ആ പന്നൻ , അനന്തു ,ഇന്ന് വന്നിരിക്കുന്നു
നാളെ രാവിലെ വരുമെന്നാണ്
ഞാൻ കരുതിയിരുന്നത്
അവൻ ഇന്ന് വൈകിട്ട് വന്നു
അവൻ വലിയ ജെയിംസ് ബോണ്ട്
അല്ല, ബ്രൂക്ക് ബോണ്ട്
അതും അല്ല , ഈ ഇന്ഗ്ലീഷിൽ കേസന്വേഷണം നടത്തുന്ന
ആ, ഷെർലക് ഹോംസ് ആയിട്ടാണ്
വന്നിരിക്കുന്നത്
ഇന്നലെ അവൾ പോയിക്കഴിഞ്ഞ്
തലയിണയിൽ അവളുടെ മുടിയിഴകൾ ഞാൻ കണ്ടു
അതിനാൽ കിടക്കയും തലയിണയും എല്ലാം തട്ടിക്കുടഞ്ഞു
എല്ലാം തൂത്തുവാരി വൃത്തിയാക്കി
ഇത്രയെല്ലാം പാടുപെട്ടിട്ടും
അവൻ വന്നതും ഒരു ചോദ്യം
"ഏതവളാ ഇവിടെ വന്നത്?"
ഞാൻ പറഞ്ഞു : "ഒരവളും ഇവിടെ വന്നില്ല ,
നീയല്ലാതെ ഏതവൾ വരാനാ?"
"തമാശിക്കല്ലേ ",അവൻ ചൂടായി
അവൻ നീളമുള്ള
കറുത്ത മിനുസമുള്ള ഏതാനും മുടിയിഴകൾ
നീട്ടിപ്പിടിച്ചു നില്ക്കുകയാണ്
"നിന്റെ ഷർട്ടിലൊ ബാഗിലോ മറ്റോ ഇരുന്ന മുടിയായിരിക്കും "
ഞാൻ തണുപ്പിക്കാൻ ശ്രമിച്ചു
" ഞാനിവിടെ കഴുകി ഉണക്കിയിട്ടിരുന്ന തോർത്തിൽ
ഈ മുടി എങ്ങനെ വന്നു ?"
കോപ്പ് , ഞാനവളുടെ മുഖം തുടച്ചത്
ഞാനോർമ്മിച്ചു
ഓരോരോ മണ്ടത്തരങ്ങൾ
"ഇതേത് അവളുടെയാണെന്നു
ഞാൻ കണ്ടുപിടിച്ചോളാം "
അവൻ പ്രഖ്യാപിച്ചു
പിന്നെ, അവൻ വല്ല്യരു ജെയിംസ് ബോണ്ട് --
അല്ല, സോറി ഷെർലക് ഹോംസ്
അവളു പോയി
അവളുടെ വീടിനു മുന്നിൽ
ഒരു ബോർഡ് എഴുതി വെച്ചിട്ട്
അവൾ പോയി
അവൾ ബോർഡിൽ എഴുതി :
" ഞാൻ വാങ്ങിയ രൂപ മുഴുവനും
മധുവിന്റെ കയ്യിൽ ഉണ്ട്
ഇനി എനിക്കൊന്നും വില്ക്കാനില്ല
എന്റെ വീട് മാത്രം വിൽക്കാൻ ഉദ്ദേശമില്ല .
ഞാൻ എന്നെങ്കിലും തിരിച്ചു വരും "
മധു, അവളുടെ ഭർത്താവ്
അവളെക്കൊണ്ട് പണം കടം വാങ്ങിപ്പിച്ച്
അവനും അവന്റെ സഹോദരനും
സഹോദരഭാര്യയും സുഖമായി കഴിഞ്ഞു
കടം വീട്ടാൻ അവൾ അവളുടെ സ്ഥലം കുറേശ്ശെ വിറ്റു
ഇനി അവശേഷിക്കുന്നത് വീട് മാത്രം
അത് വിൽക്കാൻ മധു അഡ്വാൻസ് വാങ്ങിയിട്ടുണ്ട്
ഏതായാലും മധുവും കൂട്ടരും
അവൾക്കു പണം കടം കൊടുത്തവരെയും
വീടിനു അഡ്വാൻസ് കൊടുത്തവനെയും കൊണ്ട്
അവൾക്കെതിരെ പരാതി കൊടുപ്പിക്കാൻ ശ്രമിച്ചു
സംഗതി അവരുടെ തലയിൽ വരാതിരിക്കാനായിരുന്നു
അവരുടെ ശ്രമം
അവർ പരാതിയിൽ മധുവിനെയും ഉൾപ്പെടുത്തി
മധു അവളെ കാണാനില്ലെന്ന് പരാതി കൊടുത്തു
വീടിന്റെ അഡ്വാൻസ് വാങ്ങിയത് അവളല്ല, മധുവാണ്
അതങ്ങനെ ഒരു ബഹളമായി കിടക്കയാണ്
അവൾ വയൽ വരമ്പിലൂടെ പോകുന്നത് കണ്ടവരുണ്ട്
അവൾ റെയിൽ വേ സ്റ്റെഷനിൽ നില്ക്കുന്നത് കണ്ടവരുണ്ട്
അവൾ രാവിലെ പതിനൊന്നിരുപത്തഞ്ചിന്റെ ട്രെയിനിൽ കയറുന്നത് കണ്ടവരുണ്ട്
പക്ഷി പറന്നു പോയി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ