ഞാനൊരു ഹീന ജന്തുവല്ല
ഞാൻ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല
ഞാൻ ആരെയും ഒന്നിനും നിർബന്ധിച്ചിട്ടില്ല
ഞാൻ വിവാഹിതനല്ല
കാരണം
രണ്ടു ദുരനുഭവങ്ങൾ
ആദ്യത്തേത്
എന്നെ വളരെക്കാലം കരയിച്ചു
അത് സിമ്പിൾ
ഞാൻ ഒരു പെണ്ണിനെ ഏഴു വർഷക്കാലം
പ്രേമിച്ചു
അവൾക്കതറിയാമായിരുന്നു
ഞാനവളോട് പറഞ്ഞു
അവൾക്കതറിയാമെന്ന്
അവളെന്നോടും പറഞ്ഞു
ഓ
എന്തിനിതൊക്കെ ഇന്ന്
പറയണം ?
പറയണം
എല്ലാം നിങ്ങളറിയണം
നിങ്ങളറിയണം
ഓ
അവൾ പോകട്ടെ
ഹും ഒരു മടിയുമില്ലാതെ
അവൾ വേറൊരുത്തനെ വിവാഹം ചെയ്തു
അവനോടൊപ്പം സുഖമായി ജീവിച്ചു
മൂന്നു കുട്ടികളെയും ഉണ്ടാക്കി
ഞാൻ കരുതിയത്
അവളുടെ ഇഷ്ടത്തിനെതിരായി
അവളെ വിവാഹം ചെയ്തയച്ചു
എന്നാണ്
വർഷങ്ങളോളം
അവളെയോർത്ത്
ഞാൻ കരഞ്ഞു
അവളുടെ അമ്മ മരിച്ചു കിടന്ന വേളയിൽ
എനിക്ക് പെട്ടെന്ന് വെളിപാടുണ്ടായി
അവൾ സന്തോഷത്തോടെ
സുഖത്തോടെ
അയാളോടൊപ്പം ജീവിക്കുകയായിരുന്നു എന്ന്
രണ്ടാമത്തേതും ഒരു ദുരന്തം
അതുമൊരു പെണ്ണിൽ നിന്ന്
അത് സിമ്പിൾ
ഒരു വീട്ടിലേക്ക് ഞാൻ സ്വാഗതം ചെയ്യപ്പെട്ടു
ഞാൻ ചെന്നു
പെണ്ണിന് പറഞ്ഞു കൊടുക്കണമെന്ന്
ട്യൂഷൻ
ആ വേഷവും കെട്ടി
അവർക്ക് വേണ്ടിയിരുന്നത് ട്യൂഷനായിരുന്നില്ല
എന്നെയായിരുന്നു
എന്നെയും അവളെയും ചേർത്ത്
അവർ തന്നെ കഥകൾ മെനഞ്ഞു
കഥകൾ പ്രചരിപ്പിച്ചു
എന്നിട്ടെന്നോട് പറഞ്ഞു
നാട്ടുകാർ പറയുന്നെന്ന്
ദാരിദ്ര്യം പറഞ്ഞ്
പലപ്പോഴായി നല്ലൊരു തുക
കടമായി വാങ്ങാനും അവർ മറന്നില്ല
അവസാനം ഞാനവളെ കെട്ടണം എന്നായി
അതിനിടയിൽ അവൾ ഗർഭിണിയാവുകയും
ഗർഭം അലസിപ്പിക്കേണ്ടി വരികയും ചെയ്തത് കൊണ്ട്
ഞാൻ സ്വതന്ത്രനായി
ഗർഭത്തിനുത്തരവാദി ഞാനാണെന്ന്
നാട്ടുകാരെ വിശ്വസിപ്പിചെങ്കിലും
എന്നോട് മൗനം പാലിച്ചു
ഞാൻ ഒരിക്കലും അവളെ തൊട്ടിരുന്നില്ല
അവൾ ഗർഭിണിയാകുന്നതിന് മുൻപ്
ഒരു പക്ഷെ
ഞാനവളെ വിവാഹം ചെയ്തേനെ
അവളുടെ ഗർഭം ആരിൽ നിന്നെന്ന ചോദ്യത്തിന്
മൗനമായിരുന്നു
അവളുടെ മറുപടി
ഈ രണ്ടു ദുരന്തങ്ങൾക്കിടയിലായിരുന്നു
എൻറെ ആദ്യ മൂന്നു സ്വവർഗ വേഴ്ചകൾ
ഞാൻ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല
ഞാൻ ആരെയും ഒന്നിനും നിർബന്ധിച്ചിട്ടില്ല
ഞാൻ വിവാഹിതനല്ല
കാരണം
രണ്ടു ദുരനുഭവങ്ങൾ
ആദ്യത്തേത്
എന്നെ വളരെക്കാലം കരയിച്ചു
അത് സിമ്പിൾ
ഞാൻ ഒരു പെണ്ണിനെ ഏഴു വർഷക്കാലം
പ്രേമിച്ചു
അവൾക്കതറിയാമായിരുന്നു
ഞാനവളോട് പറഞ്ഞു
അവൾക്കതറിയാമെന്ന്
അവളെന്നോടും പറഞ്ഞു
ഓ
എന്തിനിതൊക്കെ ഇന്ന്
പറയണം ?
പറയണം
എല്ലാം നിങ്ങളറിയണം
നിങ്ങളറിയണം
ഓ
അവൾ പോകട്ടെ
ഹും ഒരു മടിയുമില്ലാതെ
അവൾ വേറൊരുത്തനെ വിവാഹം ചെയ്തു
അവനോടൊപ്പം സുഖമായി ജീവിച്ചു
മൂന്നു കുട്ടികളെയും ഉണ്ടാക്കി
ഞാൻ കരുതിയത്
അവളുടെ ഇഷ്ടത്തിനെതിരായി
അവളെ വിവാഹം ചെയ്തയച്ചു
എന്നാണ്
വർഷങ്ങളോളം
അവളെയോർത്ത്
ഞാൻ കരഞ്ഞു
അവളുടെ അമ്മ മരിച്ചു കിടന്ന വേളയിൽ
എനിക്ക് പെട്ടെന്ന് വെളിപാടുണ്ടായി
അവൾ സന്തോഷത്തോടെ
സുഖത്തോടെ
അയാളോടൊപ്പം ജീവിക്കുകയായിരുന്നു എന്ന്
രണ്ടാമത്തേതും ഒരു ദുരന്തം
അതുമൊരു പെണ്ണിൽ നിന്ന്
അത് സിമ്പിൾ
ഒരു വീട്ടിലേക്ക് ഞാൻ സ്വാഗതം ചെയ്യപ്പെട്ടു
ഞാൻ ചെന്നു
പെണ്ണിന് പറഞ്ഞു കൊടുക്കണമെന്ന്
ട്യൂഷൻ
ആ വേഷവും കെട്ടി
അവർക്ക് വേണ്ടിയിരുന്നത് ട്യൂഷനായിരുന്നില്ല
എന്നെയായിരുന്നു
എന്നെയും അവളെയും ചേർത്ത്
അവർ തന്നെ കഥകൾ മെനഞ്ഞു
കഥകൾ പ്രചരിപ്പിച്ചു
എന്നിട്ടെന്നോട് പറഞ്ഞു
നാട്ടുകാർ പറയുന്നെന്ന്
ദാരിദ്ര്യം പറഞ്ഞ്
പലപ്പോഴായി നല്ലൊരു തുക
കടമായി വാങ്ങാനും അവർ മറന്നില്ല
അവസാനം ഞാനവളെ കെട്ടണം എന്നായി
അതിനിടയിൽ അവൾ ഗർഭിണിയാവുകയും
ഗർഭം അലസിപ്പിക്കേണ്ടി വരികയും ചെയ്തത് കൊണ്ട്
ഞാൻ സ്വതന്ത്രനായി
ഗർഭത്തിനുത്തരവാദി ഞാനാണെന്ന്
നാട്ടുകാരെ വിശ്വസിപ്പിചെങ്കിലും
എന്നോട് മൗനം പാലിച്ചു
ഞാൻ ഒരിക്കലും അവളെ തൊട്ടിരുന്നില്ല
അവൾ ഗർഭിണിയാകുന്നതിന് മുൻപ്
ഒരു പക്ഷെ
ഞാനവളെ വിവാഹം ചെയ്തേനെ
അവളുടെ ഗർഭം ആരിൽ നിന്നെന്ന ചോദ്യത്തിന്
മൗനമായിരുന്നു
അവളുടെ മറുപടി
ഈ രണ്ടു ദുരന്തങ്ങൾക്കിടയിലായിരുന്നു
എൻറെ ആദ്യ മൂന്നു സ്വവർഗ വേഴ്ചകൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ