2014, സെപ്റ്റംബർ 16, ചൊവ്വാഴ്ച

പിണക്കം

ഞാനും അനന്തുവുമായുള്ള പ്രശ്നം എങ്ങനെ പരിഹരിക്കണമെന്ന് 
എനിക്കറിയില്ലായിരുന്നു 
രാവിലെ അവൻ മനപ്പൂർവ്വം പോകാൻ വൈകിയെന്നു പറഞ്ഞ് 
ഒന്നും കഴിക്കാതെ പോയി 
ഉച്ചയ്ക്ക് കാണാതിരുന്നപ്പോൾ 
ഞാൻ അവനെ വിളിച്ചു 
അവൻ വന്നു 
ഒന്നും പറയാതെ കസേരയിൽ ഇരുന്നു 
പ്ലേറ്റുകൾ എടുത്തു വെച്ചപ്പോൾ 
അവൻ മൂന്നു മുടിയിഴകളുമായി ഇരിക്കുകയാണ് 
"ഇതിന്റെ കാര്യം ആദ്യം പറ, പിന്നെ മതി ബാക്കി കാര്യങ്ങൾ "
ചില പെണ്ണുങ്ങളുടെ വൃത്തികെട്ട സ്വഭാവം 
അവന്റെ സ്വഭാവവും അത് തന്നെ 
എന്ത് ചെയ്യും?
ഞാൻ അവനെ നോക്കി 
ഒരു കുലുക്കവുമില്ലാതെ അവൻ 
" ഒരുത്തി ഇവിടെ വന്നുകിടന്നു കരച്ചിലായിരുന്നു 
  അവടെ പിള്ളേർക്ക് ഫീസ്‌ കൊടുക്കാൻ കാശില്ലെന്ന് പറഞ്ഞ് 
  അവൾ മുന്നൂറു രൂപ ചോദിച്ചു 
  ഞാൻ ആദ്യം മുന്നൂറു കൊടുത്തു 
  പിന്നെയോർത്തു ഓണമല്ലേ; ഇല്ലാഞ്ഞിട്ടല്ലേ ?
  ആയിരം കൂടി കൊടുത്തു 
  പിള്ളേർക്ക് വല്ലതും വാങ്ങിക്കൊടുക്കാൻ 
  ഇവിടെന്നു കരഞ്ഞോണ്ട് ഇറങ്ങി പോകുന്നത് കണ്ടാൽ 
  ആളുകൾ  എന്ത് വിചാരിക്കും എന്ന് കരുതി 
  മുഖം കഴികീട്ടു പോകാൻ പറഞ്ഞു 
  അവൾ മുഖം കഴുകി കഴിഞ്ഞപ്പോൾ മുഖം തുടയ്കാൻ 
  നിന്റെ ടവ്വൽ ആണ് കൊടുത്തത് " 

അവന്റെ മുഖത്ത് സന്തോഷം നിറഞ്ഞു 
"ഇതിന്നലെ അങ്ങ് പറഞ്ഞു കൂടായിരുന്നോ?"
ഹും, ഇതീ നിമിഷം വരെ എന്റെ മനസ്സിൽ ഇല്ലായിരുന്നു 
പിന്നെങ്ങനെ പറയാൻ?
എടാ മണ്ടാ, നീ വെറും ഒരു പെണ്ണാ , എന്ന് മനസ്സിൽ 
ഞാൻ പറഞ്ഞു 
ഇവൻ ഇത്രയ്കെ ഉള്ളൂ , എന്നോർത്തപ്പോൾ 
എനിക്കും സന്തോഷം 
അങ്ങനെ ഞങ്ങളുടെ പിണക്കം 
അപ്രതീക്ഷിതമായി അവസാനിച്ചു 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ