2014, സെപ്റ്റംബർ 20, ശനിയാഴ്‌ച

നമ്മൾക്ക് പരസ്പരം സ്നേഹിക്കാം

ഇന്ന് രാവിലെ വരെ ഞാൻ ഒരേപോലെ 
അവനെ  വെറുക്കുകയും പ്രേമിക്കുകയും ചെയ്തു 


ഞാൻ അനന്തുവിനെ വെറുത്തു 
അവൻ എന്നെ അനുസരിപ്പിക്കുകയും 
നിയന്ത്രികുകയും ചെയ്തു 
അവൻ പറയും 
ഞാൻ അനുസരിക്കണം 
ഞാൻ അനുസരിച്ചു 
കാരണം എനിക്ക് അവന്റെ ശരീരം വേണമായിരുന്നു 
അവൻ ഇടയ്കിടെ ഹോസ്ടലിൽ പോകുമെന്ന് ഭീഷണിപ്പെടുത്തി 
സെക്സ് പോലും എനിക്ക് വേണ്ടപ്പോൾ ആയിരുന്നില്ല 
അവൻ ചിലപ്പോഴെല്ലാം 
ഒരു പട്ടിയ്ക് ഒരു കഷ്ണം ഇറച്ചി എറിഞ്ഞു കൊടുക്കുമ്പോലെ 
തന്ന ദാനമായിരുന്നു 
ഞാനവനെ വെറുക്കാവുന്നതിന്റെ പരമാവധി വെറുത്തു 


അതേസമയം ഞാനവനെ അഗാധമായി പ്രേമിച്ചു 
അവൻ എന്നെ പ്രേമിച്ചില്ല 
അവൻ എന്നോട് പറഞ്ഞു 
ആണുങ്ങൾ തമ്മിൽ പ്രേമമില്ല 
പ്രേമിക്കില്ല 
ചേട്ടന് പെണ്ണില്ല 
എനിക്കും പെണ്ണില്ല 
അത് കൊണ്ട് ഒരു അട്ജസ്റ്റ്മെന്റ് 
പിന്നെ ഇത് വണ്‍ വേ ആണ് 
എനിക്ക് സ്വയംഭോഗം ആണിഷ്ടം 
ചേട്ടന് വേണ്ടി ഞാൻ അട്ജസ്റ്റ് ചെയ്യുന്നൂന്നു മാത്രം 


പലപ്പോഴും ദേഷ്യം തോന്നിയിട്ടുണ്ട് 
പോകുന്നെങ്കിൽ പോകട്ടെന്നു തോന്നിയിട്ടുണ്ട് 
പിന്നെന്താണെന്നു വെച്ചാൽ 
ഇത്ര നല്ലൊരു ചരക്കിനെ വേറെ കിട്ടില്ല 
ഒറ്റാലിൽ കിടക്കുന്നത് ചാടി പൊക്കൊട്ടെന്നു വെച്ചാൽ 
നഷ്ടം അവനല്ല; എനിക്ക് മാത്രമാണ് 



എന്നാലിന്ന് രാവിലെ എന്റെ മനസ് തണുത്തു 


രാവിലെ കുളിച്ചിട്ട് അവൻ 
ഈറൻ തോർത്ത് ഉടുത്തു അടുക്കളയിൽ വന്നു
അവന്റെ ഇരു മുലകളിലും ചുവപ്പ് പടർന്നിരുന്നു 
ഞാനത് ശ്രദ്ധിക്കാത്ത ഭാവത്തിൽ നിന്നു 
അവൻ സാധാരണ ഈ വേഷത്തിൽ 
പ്രത്യക്ഷനാകാറില്ല 
അവൻ നേരെ എന്റെയടുത്ത് വന്നു 
എന്റെ മാറിൽ ചാരി നിന്നു 
എന്റെ വലതു കവിളിൽ ഉമ്മ വെച്ചിട്ട് 
അവൻ ചോദിച്ചു 
ചേട്ടന് എന്നോട് ദേഷ്യം തോന്നിയിട്ടില്ലേ?
ഇല്ല, ഞാൻ പറഞ്ഞു 
ഞാൻ നിന്നെ സ്നേഹിക്കുന്നത് പോലെ ആരെങ്കിലും 
നിന്നെ സ്നേഹിച്ചിട്ടുണ്ടോ?
ഞാൻ ചോദിച്ചു 
എന്താ ചേട്ടൻ എന്നെ വെറുക്കാത്തത് ?
അവൻ ചോദിച്ചു 
എനിക്ക് നിന്നെ ഇഷ്ടം ആയതു കൊണ്ട് , ഞാൻ പറഞ്ഞു 
ചേട്ടനെ ദേഷ്യം പിടിപ്പിക്കാൻ ചിലപ്പോഴൊക്കെ 
ഞാൻ മനപ്പൂർവം ശ്രമിച്ചിട്ടുണ്ട് 
അവൻ പറഞ്ഞു 
സത്യം പറഞ്ഞാൽ , ചേട്ടനെന്നോട്‌ സ്നേഹം ഉണ്ടെന്നു 
ഞാൻ വിശ്വസിച്ചിരുന്നില്ല 
അവൻ പറഞ്ഞു 
ചേട്ടനെന്നോട്‌ സ്നേഹം ഇല്ലെന്നു തെളിയിക്കാനാണ് 
ഞാനിതു വരെ ശ്രമിച്ചത് 
അവൻ പറഞ്ഞു 



ഇങ്ങനെയാണ് ആളുകൾ 
അവർക്ക് സ്വന്തമായുള്ള ധാരണകൾ ശരിയാണെന്ന് 
തെളിയിക്കാനുള്ള തത്രപ്പാടിൽ 
നഷ്ടപ്പെട്ടു പോകുന്നത് 
അവരുടെ മാത്രം ജീവിതമല്ല 
അവരുടെ പ്രീയപ്പെട്ടവരുടെ ജീവിതം കൂടിയാണ് 



അവൻ എന്നെ ചാരി നിന്നു 
ഈ പ്രാഭാതത്തിൽ
അവനു വെളിപാടുണ്ടായിരിക്കുന്നു 
ഞാനവനെ ശരിയ്കും സ്നേഹിക്കുന്നു എന്ന് 


എന്നാൽ 
ഞാനവനെ എന്നെകിലും സ്നേഹിച്ചിട്ടുണ്ടോ?
പ്രേമിച്ചിട്ടുണ്ടോ?
ഇല്ല 
അവൻ എനിക്ക് 
സുഖം പകരുന്ന ഒരു ലൈംഗിക വസ്തു മാത്രമായിരുന്നു 
എന്റെ അനന്തു 
ഞാൻ വലിയൊരു നുണയാണ് 
എ ചീറ്റ് 
നീയതറിയേണ്ട 
ഇനിയെങ്കിലും 
നമ്മൾക്ക് പരസ്പരം സ്നേഹിക്കാം  


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ