2014, സെപ്റ്റംബർ 8, തിങ്കളാഴ്‌ച

ഈ രാത്രി

ഇന്ന് ഈ രാത്രി ഞാനേകനാണ്‌ 
അനന്തു പോയിക്കഴിഞ്ഞു 
അനന്തു സ്നേഹം ഉള്ളവനാണ് 
അനന്തു , എന്റെ അനന്തു 
ഇന്ന് വൈകുന്നേരം വന്നുവല്ലോ 
അവന്റെ ചുണ്ടുകളുടെ രുചി 
ഇപ്പോഴും 
ഹാ
അവന്റെ രുചി 
ഇപ്പോഴും 
ഹാ 
അവന്റെ ഗന്ധം 
ഇപ്പോഴും 
ഹാ 
അവൻ ഫ്രഷ്‌ ആയിരിക്കുമ്പോഴുള്ള രുചിയല്ല,
വികാരത്തിനടിപ്പെട്ടു കഴിയുമ്പോൾ 
വികാരാന്ത്യത്തിൽ 
രുചി വീണ്ടും മാറും 
അപ്പോൾ ഉപ്പുരസം കാണും 
അവൻ ഫ്രഷ്‌ ആയിരിക്കുമ്പോഴുള്ള ഗന്ധമല്ല 
വികാരത്തിനടിപ്പെട്ടു കഴിയുമ്പോൾ 
വികാര മൂർച്ചയിൽ 
ഗന്ധവും മാറും 
അവന്റെ മുഖത്തിന്റെ ഭാവവും 
ഇത് പോലെ ഓരോ ഘട്ടത്തിലും മാറും 
അവന്റെ പേശികളിലും മാറ്റങ്ങൾ വരും 
അവന്റെ ശബ്ദത്തിൽ മാറ്റങ്ങൾ വരും 
അവന്റെ കണ്ണുകളിൽ 
അവന്റെ നോട്ടത്തിൽ 
അവന്റെ ഓരോ അംശത്തിലും 
ഓരോ ഘട്ടത്തിലും മാറ്റങ്ങൾ വരും 
അവൻ എനിക്ക് കാണാപാഠം ആണ് 
എന്റെ അനന്തു 


എന്നാലും അവൻ എന്നോട് കള്ളം കാണിച്ചു 
ഞാനവനോടും കള്ളം കാണിച്ചു 
അവൻ പൈസ പുസ്തകത്തിൽ വെച്ചിരിക്കുന്നു എന്ന് 
അവൻ പറഞ്ഞില്ല 
ഞാനത് കണ്ടു എന്ന് 
ഞാനും പറഞ്ഞില്ല 
ഒരു പക്ഷെ അതത്ര കാര്യമാക്കേണ്ടായിരിക്കാം 


ഇന്നലെ ഉച്ചയോടെ ഉത്രാടം കഴിഞ്ഞു 
ഉച്ചയോടെ മാവേലി വന്നു കാണും 
അപ്പോൾ മലയാളികൾ എല്ലാം ചന്തയിലാണ് 
ഇന്ന് കാലത്ത് മാവേലി പോയിക്കാണും 
അപ്പോൾ ഇത്തവണ മാവേലി ഓണം കണ്ടില്ല 
കഷ്ടമായി പോയി 


മലയാളിയാണ് ഏറ്റവും വലിയ ഫ്രോഡ് 
നമ്മുടെ പ്രധാനമന്ത്രിയുടെ പ്രസംഗം 
നമ്മുടെ കുട്ടികൾ കേൾക്കെണ്ടെന്നു 
വാക്കാൽ ഉത്തരവ് 
ഒരു കുട്ടിയും കേൾക്കെണ്ടെന്നു ഉത്തരവിടാൻ ഇവര ആര് ?
ഇതല്ലേ ഫാസിസം ?



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ