2014, സെപ്റ്റംബർ 20, ശനിയാഴ്‌ച

എന്താ സ്നേഹം

ഞാനാണിപ്പോൾ പ്രതിസന്ധിയിലായത് 
ഞാനെന്നാണ് അവനെ സ്നേഹിചിട്ടുള്ളത്?
സ്നേഹം എന്താണ് ?
എങ്ങനെയാണ് സ്നേഹിക്കുക?
അറിയുമോ , നിങ്ങൾക്ക് ?


എന്താണ് സ്നേഹം?
എങ്ങനെയാണ് സ്നേഹിക്കുക?
എനിക്കറിയില്ല 
ഞാനിതുവരെ സ്നേഹിചിട്ടുള്ളവരെ ഓർമ്മിച്ചു 
ഓരോരുത്തരുടെയും പേരുകൾ ഓർമ്മിച്ചു 
അവരാരും സ്നേഹത്തെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല 
ഇഷ്ടം ആണ് , എന്നേ പറഞ്ഞിരുന്നുള്ളൂ 
ഇഷ്ടം ആണ് , അതാണ്‌ ശരി 
അത് മാത്രമാണ് ശരി 
സ്നേഹിച്ചിട്ടില്ല, ഞാനാരെയും 


സ്നേഹത്തെ കുറിച്ച് പറയുമ്പോൾ 
എന്റെ മനസ്സിൽ ഇന്നും തെളിഞ്ഞു നില്ക്കുന്നത് 
എന്റെ ക്ലാസ്സിലെ ജോസഫ് ആണ് 
നാടകങ്ങളിൽ സ്ത്രീ  വേഷം കെട്ടിയിരുന്ന ജോസഫ് 
അവനായിരം കാമുകന്മാരുണ്ടായിരുന്നിട്ടും 
എന്നെ മാത്രം സ്നേഹിച്ച ജോസഫ് 
അതും സ്നേഹമായിരുന്നില്ല 
ഇഷ്ടം മാത്രമായിരുന്നു 


ഞാൻ പ്രേമിച്ച പെണ്ണിനോടും 
എനിക്കിഷ്ടം മാത്രമായിരുന്നു 
എനിക്ക് ഇഷ്ടമാണ് , എന്നായിരുന്നു ഞാനവളോട് പറഞ്ഞത് 
ഇഷ്ടമാനെന്നായിരുന്നു അവൾ എന്നോട് പറഞ്ഞതും 
ഇഷ്ടമാണ് 
ഇഷ്ടമാണ് 
സ്നേഹമല്ല; ഇഷ്ടം 
വെറും ഇഷ്ടം 
ഇഷ്ടം സ്നേഹമല്ല 
ഇഷ്ടം , എന്തിനോട്?
അവളോട്‌ 
അവളുടെ മുഖത്തോട് 
അവളുടെ ശരീരത്തോട് 
അവളുടെ കളികളോട് 
അവളുടെ ചിരിയോട് 
അവൾ കുണ്ടി കുലുക്കുന്ന രീതിയോട് 
അതൊന്നും സ്നേഹമല്ല ; ഇഷ്ടം മാത്രം 
കൈവശമാക്കാനുള്ള ആഗ്രഹം 
സ്വന്തമാക്കാനുള്ള ആഗ്രഹം 
ഭോഗിക്കാനുള്ള ആഗ്രഹം 
സ്നേഹം എവിടെ?
സ്നേഹം എന്താണ് ?
എങ്ങനെയാ സ്നേഹിക്കുക?


എന്റെ മനസ് ഈ പ്രശ്നത്തിൽ കുരുങ്ങിക്കിടക്കവേ 
അവൻ കോളേജിൽ നിന്നും വന്നു 
പതിവിൽ കവിഞ്ഞ     സന്തോഷത്തോടെ 
അവൻ വന്നു 
വേഷം മാറി 
കുളിച്ചു വന്നു 
ഇതൊക്കെ കോഡുകൾ ആണ് 
അവൻ എന്നെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നു 
അവൻ അവന്റെ ശരീരം എനിക്ക് സമർപ്പിക്കാൻ തയാറാണ് 


എന്റെ മനസ് അവൻ സൃഷ്ടിച്ച കുരുക്കിൽ 
കുരുങ്ങി കിടക്കുമ്പോൾ 
ഞാനെങ്ങനെ അവനെ പ്രണയിക്കും?


അവൻ വന്നു 
എന്നെ ചാരി നിന്നു 
എന്റെ മൌനം 
എന്റെ നിസ്സംഗത ശ്രദ്ധിച്ചിട്ട് അവൻ ചോദിച്ചു 
"ഞാൻ പറഞ്ഞത് ചേട്ടന് ഷോക്കായോ ?"
അല്പ നേരം മൌനമായി ഇരുന്നിട്ട് 
അവൻ തുടർന്നു 
"സത്യം ഞാൻ തുറന്നു പറഞ്ഞില്ലെങ്കിൽ 
  എന്റെ മനസ്സിന്റെ കളങ്കം ചേട്ടൻ അറിയില്ലായിരിക്കാം.
  എന്നാൽ എനിക്ക് മനസ്സിന് ശാന്തി കിട്ടില്ലായിരുന്നു .
  സാരമില്ല, ഇപ്പോൾ ഞാൻ ചേട്ടനെ സ്നേഹിക്കുന്നുണ്ടല്ലോ;
  ചേട്ടൻ എന്നെ സ്നേഹിക്കുന്നത് പോലെ "


ഞങ്ങൾ കിടക്കയിൽ അടുത്തടുത്ത് കിടന്നു
ഞാനിങ്ങനെ അവന്റെ അടുത്ത് വെറുതെ കിടന്നിട്ടില്ല 
ഈ നിമിഷങ്ങളിൽ അവനെ ലൈംഗികമായി ഉപയോഗിക്കാൻ 
എനിക്ക് മനസ്സു വന്നില്ല 
അവൻ എന്റെ കയ്യില പിടിച്ചു 
വീണ്ടും ചോദിച്ചു : ഞാൻ പറഞ്ഞത് ചേട്ടന് വലിയ ഷോക്ക് ആയി , അല്ലെ?
ഞാൻ അവനു നേരെ വശം ചരിഞ്ഞു കിടന്നു 
അവനെ ചേർത്ത് പിടിച്ചു 
എന്താ പറയേണ്ടതെന്ന് 
എങ്ങനെയാ സ്നേഹം പ്രകടിപ്പിക്കെണ്ടതെന്നു 
എനിക്കറിയില്ലായിരുന്നു



എന്റെ നിശ്ശബ്ദതയെ , എന്റെ നിസ്സംഗതയെ 
അവൻ  ഭയക്കുന്നുവെന്ന് തോന്നി 
ഞാൻ അവന്റെ മുലകളിൽ തലോടി 
അവന്റെ ചുണ്ടുകളിൽ ചുംബിച്ചു 
അവന്റെ ശരീരവും മനസ്സും ഉണർന്നു 
ഇതാണോ , അവൻ പറയുന്ന സ്നേഹം?
അവനെ സന്തോഷിപ്പിക്കാൻ 
അവനെ ഇഷ്ടമാണെന്ന് ബോധ്യപ്പെടുത്താൻ 
അവനെ സ്നേഹമാണെന്ന് അറിയിക്കാൻ 
എനിക്കിതേ മാർഗം ഉണ്ടായിരുന്നുള്ളൂ 



ശാരീരിക ബന്ധത്തിനു ശേഷം 
വിയർപ്പിൽ കുളിച്ച് 
അവനെ ചേർത്ത് പിടിച്ച് 
അവന്റെ കവിളത്ത് ചുംബിക്കുമ്പോഴും 
എന്താ സ്നേഹം 
എങ്ങനെയാ സ്നേഹിക്കുക എന്ന് 
എനിക്കറിയില്ലായിരുന്നു 

 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ