2016, മാർച്ച് 5, ശനിയാഴ്‌ച

ഇനിയെന്തെന്നറിയാതെ

എനിക്ക് അധികസമയമുണ്ടായിരുന്നില്ല 
പതിന്നാലു മിനിറ്റ് 
അതിനുള്ളിൽ 
ഒന്നുകിൽ എൻറെ പ്രണയം 
സാർത്ഥകമായിത്തീരും  
അല്ലെങ്കിൽ 
എല്ലാം ഇന്നോടെ 
അവസാനിക്കും 


അതേ 
പതിനൊന്നു മിനിറ്റ് 
ഈ പതിനൊന്നു മിനിടിനുള്ളിൽ 
എല്ലാത്തിനും 
ഒരു പരിസമാപ്തിയുണ്ടാവാൻ 
പോകുന്നു 
എൻറെ മനസ് 
ആശങ്കകളാൽ 
നിറഞ്ഞിരിക്കുന്നു 
കൈകൾ വിറയ്ക്കുന്നു 



ഇതൊക്കെയും 
ഞാനെത്രയോ തവണ കടന്നു പോയ 
നിമിഷങ്ങളാണ് 
ഓരോ തവണയും 
അത് 
അവസാന തവണ എന്ന് 
ഞാൻ നിശ്ചയിക്കുന്നു 
അതുവരെ മറന്നു പോയ ദൈവത്തെ 
ഞാൻ വിളിക്കുന്നു 
ഈ ഒരു തവണ കൂടി 
അവനെ എനിക്ക് തരൂ 



അവനെ ആരുമില്ലാത്തിടത്തെക്ക് 
ആരും ഒന്നും കാണാത്തിടത്തെക്ക് 
ആനയിക്കുന്നു 
മനസ് പെരുമ്പറ കൊട്ടുന്നു 
ഇനി മൂന്നു മിനിറ്റുകൾ മാത്രം 
അതിനുള്ളിൽ 
എല്ലാം തീരുമാനിക്കപ്പെടണം 
ആകാംക്ഷയോടെ 
ഭയത്തോടെ 
അവൻറെ പ്രതികരണം അറിയാനായി 
അവൻറെ ലിംഗത്തിന്മേൽ 
ഞാൻ സ്പർശിക്കുന്നു 
അവൻ എന്നെ തുറിച്ചു നോക്കി 
പകച്ചു നിൽക്കുന്നു 

ടൈം ഔട്ട്‌ 
പക്ഷെ 
ഒന്നുമറിഞ്ഞില്ല 
അവൻ ഒന്നും പറഞ്ഞില്ല 
ആകെ മനസിലായത് 
ഇത് അവൻ പ്രതീക്ഷിച്ചിരുന്നില്ല 
എന്ന് മാത്രം 


അവൻ തിരിഞ്ഞു നോക്കാതെ 
നടന്നകന്നു 
ഇനിയെന്തെന്നറിയാതെ 
ഞാൻ 
അവൻ പോകുന്നതും നോക്കി 
നിന്നു  


   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ