2016, മാർച്ച് 23, ബുധനാഴ്‌ച

സ്വപ്നം

അവൻ മലപ്പുറത്ത് നിന്നാണ് 
എൻറെ പുതിയ ഉരുപ്പടി 
എൻറെ പുതിയ ചരക്ക് 
എൻറെ പുതിയ സ്വപ്നം 


അതേ , ഞാൻ സ്വപ്നം കാണുകയാണ് 
നമ്മുടെ രാഷ്ട്രത്തോട് സ്വപ്നം കാണാനാണ് 
മഹാനായ കലാം ആവശ്യപ്പെട്ടത് 
അദ്ദേഹം പ്രവർത്തിച്ചു കൊണ്ടിരുന്നപ്പോൾ 
അദേഹത്തിന് സ്വപ്നങ്ങൾ കാണാൻ 
അവസരമുണ്ടായില്ല 
അതുകൊണ്ട് അദ്ദേഹം സ്വപ്നങ്ങളെ കുറിച്ച് 
പറഞ്ഞുകൊണ്ടിരിക്കുന്നു  
അദ്ദേഹമറിയുന്നില്ല , 
കഴിഞ്ഞ അറുപത്തിയെഴു വർഷങ്ങളായി 
ഒരു രാഷ്ട്രം സ്വപ്നം കാണുകയാണ് 
നല്ലൊരു നാളെയുടെ സ്വപ്നം 
നെഹ്‌റു നല്കിയത് സ്വപ്നങ്ങൾ മാത്രമായിരുന്നു 
രാജ്യത്തിൻറെതായിരുന്ന ധനമെല്ലാം 
അദ്ദേഹം വ്യവസായികൾക്ക് നൽകി 
അറുപത്കോടി ജനങ്ങൾക്ക് 
അദ്ദേഹം സ്വപ്നങ്ങൾ മാത്രം നൽകി  
ഇന്നിപ്പോൾ നൂറ്റിനാൽപ്പത് കോടി ജനങ്ങൾ 
സ്വപ്നം കാണുന്നു 
വ്യവസായികൾ ബാങ്കുകളിലെ ധനം കൊള്ളയടിച്ച് 
നാട് വിടുന്നു 
അധികാരികൾ അവരുമായി രഹസ്യമായി ഇടപെടുന്നു 
വിദേശ സർക്കാരുകളോട് അവരെ സഹായിക്കാൻ 
ആവശ്യപ്പെടുന്നു 
അതേ നിങ്ങൾ സ്വപ്നം കണ്ടുകൊള്ളൂ 
ഞങ്ങൾ രാജ്യം കൊള്ളയടിക്കട്ടെ 
ഞങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കട്ടെ 
പൊതുമേഖലാ ബാങ്കുകളെ കൊള്ളയടിച്ചു നാടുവിട്ടവൻ 
സാധാരണക്കാരനല്ല 
ഭരണകക്ഷിയുടെ രാജ്യസഭാ അംഗമാണ് 
കൊള്ളയടിച്ചത് ചെറിയ തുകയുമല്ല 
ഒൻപതിനായിരം കോടിയാണ് 
ഇതെപ്പറ്റി അമ്മയും മകനും മിണ്ടില്ല 
പണ്ടൊരു സായ്‌വ് 
ഇറ്റലിക്കാരൻ സായ്‌വ് 
കൊണ്ടുപോയ കാശിൻറെ കണക്ക് ഭരണകക്ഷി ചോദിക്കും 
പണ്ടൊരു സായ്‌വ് ഭോപ്പാലിലെ ജനങ്ങളെ 
കൊന്നിട്ടു പോയതിൻറെ കണക്ക് 
ഭരണകക്ഷി ചോദിക്കും 
മൗനം വിദ്വാനു ഭൂഷണം 
പിന്നെന്താച്ചാൽ 
ബി ജെ പി എന്ത് ചെയ്താലും 
അത് താൻ പറഞ്ഞിട്ടാണെന്നും 
തന്നെ ഭയന്നിട്ടാണെന്നും  തട്ടിമൂളിക്കുക 
വൈക്കം മുഹമ്മദ്‌ ബഷീറിനും 
(അദ്ദേഹം മുസൽമാനല്ല , മനുഷ്യനാണ് 
  പോരാത്തതിന് നമ്പൂതിരി സ്ഥാനം 
  സ്വയം സ്വീകരിച്ചിട്ടുണ്ട്.
  വൈക്കം മുഹമ്മദ്‌ ബഷീർ നമ്പൂതിരി 
  അദ്ദേഹം ഹിന്ദു സാമ്പാറിൽ കിടന്ന മുരിങ്ങക്കോൽ 
  ഭക്ഷിച്ചിട്ടുമുണ്ട് 
  എന്ന് കരുതി ആരും അദ്ദേഹത്തിൻറെ മൂക്ക് ചെത്താൻ 
  പ്രതിഫലം വാഗ്ദാനം ചെയ്ത് 
  നോട്ടീസ് പതിക്കരുത് )


രാജ്യം 
ഒരു രാജ്യം 
അറുപത്തേഴു വർഷങ്ങളായി 
സ്വപനം കാണുന്നു എങ്കിൽ 
അതുകൊണ്ടെന്തോ പ്രയോജനം ഉണ്ടാവണം 
ഏതായാലും ഞാനും സ്വപ്നം കാണുകയാണ് 
കർഷകർ വിളയും വിലയും സ്വപ്നം കാണുന്നു 
ഓരോ വർഷവും വിളയും വിലയും ചതിക്കുന്നു 
തൊഴിലാളികൾ വേതനവും മെച്ചപ്പെട്ട ജീവിതവും 
സ്വപ്നം കാണുന്നു 
പട്ടിണിയും രോഗവും നേടുന്നു 
വിദ്യാർഥികൾ ഉദയവും വെളിച്ചവും സ്വപ്നം കാണുന്നു 
ഇരുണ്ട ജയിൽ മുറികൾ അവർക്കായി 
വാതുറക്കുന്നു 
ഞാൻ സ്വപ്നങ്ങൾ കാണുന്നില്ല 
അതുകൊണ്ട് നൈരാശ്യം എന്നെ കീഴടക്കുന്നില്ല 


അല്ല അല്ല ഞാൻ സ്വപ്നം കാണുന്നുണ്ട് 
ഒരു നവ ഭാരത നിർമ്മിതിയല്ല 
നവ ഭാരത നിർമ്മിതിക്കിറങ്ങിയ 
ഈച്ചര വാര്യരുടെ മകൻറെ 
എല്ലും മുടിയും പോലും 
ഇനിയും കിട്ടിയിട്ടില്ല 
യക്ഷികൾ കൊന്നാലും 
നഖവും മുടിയും ബാക്കി വരും 
കൊന്നത് ഭരണകൂടമെങ്കിൽ 
അതുപോലും ബാക്കി വച്ചേക്കില്ല 
ഞാൻ സ്വപ്നം കാന്നുന്നുണ്ട് 
ഒരു സുന്ദര കളേബരനെ 
അവൻ മലപ്പുറത്ത് ജീവിക്കുന്നു 
അവനാണെൻ സ്വപ്നം   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ