2016, മാർച്ച് 3, വ്യാഴാഴ്‌ച

പ്രണയം ഒരിനം പനിയാണ്

പ്രണയത്തിൻറെ ദീപങ്ങൾ കൊളുത്തി 
ഞാനവനോട് പ്രണയാഭ്യർത്ഥന നടത്തി 
എൻറെ കണ്ണുകളിൽ പ്രണയം കത്തി നിന്നു 
എൻറെ ഹൃദയത്തിൻറെ മിടിപ്പുകൾ 
പ്രണയത്തിൻറെ മിടിപ്പുകൾ 
അവനു കേൾക്കാമായിരുന്നു 
അവൻ ശ്രദ്ധിച്ചിരുന്നെങ്കിൽ 
അവൻ ഒരു കന്യകയെ പോലെ ഭയന്നു 
അവൻ ഒന്നും കേട്ടില്ല 
അവൻ ഒന്നും കണ്ടില്ല 
ഭയം അവൻറെ ഹൃദയത്തിൽ 
പെരുമ്പറ കൊട്ടുന്നത്  
ഞാൻ കേട്ടു 
മുഖത്ത് ഭയം നിഴൽ വീശുന്നത് 
ഞാൻ കണ്ടു 
അവൻ ഓടിപ്പോയ്ക്കളഞ്ഞു 
അവൻ ഓടിമറഞ്ഞു 
അവൻ 
ദേവലാൽ 
ദേവലാൽ 
അവൻ ഓടിക്കളഞ്ഞു 
ഒരു കന്യകയെ പോലെ 




അതങ്ങനെയാണ് 
അവൻ ഒരു ചിരിയുമായി 
നിങ്ങളുടെ അടുത്ത് നിൽക്കുന്നുവെങ്കിൽ 
അവന് അറിയേണ്ടത് 
അവനു നിങ്ങൾ എന്ത് കൊടുക്കും എന്നാണ് 
രൊക്കം പണം 
അല്ലെങ്കിൽ ഗിഫ്റ്റ് 
ഗിഫ്റ്റ് എന്തെന്ന് നിങ്ങളല്ല നിശ്ചയിക്കുക 
അവൻ പറയും 
എന്താണ് ഗിഫ്റ്റ് ആയി നിങ്ങൾ നൽകേണ്ടതെന്ന് 
എന്തായാലും 
പണമായാലും 
ഗിഫ്റ്റ് ആയാലും 
സെക്സിന് പകരം നൽകുന്ന പ്രതിഫലം 
വ്യഭിചാരം തന്നെയാണ് 
അവൻ വെറും ആൺ വേശ്യ മാത്രം 
വെറും ആൺ വേശ്യ മാത്രം




അവനെന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ് 
ഞാൻ കാത്തിരിക്കണം എന്ന് 
അവൻ പോവില്ല 
എവിടെയും പോവില്ല 
കുറെ ദിവസങ്ങൾ അവനെ കാണാനാവില്ല 
അവൻ മുന്നിൽ വരില്ല 
പിന്നെയൊരു ദിവസം 
അറിയാതെയെന്നത് പോലെ 
അവൻ മുന്നിൽ വരും 
അവനോടുള്ള പ്രണയം 
എൻറെ കണ്ണുകളിൽ 
തിളങ്ങുന്നത് കാണാൻ 
കണ്ട് അഭിമാനിക്കാൻ 
വീണ്ടുമൊരിക്കൽ കൂടി 
എൻറെ പ്രണയാഭ്യർത്ഥന കേൾക്കാൻ 
അവൻ വരും 
അവൻ വരും 
കാത്തിരിക്കണം 
കാത്ത് കാത്തിരിക്കണം 



പ്രണയം ഒരിനം പനിയാണ് 
പെട്ടെന്ന് വിമുക്തിയുണ്ടാവില്ല 
പനി ഏതായാലും ഒരാഴ്ച കഴിയും 
അതിൽ നിന്നും മുക്തനാവാൻ 
പ്രണയം 
എത്രനാളെടുക്കും 
മുക്തിയിലേക്കെന്നു 
പറയാൻ 
കഴിയില്ല  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ