2016, മാർച്ച് 23, ബുധനാഴ്‌ച

എൻറെ സ്വപ്നം

പ്രണയത്തിൻറെ ഉഷ്ണ ദിനങ്ങളാണിവ 
ഈ ഉഷ്ണ ദിനങ്ങളിൽ 
അവനെന്നോട് സംസാരിക്കുന്നതേയില്ല 
അവനെന്നോട് സംസാരിക്കുന്നതേയില്ല 


ഞാനവനോട് എല്ലാം തുറന്നു പറഞ്ഞിരുന്നു 
എനിക്കവനോട് പ്രേമം ആണെന്ന് 
ഞാനവനോട് തുറന്നു പറഞ്ഞിരുന്നു 
അവനെന്നോട് എതിരൊന്നും പറഞ്ഞില്ല 


ഒരു പക്ഷെ നാളെ അവനെന്നോട് 
കൂടുതൽ അടുക്കുമായിരിക്കും 
നാളെ അവനെന്നോട് 
സംസാരിക്കുമായിരിക്കും 
നാളെ അവനെന്നെ കാണണമെന്ന് 
ആവശ്യപ്പെടുമായിരിക്കും  
ഓരോ നിമിഷവും കാത്തിരിപ്പിൻറെതാണ് 
ഓരോ നിമിഷവും കാത്തിരിപ്പിൻറെതാണ്   




നീയല്ലാതൊരു പെണ്ണുണ്ടോ ?
നിന്നെക്കാൾ നല്ലൊരു പെണ്ണുണ്ടോ ?
നീയല്ലേ എൻറെ സൗന്ദര്യത്തിടമ്പ്  
നീയല്ലേ എൻറെ സ്വപ്നം 
സ്വപ്നം , സ്വപ്നം
സ്വപ്നം 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ