2016, മാർച്ച് 9, ബുധനാഴ്‌ച

അവനെ എനിക്ക് വേണം

പ്രണയത്തെ കുറിച്ചല്ലാതെ 
എന്തിനെ കുറിച്ചാണ് 
ഞാൻ പറയുക ?
പകലുകളിൽ 
ഞാൻ വെന്തുരുകുന്നു 
വെറും ചൂട് കൊണ്ട് മാത്രമല്ല 
അവനെ ഇന്നും കാണാനായില്ല 
എൻറെ പ്രണയ സർവ്വസ്വം 
ദേവലാൽ 
അവനെ ഇന്നും കാണാനായില്ല 
കഴിഞ്ഞൊരു ദിവസം 
അവൻറെ തുടയിടുക്കിലെ 
ഒറ്റവിരളിന്മേൽ ഞാനൊന്ന് തൊട്ടു 
മന:പ്പൂർവ്വം തൊട്ടത് തന്നെ 
അവനു വേണമെങ്കിൽ 
അറിയാതെ കൈ തട്ടിയതാണെന്ന് 
വിചാരിക്കാമായിരുന്നു 
തൊട്ടുകഴിഞ്ഞപ്പോൾ 
ഒന്നും പറയാതെ അവൻ പോയി 
പിന്നീടിത്ര ദിവസമായിട്ടും കാണുന്നില്ല 


എനിക്ക് വേണമെങ്കിൽ 
അവനെ തേടി അവൻറെ വീട്ടിലേക്ക് പോകാം 
വീട്ടിൽ അറിയരുതെന്ന് പറഞ്ഞ് 
അവൻ തിരികെ തന്നു കൊള്ളാമെന്നു പറഞ്ഞ് 
അവൻ കുറച്ചു പണം വായ്പ്പയായി വാങ്ങിയിട്ടുണ്ട് 
ഞാൻ അവിടെങ്ങും തൊട്ടിട്ടില്ല 
അറിഞ്ഞുകൊണ്ട് തൊട്ടിട്ടില്ല 
അറിയാതെങ്ങാനും തൊട്ടെങ്കിൽ 
തോട്ടതായി ഞാനറിഞ്ഞിട്ടില്ല 


ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല 
എൻറെ മനസ് അസ്വസ്ഥമാണ് 
അവനെ എനിക്ക് കാണണം 
അവനെ എനിക്ക് വേണം  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ