എന്റെ പ്രണയം
അനന്തുവിന് സമർപ്പിക്കപ്പെട്ടിരിക്കുന്നു
ഇതിനു മുൻപ്
ഞാനെന്റെ പ്രണയം
മറ്റുപലർക്കും സമർപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്
എല്ലാ പ്രണയങ്ങളും
നുണകളാണ്
എന്ന് ഞാൻ കരുതിയത് അതുകൊണ്ടാണ്
ഒരു പെണ്‍കുട്ടി
അവൾ പ്രണയത്തെ കണ്ടത്
ഉത്സവ പറമ്പിലെ ബലൂണുകൾ ആയാണ്
ഒരു കൗതുകം
പിന്നെയത് പോട്ടിപോകും
അവളായിരുന്നു
എന്റെ ആദ്യ കാമുകി
പിന്നെയെന്റെ പ്രണയം
സ്ത്രീവേഷങ്ങൾ കെട്ടിയാടിയ ജോസഫിലായിരുന്നു
ഒരു പെണ്‍കുട്ടിക്കാകാത്തതുപൊലെ
അവൻ വിശ്വസ്തനായിരുന്നു
പിന്നെയൊരു സ്ത്രീയുടെ കാമത്തിനിരയായി
വഴിയറിയാതെ പകച്ചു നിന്നു
ഒരു ജോലിയെന്ന സ്വപ്നമായിരുന്നു
അവൾ വെച്ചുനീട്ടിയ ഇര
അനന്തുവിന് സമർപ്പിക്കപ്പെട്ടിരിക്കുന്നു
ഇതിനു മുൻപ്
ഞാനെന്റെ പ്രണയം
മറ്റുപലർക്കും സമർപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്
എല്ലാ പ്രണയങ്ങളും
നുണകളാണ്
എന്ന് ഞാൻ കരുതിയത് അതുകൊണ്ടാണ്
ഒരു പെണ്‍കുട്ടി
അവൾ പ്രണയത്തെ കണ്ടത്
ഉത്സവ പറമ്പിലെ ബലൂണുകൾ ആയാണ്
ഒരു കൗതുകം
പിന്നെയത് പോട്ടിപോകും
അവളായിരുന്നു
എന്റെ ആദ്യ കാമുകി
പിന്നെയെന്റെ പ്രണയം
സ്ത്രീവേഷങ്ങൾ കെട്ടിയാടിയ ജോസഫിലായിരുന്നു
ഒരു പെണ്‍കുട്ടിക്കാകാത്തതുപൊലെ
അവൻ വിശ്വസ്തനായിരുന്നു
പിന്നെയൊരു സ്ത്രീയുടെ കാമത്തിനിരയായി
വഴിയറിയാതെ പകച്ചു നിന്നു
ഒരു ജോലിയെന്ന സ്വപ്നമായിരുന്നു
അവൾ വെച്ചുനീട്ടിയ ഇര
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ