2014, സെപ്റ്റംബർ 18, വ്യാഴാഴ്‌ച

ആണായാലും , പെണ്ണായാലും

ഞാനെത്രത്തോളം അനന്തുവിനെ ആഗ്രഹിക്കുന്നുവോ 
അത്രത്തോളം തടസ്സങ്ങളാണ് 
എന്റെ വഴിയിൽ 



അവൻ വന്നത് മിനിയാന്ന് വൈകിട്ട് 
അന്നവൻ വഴക്കിട്ടു പിണങ്ങി 
ഒറ്റയ്ക്ക് കിടന്നു 
ഇന്നലെ പിണക്കം തീർന്നു 
ഒന്നിച്ചുറങ്ങി 
ഇന്ന് 
അവനു ഗസ്റ്റ് ഉണ്ട് 
അവന്റെ വീട്ടിൽ നിന്നും
അവന്റെ അച്ഛനും സഹോദരിയും വന്നിരിക്കുന്നു 
രാവിലെയുള്ള തീവണ്ടിയിൽ പോകാനാണ് 
ജോലിയ്ക് ചേരാൻ പോകുകയാണ് 
അവന്റെ മുറി 
അവർക്കായി ഒഴിഞ്ഞു കൊടുത്തു 
അവൻ ഇന്നെന്റെ കൂടെ 
എന്റെ കിടക്കയിലാണ് കിടക്കുക 
എന്നാലിന്ന് 
തൊടുകയും പിടിക്കുകയുമൊന്നും ചെയ്യരുതെന്ന് 
അവൻ പറഞ്ഞിട്ടുണ്ട് 
എനിക്ക് പരിസര ബോധമില്ലെന്നു അവൻ കണ്ടെത്തിയിരിക്കുന്നു 
എനിക്കറിയാം 
അവൻ ഇന്നീ രാത്രിയിൽ 
നല്ല കുട്ടിയായിരിക്കാൻ ആഗ്രഹിക്കുന്നു 
അച്ഛനും സഹോദരിയും 
അടുത്ത മുറിയിൽ ഉറങ്ങുമ്പോൾ 
ആരാണ് സെക്സിന് വഴങ്ങുക 


നിങ്ങൾക്ക് ഒരിണയുണ്ടെന്നതിനർത്ഥം
നിങ്ങൾ ആഗ്രഹിക്കുമ്പോൾ 
സെക്സിൽ ഏർപ്പെടാം എന്നല്ല 
ഇണ ആണായാലും , പെണ്ണായാലും 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ