2016, മാർച്ച് 4, വെള്ളിയാഴ്‌ച

ഞാൻ നിന്നോട് അർഥിക്കുന്നു

എൻറെ പ്രണയം നിന്നോടല്ലാതെ 
ആരോടാണ് ഞാൻ പറയുക ?
നിന്നോടുള്ള പ്രണയം നിന്നോടല്ലാതെ 
ആരോടാണ് ഞാൻ പറയുക ?
ശരിയാണ് 
എൻറെ പ്രണയത്തിന് 
നെഹ്രുവും കൂട്ടരും എഴുതിവെച്ച 
നിയമപുസ്തകങ്ങളുടെ പിന്ബലം ഇല്ല 
പക്ഷെ 
വാത്സ്യായനൻറെ കാമശാസ്ത്രത്തിൻറെ 
പിന്തുണയുണ്ട് 
എത്രയോ നൂറ്റാണ്ടുകൾക്ക് 
മുൻപെഴുതപെട്ട 
വാത്സ്യായന കാമ ശാസ്ത്രത്തിൽ 
അറബി കാമ ശാസ്ത്രത്തിൽ 
ആയിരത്തൊന്നു രാവുകളിൽ 
എന്തിന് 
ബൈബിളിൽ പോലും 
സ്വവർഗാനുരാഗം ഉണ്ട് 
സ്വവർഗ ലൈംഗിക വേഴ്ചകൾ ഉണ്ട് 
ബ്രിട്ടീഷുകാരൻ എഴുതി വെച്ച 
ക്രിമിനൽ നടപടി ചട്ടം വിലക്കിയത് കൊണ്ട് 
ആ നിയമം 
നെഹ്രുവും കൂട്ടരും ഒഴിവാക്കിയില്ലെന്നത് കൊണ്ട്   
സ്വവർഗ ലൈംഗികത 
പാപമാകുമോ ?
സ്വവർഗ ലൈംഗികത സംസ്കൃതിക്ക് 
വിരുദ്ധമാകുമോ ?



അത് കൊണ്ട് 
എൻറെ പ്രണയ താരകമേ 
ഞാൻ നിന്നോട് അർഥിക്കുന്നു 
ഈ പ്രണയോപചാരം സ്വീകരിച്ചാലും 
എൻറെ മടിത്തട്ടിൽ ഉപവിഷ്ടനായാലും   



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ