2016, മാർച്ച് 20, ഞായറാഴ്‌ച

സൂപർ മൊമൻസ്

ഞാൻ ഒരു ചെറുക്കനുമായി ഓൺ ലൈൻ പ്രണയമാണ് 
എനിക്കീ ഓൺ ലൈൻ പ്രണയത്തിൽ 
ഒരു വിശ്വാസവുമില്ല 
ഓൺ ലൈൻ പ്രണയക്കാർ 
പണമാണ് ആവശ്യപ്പെടുന്നത് 
എൻറെ മൊബയിലിലെക്ക് പണമിടൂ 
അവർ പറയുന്നു 
രണ്ടായിരം രൂപ തരൂ 
അവർ പറയുന്നു 
വെറും ആൺ വേശ്യകളെ പോലെ 



എൻറെ ആദ്യത്തെ ഓൺ ലൈൻ പ്രണയം 
മൂന്നു വർഷം നീണ്ടു നിന്നു 
മൂന്നു  വർഷങ്ങൾ 
നേരിൽ കാണണമെന്ന് പറയുമ്പോൾ 
അവൻ പറയും 
അടുത്ത ഞായറാഴ്ച 
ഞായറാഴ്ച അവൻ മെസേജ് ചെയ്യും 
ഇന്നെനിക്ക് വരാൻ പറ്റില്ല 
സോറി 
ചിലപ്പോൾ ചോദിക്കും 
എന്ത് തരും ?
പിന്നെ പറയും 
ചുമ്മാ, തമാശ 
പിന്നീട് അവൻറെ കുറിപ്പ് കണ്ടു 
ഒരു ജൊസിനൊപ്പം ആയിരുന്നു 
സൂപർ മൊമൻസ് 
പിന്നെ അവൻ പറഞ്ഞു 
എന്ത് തരും ?
ജോസ് എനിക്ക് പതിനായിരം തന്നു 
നിങ്ങളെനിക്ക് എത്ര തരും ?
അങ്ങനെ ഞങ്ങളുടെ ബന്ധം അവസാനിച്ചു 
പിന്നെ 
ഈ ജോസ് പതിനായിരം കൊടുക്കാമെന്നു 
പറഞ്ഞു 
എന്നത് നേര് 
കൊടുത്തില്ല എന്നതും നേര് 
ജസ്റ്റ് പറ്റിച്ചു 
എന്നതും നേര് 
കാരണം ജോസ് എന്ന പേരിൽ 
അവനെ വിളിച്ചതും ഞാന് 
അവനെ കൊണ്ടുപോയതും ഞാന് 
അവനെ കൊതിതീരെ പണിതതും ഞാന് 
കടം പറഞ്ഞു വിട്ടതും 
പിന്നീട് പണം കൊടുക്കാതിരുന്നതും ഞാന് 


അവനെന്നെ ചീറ്റ് ചെയ്യാൻ നോക്കി 
ഞാനവനെ ചീറ്റ് ചെയ്തു 
ഇപ്പോഴും അവൻറെ കുറിപ്പ് 
എന്നെ സുഖിപ്പിച്ചുകൊണ്ട്‌ 
അവിടെയുണ്ട്  

ഒരു ജൊസിനൊപ്പം ആയിരുന്നു 
സൂപർ മൊമൻസ് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ