2016, മാർച്ച് 20, ഞായറാഴ്‌ച

എല്ലാം ദൈവത്തിൻറെ കയ്യിൽ

ഇന്ന് രാവിലെ അവൻ കാത്ത് നിന്നു 
ഞാനവനു ഏ ടി എമ്മിൽ നിന്ന് 
ആയിരം രൂപ എടുത്തു കൊടുത്തു 
ജ്യോതി നായരെ കള്ളിയാക്കേണ്ട 
എന്ന് കരുതി 
അവൾ പണം എടുത്തിട്ടല്ല 
കൊടുക്കേണ്ടെന്ന് അവൾ നിശ്ചയിച്ചു 
അതിനു കാരണം ഉണ്ട് 
കാരണം 
ഞാനിവിടെ വന്ന കാലത്ത് കുറെനാൾ 
ഒരു ലോഡ്ജിലാണ് താമസിച്ചിരുന്നത് 
അന്നൊരു വലിയമ്മയും അവരുടെ ചെറുമകനും 
അടുത്ത് താമസമുണ്ടായിരുന്നു 
ഞാനവരുമായി കമ്പനിയായി 
കമ്പനിയാകാൻ കാരണം, അവരുടെ ചെറുമകൻ 
കഥയൊന്നും ആരുമറിഞ്ഞില്ല 
കഥയൊന്നും ആരും പറഞ്ഞതുമില്ല 
എങ്കിലും അതിനടുത്ത് താമസിച്ചിരുന്ന മോഹനും ഭാര്യക്കും 
ഒരു ചൊറിച്ചിൽ 
ഞാനെന്തിനാണ് എപ്പോഴും 
അവിടെപോകുന്നത് 
ആ ചെറുക്കൻ എന്തിനാണ് എപ്പോഴും 
എൻറെയടുത്ത് വരുന്നത് 
അതിൽ മോഹന് ഒരു അനിഷ്ടം ഉണ്ട് 
മോഹന് എൻറെ റൂമിൽ  സ്വകാര്യമായി മദ്യപിക്കണം 
അതെനിക്ക് ഇഷ്ടമല്ല 
അവൻ വരുന്നത് 
മോഹന് ഇഷ്ടമല്ല 
അവൻ അറിയുമല്ലോ 
അവൻ അറിഞ്ഞാൽ അവൻറെ വലിയമ്മ അറിയും 
അവൻറെ വലിയമ്മ അറിഞ്ഞാൽ 
മോഹൻറെ ഭാര്യ അറിയും 
ഭൂമിയില ആരറിഞ്ഞാലും ഭാര്യ അറിയരുത് 
അവനെ റൂമിൽ കയറരുതെന്ന് മോഹൻ  പറഞ്ഞു  
അവൻ കള്ളനാണെന്ന് പറഞ്ഞു 
ഒരിക്കൽ ഒരു വാച്ച് അടിച്ചുമാറ്റിയിട്ട് 
അവൻ മോഷ്ടിച്ചതായിരിക്കും എന്ന്  പറഞ്ഞു 
അയാൾ കൊണ്ടുപോയ ഒരു പുസ്തകം 
തിരികെ വാങ്ങാൻ 
ചെന്നപ്പോൾ  
വാച്ച് 
അയാളുടെ ഷെൽഫിൽ !
അയാൾ ഭാര്യയോടു പറഞ്ഞു 
എനിക്ക് ആ ചെറുക്കനുമായി 
സെക്സ് ഉണ്ടെന്ന് 
അവളത് വിശ്വസിച്ചില്ല 
പക്ഷെ , മോഹനേട്ടൻ പറേവാ --
എന്നുംപറഞ്ഞു അവൾ ലീലാമ്മയോട് പറഞ്ഞു 
ലീലാമ്മ പലരോടും പറഞ്ഞു 
ഞാൻ മോഹനോടു ചോദിച്ചു : വാച്ചിൻറെ കഥ പറഞ്ഞാലോ ?
ഇയാള് പറ 
പക്ഷെ അൽപ്പം കഴിഞ്ഞ് 
ഒരു ലാർജ് കഴിക്കാൻ വിളിച്ചു 
ഒരു ലാർജ് കഴിച്ചിട്ട് പറഞ്ഞു 
ആരോടും പറയരുത് 
താൻ എന്നെ കുറിച്ച് എന്താ പറഞ്ഞു നടന്നത് ?
സോറി 
പിന്നെ മോഹൻറെ ഭാര്യ 
കഥ തിരുത്തി 
ലീലാമ്മ കഥ തിരുത്തി 
ആ കഥ മരിച്ചു 
എന്നിട്ടിപ്പോഴും ജ്യോതിനായർ എന്നെ നേരിടുന്നത് 
ഈ കഥ കൊണ്ടാണ് 
ഈ കഥയിൽ വിശ്വാസം ഉണ്ടായിട്ടല്ല 
ഒരു ആണിനെ വിറപ്പിക്കാൻ പറ്റിയ ഒരായുധം 
അത്രേയുള്ളൂ , അവൾക്കാ കഥ 




ഇപ്പോൾ അവനെ കുറിച്ച് പറഞ്ഞ സ്ഥിതിക്ക് 
അവനു എന്ത് സംഭവിച്ചു 
എന്നുകൂടി പറയാം 
അവനിപ്പോൾ ദുബായിൽ ആണ് 
ഓയിൽ കമ്പനിയിൽ 
നല്ല കാശുണ്ട് 
നല്ല ഭാര്യയുണ്ട് 
നല്ല കുട്ടികളുണ്ട് 
നല്ല ജീവിതമുണ്ട് 
എനിക്കെന്താ ഉള്ളത് 
ഒന്നുമില്ല 
ആരുമില്ല 
ജീവിതം ധൂർത്തടിച്ച് തീർത്തിരിക്കുന്നു 
ഞാൻ നിങ്ങളോട് പറയും 
സിദ്ധാന്തങ്ങൾ ജീവികാനുള്ളവയല്ല 
പ്രസംഗിച്ചോളൂ 
ജീവിക്കാൻ പ്രായോഗികമായി ചിന്തിക്കണം 



അവൻ കാലത്ത് ആയിരവും വാങ്ങി പോയി 
അവനൊരു ചീറ്റ് അല്ല 
വാങ്ങും മുൻപ് 
വാങ്ങാൻ അവനൊന്നു മടിച്ചു 
ചേച്ചി അറിഞ്ഞാലോ ?
അവൻ ചോദിച്ചു 
അതെനിക്ക് ആദ്യം മനസ്സിലായില്ല 
പിന്നീടാണ് മനസ്സിലായത് 
ജ്യോതിനായർ എൻറെ ഭാര്യയാണെന്നാണ് 
അവൻ കരുതിയത് 
ഞാൻ തിരുത്താനൊന്നും പോയില്ല 
പിന്നീടാണ് തിരുത്താതിരുന്നതിലെ 
മണ്ടത്തരം എനിക്ക് ബോധ്യമായത് 
അവൾക്ക് ഭർത്താവും കുട്ടികളും ഉണ്ട് 
ഇവൻ നടന്നു വല്ല മണ്ടത്തരവും ഒപ്പിച്ചാൽ ?   



ഏതായാലും കാലത്ത് ആയിരം രൂപയും പോയി 
ഒരു മണ്ടത്തരവും ഒപ്പിച്ചു വെച്ചു 
ഇനി എല്ലാം ദൈവത്തിൻറെ കയ്യിൽ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ