ലഹരി മുക്ത ഓണം 
   സെക്സ് രഹിത ഓണം 
    സസ്യാഹാര ഓണം .
     ഞാനില്ലാതെ ഓണം അടിച്ചു പൊളിക്കണ്ടാ."



ഈ ഓണം 
ലഹരി മുക്ത ഓണം 
സെക്സ് രഹിത ഓണം 
സസ്യാഹാര ഓണം 
 


സാരമില്ല 
അവൻ എന്റേതല്ലേ 
അവൻ പറയുന്നത് 
ഞാൻ അനുസരിക്കെണ്ടേ   


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ