2014, സെപ്റ്റംബർ 28, ഞായറാഴ്‌ച

എന്റെ ആനന്ദം

ഇന്ന് ,
ഈ രാത്രിയിൽ 
ഞാൻ തനിച്ചാണ് 
അനന്തു ഇന്നലെ പോയി 
മനു ഇന്ന് പോയി 
ഇന്ന് 
ഈ രാത്രിയിൽ 
ഞാൻ തനിച്ചാണ് 


ഞാൻ പഴയ ഡയറി കുറിപ്പുകൾ 
വായിക്കുകയായിരുന്നു 
അതിൽ ചിലത് 
ഞാൻ പകർത്തിയിട്ടുണ്ട് 
കാലം ഒരു പ്രവാഹമാണ് 
നാമും അതിൽ ഒഴുകിപ്പോകും 
നാശമില്ലാത്തതായി ഒന്നുമില്ല 
എന്റെ ദുഷ്പ്പേരും 
നിന്റെ സത് നാമവും 
മിഥ്യകൾ മാത്രം 
എന്റെ ശുക്ലം 
അവന്റെ തുടകളിൽ 
അടയാളങ്ങൾ സൃഷ്ടിക്കുന്നില്ല 
ഒന്നുമില്ല 
എല്ലാം വെറുതെ 


എല്ലാം വെറുതെ 
മിഥ്യ 
അനന്തുവിന് എന്നോടുള്ള സ്നേഹവും 
മിഥ്യ 
രാധമാരും ,പ്രസാദുമാരും 
ഇന്നെന്നെ ഓർമ്മിക്കുന്നില്ല 
ഒരു നേരത്തെ ഭക്ഷണത്തിനു മാർഗമില്ലാതിരുന്ന 
ഒരാൾക്ക് ഞാൻ 
ആഴ്ചതോറും പണം നല്കിയിരുന്നു 
തിരികെ തരാൻ ഒന്നുമില്ലാതിരുന്നത് കൊണ്ട് 
അവൻ എനിക്കവന്റെ ശരീരം നല്കി 
അവന്റെ കയ്യിൽ പണം വന്നപ്പോൾ 
അവൻ ആ ബന്ധം അവസാനിപ്പിച്ചു 
"അയാൾ മറ്റെതാനെന്നു", അവൻ 
എന്നെ കുറിച്ച് പറഞ്ഞു നടന്നു 
മലർന്നു കിടന്നു തുപ്പിയാൽ
അവനും നാറുമെന്നു 
അവനറിഞ്ഞില്ല 



അനന്തു 
വ്യാഴാഴ്ച ഞാൻ റം വാങ്ങിയതിന് 
അവൻ സ്വന്തം മുറിയില കയറി അകത്തു നിന്നും കുറ്റിയിട്ടു 
റം മുഴുവനും വാഷ് ബേസിനിൽ ഒഴിച്ച് കളഞ്ഞിട്ടാണ് 
പറയൂ, ഒരു സ്ത്രീയും അനന്തുവും തമ്മിൽ 
എന്താണ് വ്യത്യാസം?
ഒരു സ്ത്രീയെപ്പോലെയാണ് 
അനന്തുവിന്റെ പെരുമാറ്റം 
സെക്സ് അവന്റെ ഔദാര്യമാണ്‌ 
അവനു തോന്നണം 
അവനറിയാം, അവനെ എനിക്കിഷ്ടമാണെന്നു 
അവനത്‌ ആയുധമാക്കുന്നു 
അവനെ അനുസരിക്കണം 
അല്ലെങ്കിൽ അവൻ ഹോസ്ടലിൽ പോകും 
അല്ലെങ്കിൽ അവന്റെ ചില സ്നേഹിതർ വാടകയ്ക്ക് താമസിക്കുന്നുണ്ട് 
അവരോടൊപ്പം കൂടും 


ഒരു രഹസ്യം പറയാം 
ഹൊസ്റ്റലിൽ പോകാത്തത് റാഗിംഗ് ഭയന്നാണ് 
കൂട്ടുകാരോടൊപ്പം താമസികാത്തത് 
അവർ മദ്യപിക്കുന്നവരായത് കൊണ്ടാണ് 
അവർ ബലമായി മദ്യപിപ്പിക്കും എന്ന് ഭയന്നിട്ടാണ് 
അവന്റെ ഭയം 
എന്റെ ഭാഗ്യം 


വ്യാഴാഴ്ച മദ്യം വാങ്ങിയതിനു ശിക്ഷ 
നോ സെക്സ് 
വെള്ളിയാഴ്ച അവൻ അവന്റെ വീട്ടിൽ പോയി
വ്യാഴം, വെള്ളി, ശനി ,ഞായർ 
നാലു ദിവസം നോ സെക്സ് 
തിങ്കളാഴ്ച രാവിലെ വന്നിട്ട് 
കവിളത്തൊരു ഉമ്മ വെയ്ക്കും 
നാല് ദിവസത്തെ സെക്സിന് പകരം!
കഴിഞ്ഞയാഴ്ച ആകെ രണ്ടു ദിവസമാണ് സെക്സിന് ഭാഗ്യം ഉണ്ടായത് 
ഇനി പറയൂ 
വെള്ളിയാഴ്ച ഞാൻ ജോബിയുടെ അടുത്ത് പോയത് 
അനന്തുവിനോടുള്ള വഞ്ചനയായിരുന്നുവോ?



എന്റെ ആനന്ദം അനന്തുവാണെങ്കിൽ
അനന്തുവിന്റെ ആനന്ദം 
എന്നെ അനുസരിപ്പിക്കുന്നതിലാണ് 
അതുകൊണ്ടാണ് ഞാൻ 
ജോബിയുടെ അടുത്ത് പോകുന്നത് 
അതുകൊണ്ടാണ് ഞാൻ 
മനുവിനെ സ്വപ്നം കാണുന്നത് 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ