പ്രണയത്തിൻറെ ദൌർബ്ബല്ല്യങ്ങളിൽ
ഞാൻ വീണുടയുന്നു
എൻറെ മുറിവുകളിൽ നിന്ന്
എൻറെ പരിശുദ്ധ രക്തം കിനിയുന്നു
ഞാനത് മറയ്ക്കുന്നു
ഓരോ മുറിവും നീയുണ്ടാക്കിയതാണ്
ആ മുറിവുകൾ നിന്നെ കാട്ടാൻ
ഞാനാഗ്രഹിക്കുന്നില്ല
നിൻറെ അനുകമ്പ ഞാൻ തേടുന്നില്ല
നിൻറെ സഹതാപം എനിക്ക് വേണ്ട
ഞാൻ എന്നെ തന്നെ ചോദ്യം ചെയ്യുന്നു
എനിക്കെന്താണ് വേണ്ടത് ?
അവൻറെ തുടയിടുക്ക് ?
അവൻറെ അകറ്റിവെക്കപ്പെട്ട
തുടകൾക്കിടയിലെ
ചെറിയ സൂചിക്കുഴ ?
എഴുതപ്പെട്ടിരിക്കുന്നു
സൂചിക്കുഴയിലൂടെ ഒട്ടകം കടക്കുമ്പോൾ
നിനക്ക് സ്വർഗ പ്രവേശം സാധ്യമാകും
അങ്ങനെ എഴുതപ്പെട്ടിരിക്കുന്നു
അതേ
എനിക്ക് സ്വർഗപ്രവേശം സാധ്യമാകും
നീ തുടകൾ അകത്തി
സൂചിക്കുഴ
എനിക്കായി നൽകുമ്പോൾ
സൂചിക്കുഴയിലൂടെ
എൻറെ ഒട്ടകം പ്രവേശിക്കുമ്പോൾ
ഞാൻ സ്വർഗ പ്രവേശം നടത്തും
ആ സ്വപ്നവുമായാണ്
നിനക്കായി ഞാൻ എല്ലാ വാതായനങ്ങളും
തുറന്നിട്ടത്
നിന്നെ പ്രണയിച്ചു പോയതിന്
നീയെന്നെ പരിഹസിക്കരുത്
നിന്നെ പ്രണയിച്ചു പോയതിന്
നീയെന്നെ അവമതിക്കരുത്
ആയിരത്തൊന്ന് അറബിക്കഥകൾ
അവയിൽ നിന്ന്
നിന്നെയും എന്നെയും മാറ്റിയാൽ
നീ പറയുക
അറബികഥകൾ
മുഷിപ്പൻ കഥകൾ ആവില്ലേ ?
അതേ
അറബിക്കഥകൾ
എൻറെയും നിൻറെയും കഥകൾ
ഞാനും നീയുമായുള്ള ബന്ധം
പറഞ്ഞു നടക്കാനുള്ളതല്ല
നീയും ഞാനുമായുള്ള ബന്ധം
ചെയ്തു തീർക്കാനുള്ളതാണ്
അത് കൊണ്ടാണ്
ഓരോ രാത്രിയിലും
ഞാൻ വീണ്ടും വീണ്ടും
നിൻറെ തുണിയുരിയുന്നത്
അഴിചെറിയുന്ന വസ്ത്രങ്ങൾക്ക് പകരം
പുതുവസ്ത്രങ്ങൾ നൽകുന്നതും
ഓരോ രാത്രിയിലും
നിൻറെ ഈർഷ്യ കാണുമ്പോൾ ഞാൻ കരുതും
ഇത് അവസാന രാത്രി
ഇനിയില്ല
ഞാൻ മറ്റൊരാളെ കണ്ടെത്തും
ഓരോ പ്രഭാതത്തിലും
നിൻറെ മധുരിപ്പിച്ച ചുണ്ടുകൾ
നീയെനിക്ക് സമ്മാനിക്കുമ്പോൾ
തലേ രാത്രി നീയെനിക്ക് സമ്മാനിച്ച നീരസം
അലിഞ്ഞലിഞ്ഞില്ലാതെയാവുന്നു
ഓരോ പകലിലും
നിൻറെ സ്തനങ്ങളുടെ ഉരസൽ
നിൻറെ തുടകളുടെ സ്പർശം
നിൻറെ നിതംബത്തിൻറെ ചലനം
ആനന്ദത്തെ ജനിപ്പിക്കുന്നു
ഓരോ സായാഹ്നത്തിലും
നിൻറെ ആലിംഗനം
ഒരു സുഖനിമിഷത്തിലേക്ക്
എന്നെ ആനയിക്കുന്നു
വീണ്ടും ക്രോധത്തിൻറെയും നിരാശയുടെയും
ഒരു രാത്രി കൂടി ആവർത്തിക്കുന്നു
എനിക്കറിയാം
ഈ നഗരത്തിൽ
വാടകയും ഭക്ഷണചിലവും
ഒഴിവാക്കാൻ വേണ്ടി മാത്രമാണ്
നീയീ ഇല്ലാത്ത പ്രണയം അഭിനയിക്കുന്നതെന്ന്
അഭിനേതാവ്
വേഷം അഴിച്ചുവെയ്ക്കും വരെ
അഭിനയിക്കേണ്ടതുണ്ട്
നിൻറെ സാന്നിദ്ധ്യം അർത്ഥ രഹിതമാക്കിയ
ഓരോ രാത്രിയ്ക്കും ശേഷം
ഇവിടെ നിൻറെ സാന്നിദ്ധ്യത്തിനു
അർത്ഥമുണ്ടാക്കാൻ
ഓരോ പ്രഭാതത്തിലും നീ ചിരിക്കുന്നു
ഓരോ പ്രഭാതത്തിലും നിൻറെ മധുരിപ്പിച്ച
ചുണ്ടുകൾ കപ്പമായെനിക്ക് നൽകുന്നു
എന്നെ പോകാൻ പറയരുത്
എന്നോരർത്ഥന
നിൻറെ ചുണ്ടുകൾ ഞാൻ സ്വീകരിക്കുമ്പോൾ
എൻറെ ചുംബനത്തെയല്ല
എൻറെ ആനന്ദത്തെയല്ല
എൻറെ പ്രണയത്തെയല്ല
ഇവിടെ സ്വാതന്ത്ര്യത്തോടെ കഴിയാൻ
കിട്ടിയ ലൈസൻസാണ്
നീ ആഹ്ലാദത്തോടെ സ്വീകരിച്ചത്
അതുകൊണ്ടുതന്നെ
ഓരോ രാത്രിയും
അസ്വാരസ്യത്തിൻറെ രാത്രിയായി തീരുന്നു
നിൻറെ നഗ്നതയിലേക്ക്
ഞാനൂളിയിടാനെത്തുമ്പോൾ
നീ സ്വയം ശപിക്കുന്നു
നീയെന്നെ ശപിക്കുന്നു
പരസ്പരം സ്നേഹിച്ചിരുന്നെങ്കിൽ
ലഭ്യമാകുമായിരുന്ന സ്വർഗ രാജ്യം
നിരാശയുടെയും ക്രോധത്തിൻറെയും
കിടക്കയിലെ മൽപ്പിടുത്തത്തിനിടയിൽ
ഉടഞ്ഞു പോകുന്നു
ഉടഞ്ഞു പോയ മനസ്സുകളുടെ
അസ്വസ്ഥങ്ങളായ ശരീരങ്ങൾ
വെറുപ്പോടെ അകന്നു മാറുന്നു
പരസ്പരം പുറം തിരിഞ്ഞു കിടക്കുന്നു
ഘനീഭവിച്ച വെറുപ്പിനെ വീശി തണുപ്പിക്കാൻ
വൈദ്യുത പങ്ക വേഗത്തിൽ കറങ്ങുന്നു
ഞാൻ വീണുടയുന്നു
എൻറെ മുറിവുകളിൽ നിന്ന്
എൻറെ പരിശുദ്ധ രക്തം കിനിയുന്നു
ഞാനത് മറയ്ക്കുന്നു
ഓരോ മുറിവും നീയുണ്ടാക്കിയതാണ്
ആ മുറിവുകൾ നിന്നെ കാട്ടാൻ
ഞാനാഗ്രഹിക്കുന്നില്ല
നിൻറെ അനുകമ്പ ഞാൻ തേടുന്നില്ല
നിൻറെ സഹതാപം എനിക്ക് വേണ്ട
ഞാൻ എന്നെ തന്നെ ചോദ്യം ചെയ്യുന്നു
എനിക്കെന്താണ് വേണ്ടത് ?
അവൻറെ തുടയിടുക്ക് ?
അവൻറെ അകറ്റിവെക്കപ്പെട്ട
തുടകൾക്കിടയിലെ
ചെറിയ സൂചിക്കുഴ ?
എഴുതപ്പെട്ടിരിക്കുന്നു
സൂചിക്കുഴയിലൂടെ ഒട്ടകം കടക്കുമ്പോൾ
നിനക്ക് സ്വർഗ പ്രവേശം സാധ്യമാകും
അങ്ങനെ എഴുതപ്പെട്ടിരിക്കുന്നു
അതേ
എനിക്ക് സ്വർഗപ്രവേശം സാധ്യമാകും
നീ തുടകൾ അകത്തി
സൂചിക്കുഴ
എനിക്കായി നൽകുമ്പോൾ
സൂചിക്കുഴയിലൂടെ
എൻറെ ഒട്ടകം പ്രവേശിക്കുമ്പോൾ
ഞാൻ സ്വർഗ പ്രവേശം നടത്തും
ആ സ്വപ്നവുമായാണ്
നിനക്കായി ഞാൻ എല്ലാ വാതായനങ്ങളും
തുറന്നിട്ടത്
നിന്നെ പ്രണയിച്ചു പോയതിന്
നീയെന്നെ പരിഹസിക്കരുത്
നിന്നെ പ്രണയിച്ചു പോയതിന്
നീയെന്നെ അവമതിക്കരുത്
ആയിരത്തൊന്ന് അറബിക്കഥകൾ
അവയിൽ നിന്ന്
നിന്നെയും എന്നെയും മാറ്റിയാൽ
നീ പറയുക
അറബികഥകൾ
മുഷിപ്പൻ കഥകൾ ആവില്ലേ ?
അതേ
അറബിക്കഥകൾ
എൻറെയും നിൻറെയും കഥകൾ
ഞാനും നീയുമായുള്ള ബന്ധം
പറഞ്ഞു നടക്കാനുള്ളതല്ല
നീയും ഞാനുമായുള്ള ബന്ധം
ചെയ്തു തീർക്കാനുള്ളതാണ്
അത് കൊണ്ടാണ്
ഓരോ രാത്രിയിലും
ഞാൻ വീണ്ടും വീണ്ടും
നിൻറെ തുണിയുരിയുന്നത്
അഴിചെറിയുന്ന വസ്ത്രങ്ങൾക്ക് പകരം
പുതുവസ്ത്രങ്ങൾ നൽകുന്നതും
ഓരോ രാത്രിയിലും
നിൻറെ ഈർഷ്യ കാണുമ്പോൾ ഞാൻ കരുതും
ഇത് അവസാന രാത്രി
ഇനിയില്ല
ഞാൻ മറ്റൊരാളെ കണ്ടെത്തും
ഓരോ പ്രഭാതത്തിലും
നിൻറെ മധുരിപ്പിച്ച ചുണ്ടുകൾ
നീയെനിക്ക് സമ്മാനിക്കുമ്പോൾ
തലേ രാത്രി നീയെനിക്ക് സമ്മാനിച്ച നീരസം
അലിഞ്ഞലിഞ്ഞില്ലാതെയാവുന്നു
ഓരോ പകലിലും
നിൻറെ സ്തനങ്ങളുടെ ഉരസൽ
നിൻറെ തുടകളുടെ സ്പർശം
നിൻറെ നിതംബത്തിൻറെ ചലനം
ആനന്ദത്തെ ജനിപ്പിക്കുന്നു
ഓരോ സായാഹ്നത്തിലും
നിൻറെ ആലിംഗനം
ഒരു സുഖനിമിഷത്തിലേക്ക്
എന്നെ ആനയിക്കുന്നു
വീണ്ടും ക്രോധത്തിൻറെയും നിരാശയുടെയും
ഒരു രാത്രി കൂടി ആവർത്തിക്കുന്നു
എനിക്കറിയാം
ഈ നഗരത്തിൽ
വാടകയും ഭക്ഷണചിലവും
ഒഴിവാക്കാൻ വേണ്ടി മാത്രമാണ്
നീയീ ഇല്ലാത്ത പ്രണയം അഭിനയിക്കുന്നതെന്ന്
അഭിനേതാവ്
വേഷം അഴിച്ചുവെയ്ക്കും വരെ
അഭിനയിക്കേണ്ടതുണ്ട്
നിൻറെ സാന്നിദ്ധ്യം അർത്ഥ രഹിതമാക്കിയ
ഓരോ രാത്രിയ്ക്കും ശേഷം
ഇവിടെ നിൻറെ സാന്നിദ്ധ്യത്തിനു
അർത്ഥമുണ്ടാക്കാൻ
ഓരോ പ്രഭാതത്തിലും നീ ചിരിക്കുന്നു
ഓരോ പ്രഭാതത്തിലും നിൻറെ മധുരിപ്പിച്ച
ചുണ്ടുകൾ കപ്പമായെനിക്ക് നൽകുന്നു
എന്നെ പോകാൻ പറയരുത്
എന്നോരർത്ഥന
നിൻറെ ചുണ്ടുകൾ ഞാൻ സ്വീകരിക്കുമ്പോൾ
എൻറെ ചുംബനത്തെയല്ല
എൻറെ ആനന്ദത്തെയല്ല
എൻറെ പ്രണയത്തെയല്ല
ഇവിടെ സ്വാതന്ത്ര്യത്തോടെ കഴിയാൻ
കിട്ടിയ ലൈസൻസാണ്
നീ ആഹ്ലാദത്തോടെ സ്വീകരിച്ചത്
അതുകൊണ്ടുതന്നെ
ഓരോ രാത്രിയും
അസ്വാരസ്യത്തിൻറെ രാത്രിയായി തീരുന്നു
നിൻറെ നഗ്നതയിലേക്ക്
ഞാനൂളിയിടാനെത്തുമ്പോൾ
നീ സ്വയം ശപിക്കുന്നു
നീയെന്നെ ശപിക്കുന്നു
പരസ്പരം സ്നേഹിച്ചിരുന്നെങ്കിൽ
ലഭ്യമാകുമായിരുന്ന സ്വർഗ രാജ്യം
നിരാശയുടെയും ക്രോധത്തിൻറെയും
കിടക്കയിലെ മൽപ്പിടുത്തത്തിനിടയിൽ
ഉടഞ്ഞു പോകുന്നു
ഉടഞ്ഞു പോയ മനസ്സുകളുടെ
അസ്വസ്ഥങ്ങളായ ശരീരങ്ങൾ
വെറുപ്പോടെ അകന്നു മാറുന്നു
പരസ്പരം പുറം തിരിഞ്ഞു കിടക്കുന്നു
ഘനീഭവിച്ച വെറുപ്പിനെ വീശി തണുപ്പിക്കാൻ
വൈദ്യുത പങ്ക വേഗത്തിൽ കറങ്ങുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ