2016, മാർച്ച് 19, ശനിയാഴ്‌ച

അവനെ പറഞ്ഞു വിട്ടു

പറയാം , പറയാതെ വയ്യ 
എന്തിനാ ഇതെല്ലാം ഇങ്ങനെ വിളിച്ചു പറയുന്നത് 
എന്നാ ചോദ്യത്തിന് 
ഇതുമാത്രമാണ് ഉത്തരം 
സത്യത്തിൽ ഉത്തരം തേടുന്ന ചോദ്യങ്ങളാണ് 
ഞാനെഴുതുന്നതെല്ലാം 
എന്തുകൊണ്ട് എന്തുകൊണ്ട് 
ഇതെല്ലാം ഇങ്ങനെയൊക്കെ ആയിരിക്കുന്നു 
എന്നതാണ് ചോദ്യം 
ഉത്തരമില്ലാത്ത ചോദ്യം 
ഞാനൊരു മെലിഞ്ഞു വെളുത്ത ചെക്കൻറെ 
പിന്നാലെ കൂടി 
കുറേക്കാലം അവൻറെ പിന്നാലെ നടന്നു 
പരിചയപ്പെടണ്ടേ 
പരിചയപ്പെടാൻ കഴിഞ്ഞില്ല 
അവൻ തനിച്ചാണ് വരിക 
അവൻ തനിച്ചാണ് പോകുക 
അവൻ ആരെയും നോക്കില്ല 
അവൻ ആരോടും സംസാരിക്കില്ല 
അവനോടൊപ്പം നടന്നു 
നോ മൈൻഡ് 
അവനെതിരെ നടന്നു 
നോ മൈൻഡ് 
കാണുമ്പോൾ ചിരിച്ചു 
അവൻ കണ്ടില്ല 
സമയം ചോദിച്ചു 
അവൻ കേട്ടില്ല 
എന്താ വഴി ?
അവൻ പഠിക്കുന്ന സ്ഥാപനം കണ്ടെത്തി 
അവൻറെ കൂട്ടുകാരെ കണ്ടെത്തി 
അവനുണ്ടാവുന്ന ഇടങ്ങൾ കണ്ടെത്തി 
നോ യൂസ് 
മനസ് മടുത്തു 
അന്ന് അജയനുമായി അടുപ്പമായിരുന്നു 
അവനു വല്ലപ്പോഴും വെള്ളമടിക്കണം 
അവൻറെ കയ്യിൽ കാശില്ല 
ഞാൻ വാങ്ങിക്കൊടുക്കും 
അതുകൊണ്ട് എനിക്ക് ഗുണമുണ്ട് 
വെള്ളമടിച്ചു കഴിഞ്ഞാൽ 
അവനെനിക്ക് ഉള്ളതാണ് 
അവനെ എന്തും ചെയ്യാം 
അവനെ ചെയ്യണമെങ്കിൽ 
ഞാൻ അവനെ വെള്ളമടിപ്പിക്കും 
അവനറിയാം എന്തിനാ ഞാൻ 
അവനെ കുടിപ്പിക്കുന്നതെന്ന് 
കുടിക്കാതെ അവനെ ഒന്നിനും കൊള്ളില്ല 
കുടിച്ചു കഴിഞ്ഞാൽ അവനെ നല്ല സുഖമാണ് 
അതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല 
ചെയ്ത് നോക്കണം 
അജയനെ കുറിച്ച് ഞാനിതുവരെ എഴുതിയിട്ടില്ല 
ഇനിയൊരിക്കൽ എഴുതാം 



അങ്ങനെയിരിക്കുമ്പോൾ 
ഒരു ദിവസം അവൻ സുഹൃത്തുകളോട് 
കേഴുന്നത് കേട്ടു 
അവനൊരു ബിയർ വേണം 
ഒരുത്തൻറെയും കയ്യിൽ നോ മണി 
അവർ അവരുടെ വഴിക്ക് പോയി 
അവൻ റോഡു ക്രോസ് ചെയ്തു 
ഞാൻ തിരക്കിട്ടു റോഡ്‌ ക്രോസ് ചെയ്തു 
അവനോടൊപ്പം എത്തി 
വാ , ഒരു ബിയർ കഴിച്ചിട്ടു പോകാം 
വേണ്ട 
അവൻ മൈൻഡ് ചെയ്യാതെ നടന്നു 
ഒരു ബിയർ , നീ വാ 
ഞാൻ വീണ്ടും വിളിച്ചു 
ആദ്യമായി അവൻ മുഖത്ത് നോക്കി 
പിന്നെ പറഞ്ഞു 
വേണ്ട 
നീ വരുന്നെങ്കിൽ വാ 
ഞാനവനോടൊപ്പം നടന്നു 
അവനൊന്നും പറഞ്ഞില്ല 
ബിയർ ആൻഡ്‌ വൈൻ പാർലർ എത്തിയപ്പോൾ 
ഞാനവൻറെ കൈപിടിച്ച് 
അകത്തേക്ക് നടന്നു 
അവൻ ചിരകാല സുഹൃത്തിനോടൊപ്പം 
എന്ന പോലെ 
എന്നോടൊപ്പം അകത്തേക്ക് വന്നു 
കല്യാണി ? കിംഗ്‌ ഫിഷർ ?
കെ എഫ് 
അവൻ മൊഴിഞ്ഞു , ഒരു മടിയും കൂടാതെ 




അതുകൊണ്ടൊരു പ്രയോജനവും ഉണ്ടായില്ല 
അടുത്ത ദിവസം കണ്ടിട്ട് 
അറിയുന്ന ഒരു ഭാവവുമില്ല 
അങ്ങനെ ഏതാനും ദിവസങ്ങൾ 
ഞാനും മൈൻഡ് ചെയ്തില്ല 
വെള്ളിയാഴ്ച്ച 
അവൻ തനിച്ച് 
നടന്നു വരുന്നത് കണ്ടു 
അടുത്ത്  വന്നപ്പോൾ പറഞ്ഞു 
വാടാ , ഓരോ ബിയർ അടിക്കാം 
എൻറെ കയ്യിൽ പണമില്ല 
ഞാൻ കൊടുത്തോളാം 
ഞങ്ങൾ ബാറിലേക്ക് നടന്നു 
ചിരപരിചിതനെ പോലെ 
അവൻ ചിലക്കാൻ തുടങ്ങി 
ബ്രാണ്ടി വിസ്കി ബിയർ , ഏത് വേണം ?
ബിയർ, അവൻറെ കണ്ണുകളിൽ തിളക്കം 
ബിയർ കഴിച്ചു കഴിഞ്ഞ് 
ഇറങ്ങാൻ നേരം 
അവനൊരു പരുങ്ങൽ 
ചേട്ടാ എനിക്കൊരു ആയിരം രൂപ കടം തരാമോ ?
രൂപ എടുക്കണമെങ്കിൽ വീട്ടിൽ പോകണം 
ഒത്തിരി ദൂരമുണ്ടോ?
ഇല്ല, ഇവിടെ അടുത്താ 
അങ്ങനെ ഞങ്ങൾ എൻറെ വീട്ടിൽ 
ഞാൻ തനിച്ചു താമസിക്കുന്ന വീട്ടിലേക്ക് പോയി 



നടയ്ക്കൽ ചെന്നപ്പോൾ 
വാതിൽ തുറന്നിട്ടിരിക്കുന്നു 
ജ്യോതിനായർ ആയിരിക്കണം 
അവളുടെ കയ്യിൽ ഒരു സ്പെയർ കീ ഉണ്ട് 
അതെ 
അവൾ തന്നെ 
ജ്യോതിനായർ പയൻസിനെ സൂക്ഷിച്ചു നോക്കി 
ഏതാ ?
കാരക്കൽ ലേനിലെ മണീടെ മകൻ 
ഉം ? 
അവന് ആയിരം രൂപ വേണമെന്ന് 
ഒഹ് ഇവിടിരുന്ന പണം ഞാൻ തെക്കേലെ ജാനകിയ്ക്ക് 
ആശുപത്രിയിൽ പോകാൻ കൊടുത്തല്ലോ 
എന്ന് വെച്ചാൽ 
കൊടുക്കേണ്ട എന്ന് 



രാവിലെ കൊടുക്കാം എന്ന് രഹസ്യം പറഞ്ഞ് 
അവനെ പറഞ്ഞു വിട്ടു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ