2014, സെപ്റ്റംബർ 25, വ്യാഴാഴ്‌ച

ജോബി

ഞാൻ ജോബിയെ കാണാൻ പോയി 
ജോബിയെ നിങ്ങളറിയും 
പുസ്തകം വിൽക്കാൻ വന്ന കാര്യം ഞാൻ നിങ്ങളോട് പറഞ്ഞിരുന്നു
വിളിക്കാതെയാണ് ചെന്നത് 
അവൻ താമസിക്കുന്നത് ഒരു പഴയ കെട്ടിടത്തിന്റെ മുകൾ നിലയിലെ 
ഒരിടുങ്ങിയ മുറിയിലാണ് 
അതവന്റെ ഓഫീസും, കിടപ്പുമുറിയും , അടുക്കളയും,
എല്ലാമാണ് 
വൃത്തിയില്ലാത്ത ആ മുറിയിൽ 
പുസ്തകങ്ങളും വസ്ത്രങ്ങളും കീറ കടലാസ്സുകളും 
ചിതറി കിടന്നു 
ഞാൻ ചെല്ലുമ്പോൾ അവൻ നിലത്ത് ഒരു പായയിൽ 
നീണ്ടു നിവർന്നു കിടക്കുകയായിരുന്നു 
നേരെ ചെന്ന് അവന്റെ കൂടെ കിടക്കാൻ 
മനസ്സിൽ ഒരാഗ്രഹം മിന്നി  മാഞ്ഞു
സമയം അഞ്ചര 
സൂര്യൻ പടിഞ്ഞാറ് നിന്ന് ചിരിച്ചു 
സൂര്യന് ചിരിക്കാം 
മനുഷ്യരുടെ വികാരങ്ങൾ 
സൂര്യനുണ്ടാവുകയില്ലല്ലോ 



അവന്റെ കുടുസ്സു മുറിയിൽ 
മേശയും കസേരയും കട്ടിലും ഉണ്ടായിരുന്നില്ല 
ഉണ്ടായാലും ഇടാൻ സ്ഥലമില്ല 
ആകെ ഒരു ബൾബ് തൂങ്ങി നിന്നു 


അവൻ പായയിൽ എഴുന്നേറ്റിരുന്നു 
ഞാൻ അടുത്ത് ചെന്ന് 
പായയിൽ ഇരുന്നു 


"ജീവിക്കാൻ സമ്മതിക്കുകേല ,സാറേ ", അവൻ പറഞ്ഞു 
"എന്താ?", 
"ഒന്നുമില്ല , സാറേ"
എന്തോ ഉണ്ടെന്നു മനസ്സിലായി 
അതറിയണം 
അവൻ മംഗൽ യാനെ കുറിച്ച് സംസാരിക്കാൻ തുടങ്ങി 
എണ്‍പത് കോടി ജനങ്ങൾ 
നരക ജീവിതം നയിക്കുമ്പോൾ 
വീടില്ലാതെ നരകിക്കുമ്പോൾ 
വെള്ളം കിട്ടാതെ നരകിക്കുമ്പോൾ 
വസ്ത്രമില്ലാതെ നരകിക്കുമ്പോൾ 
ആഹാരം കിട്ടാതെ നരകിക്കുമ്പോൾ
മരുന്നില്ലാതെ പിടഞ്ഞു മരിക്കുമ്പോൾ 
തൊഴിലില്ലാതെ അലയുമ്പോൾ
റോഡും തോടുമില്ലാതെ മനുഷ്യർ നരകിക്കുമ്പോൾ

ചൊവ്വയുടെ പടം എടുക്കാൻ പോയ പേടകത്തിനെ പുകഴ്ത്തുന്ന അവന്റെ ആവേശം 
എന്നെ അത്ഭുത പ്പെടുത്തി 
എന്റെ കണ്ണ് നനഞ്ഞു 
ഞാൻ അവനെ കേട്ടിരുന്നു 
ഞാൻ അവന്റെ ആവേശം കണ്ടിരുന്നു 
എനിക്ക് മനസ്സിലായില്ല, അവനെ 
ആഹാരമില്ലാത്ത 
തൊഴിലില്ലാത്ത 
വസ്ത്രമില്ലാത്ത 
രോഗം വന്നാൽ മരുന്ന് വാങ്ങാൻ കഴിവില്ലാത്ത 
ജോബി 
ചൊവ്വയിലേക്ക് ഇന്ത്യ അയച്ച പേടകത്തെ കുറിച്ച് ഊറ്റം കൊള്ളുന്നു !



അവൻ എഴുന്നേറ്റ് സ്വിച്ചിട്ടു 
മുകളിൽ തൂങ്ങി കിടന്ന ബൾബിൽ നിന്ന് 
മങ്ങിയ ചുവപ്പ് കലർന്ന വെളിച്ചം പടർന്നു 
ഞങ്ങൾ പുറത്ത് പോയി ഭക്ഷണം കഴിച്ചു 
അവൻ പതിവായി ഭക്ഷണം കഴിക്കുന്നയിടത്തു നിന്ന് 
ഒരു നല്ല ഹോട്ടലിൽ വരാൻ 
അവൻ വിസമ്മതിച്ചു 
പറ്റു പുസ്തകത്തിൽ കണക്കെഴുതാൻ ഞാൻ സമ്മതിച്ചില്ല 
"ഇനിയൊരു ദിവസം ആകട്ടെ; ഇന്ന് ഞാൻ കൊടുക്കാം"
മനസ്സില്ലാ മനസ്സോടെ അവൻ സമ്മതിച്ചു 
തിരികെ നടക്കുമ്പോൾ 
ഞാനൊരു സി എഫ് എൽ വാങ്ങി 
മുറിയിലെത്തിയപ്പോൾ ഞാനത് തൂങ്ങി കിടന്ന ബൾബിന്റെ സ്ഥാനത്ത് ഇട്ടു 
മുറിയിൽ പാൽ വെളിച്ചം നിറഞ്ഞു 
"വേണ്ടായിരുന്നു ", അവൻ ആരോടെന്നില്ലാതെ പറഞ്ഞു 
ഞാൻ വാതിൽ അടച്ചു കുറ്റിയിട്ടു 
"പോകുന്നില്ലേ?', അവൻ അസ്വസ്ഥതയോടെ ചോദിച്ചു 
ഞാനവന്റെ അരയിൽ പിടിച്ചെന്നോട് ചേർത്ത്‌ ചുംബിച്ചു 
അവന്റെ മുഖത്ത് അസ്വസ്ഥത പടർന്നു 
പിന്നീട് ശാന്തമായി അവൻ എന്നോട് ചേർന്നു നിന്നു


അവൻ ഒരാട്ടിൻകുട്ടിയെ പോലെ 
അനുസരണയോടെ നിന്നു 
എനിക്ക് ഭ്രാന്തു പിടിച്ചെന്നു എനിക്ക് തന്നെ തോന്നി 
എന്നാൽ സ്വയം നിയന്ത്രിക്കാൻ എനിക്ക് കഴിഞ്ഞില്ല 
ഞാൻ അവന്റെ വസ്ത്രങ്ങൾ അഴിചെറിഞ്ഞു 
അവന്റെ നഗനതയിലേക്ക് ഞാൻ പടർന്നു 
ആദ്യമായി ഒരാളുടെ നഗ്നത കാണുമ്പോലെ 
അവൻ ഒന്നും മിണ്ടിയില്ല 
അവൻ ഒരു ജീവനില്ലാത്ത തുണിപ്പാവ പോലെ വഴങ്ങി 
അവനെ പിടിക്കുകയും കടിക്കുകയും ചെയ്തപ്പോൾ 
അവനു നന്നായി വേദനിചിരിക്കണം 
എന്നാൽ എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല 
അവനാകട്ടെ, എന്നെ തടയുവാനോ 
വേദനയിൽ ഒന്നു ഞരങ്ങുവാനൊ 
തയാറായില്ല 


വിയർപ്പിൽ കുളിച്ച് 
ഒരു പഴംതുണി പോലെ അവൻ അവിടെ കിടന്നു 
അവന്റെ കണ്ണുകളിൽ ഞാൻ ദൈന്യത കണ്ടു 
ഞാൻ കുറച്ചു രൂപ അവനു നല്കാൻ ആഗ്രഹിച്ചു 
അവൻ വാങ്ങിയില്ല 
ഞാൻ നിർബന്ധിച്ചപ്പോൾ 
അവൻ പറഞ്ഞു : " എനിക്കൊരു ജോലി കിട്ടുമോ?"
"നോക്കട്ടെ.", ഞാൻ പറഞ്ഞു:"ഇപ്പോഴത്തെ ജോലി തുടരൂ "
"ഊഹും, അവരെനിക്കിനി പുസ്തകം തരില്ല"
"എന്ത് പറ്റി ?"
" ഒരു ബാങ്ക് മാനേജർ പറഞ്ഞിട്ടാ അവർ പുസ്തകം വിൽക്കാൻ തന്നത്.
   അയാൾ ഇപ്പോൾ വിളിച്ചു പറഞ്ഞു , ഇനി എനിക്ക് പുസ്തകം തരരുതെന്നു"
"എന്താ കാര്യം?"
"അയാൾക്ക് വേറെ ചില ആവശ്യങ്ങൾ ഉണ്ട്.
  ഞാൻ പറ്റത്തില്ല എന്ന് പറഞ്ഞു 
  ഇനി എന്നെ ഇവിടെ കണ്ടാൽ കള്ള കേസിൽ പിടിപ്പിക്കും 
  എന്നാ പറഞ്ഞിരിക്കുന്നത്.  പോലീസിൽ അയാളുടെ ആരോ ഉണ്ട് പോലും "
"നീ ഒരു ഗ്രാജുവേറ്റ് അല്ലെ?"
"ഉം "
"അതാ പ്രശ്നം, നാലാം ക്ലാസ്സുകാരന്റെ പണിക്ക് 
  നിന്നെ എങ്ങനാ വെയ്ക്കുന്നത്?"
"എന്ത് പണിയാ?"
"വാച്ചർ , രാത്രി ഉറങ്ങാൻ പറ്റില്ല "
"ഞാൻ ചെയ്തോളാം"
"സ്ഥിരമല്ല , മൂന്നു മാസം മാത്രം "
"അത്രേം നാളു ജീവിക്കാമല്ലോ "
"ഉം, നീ നാളെ ഓഫീസിലോട്ട് വാ "
"ഉം, വരാം"


വാച്ചർ രാംസിങ്ങ് അവധി ചോദിച്ചിട്ട് 
പകരം ആളില്ലാത്തത് കാരണം 
അവധി കൊടുക്കില്ലെന്ന് പറഞ്ഞിരിക്കയാണ് 
നാളെ രാംസിങ്ങിന്റെ അവധി അനുവദിക്കണം 
രാംസിങ്ങ് നാട്ടില പോയാൽ മൂന്നു മാസം കഴിഞ്ഞേ വരൂ 
അത്രയും കാലം 

അതിന്റെയിരട്ടിക്കാലം മംഗൾ യാൻ 
ചൊവ്വയുടെ ഭ്രമണ പഥത്തിൽ ഉണ്ടാകും 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ