2016, മാർച്ച് 24, വ്യാഴാഴ്‌ച

നുണകൾ

ഓരോ വാചകവും അർത്ഥശൂന്യമാകുന്നു  
എ വേർഡ് ഈസ് എ ഗ്രൂപ്പ് ഓഫ് വേർഡ്സ് 
ദാറ്റ്‌ മേക്സ് സെൻസ് 
എന്ന് 
ഇങ്ങ്ലിഷ് ഗ്രാമർ 
ചത്ത് പോയ ഇങ്ങ്ലിഷ് ഗ്രാമർ 
നമ്മൾ മലയാളികൾ ആഹ്ലാദിക്കണം 
ലോക ഭാഷയായി വളർന്ന 
ഇംഗ്ലിഷ് ഭാഷയെ കൊന്നത് 
നമ്മൾ മലയാളികളാണ് !
ഇംഗ്ലീഷ് കടലിലെറിയണം എന്ന് പറഞ്ഞ 
ചപ്പാത്തികളല്ല 
ഇംഗ്ലീഷിനെ സ്നേഹിച്ച നമ്മൾ മലയാളികളാണ് 
ഇംഗ്ലീഷിനെ കൊന്നടുക്കിയത് 
അതേ , പലപ്പോഴും 
ശത്രുക്കളല്ല 
മിത്രങ്ങളാണ് 
നമ്മെ കൊന്നടുക്കുക 



ഇത് ഞാൻ പറയുന്നത് 
കേട്ടുകേൾവികൾ അല്ല 
ജീവിതത്തിൽ നിന്നും പഠിച്ച പാഠങ്ങൾ 
ജീവിതത്തിൽ നിന്നും പഠിച്ച പാഠങ്ങൾ 


ഞാൻ ജീവിതത്തിൽ ആദ്യമായി 
ഞാൻ നിന്നെ പ്രേമിക്കുന്നു 
നീ സുന്ദരനാണ് 
എനിക്ക് നിന്നെ വേണം 
ഞാൻ നിന്നെ വിവാഹം ചെയ്യാം 
എന്ന് പറഞ്ഞത് 
പതിനെട്ടുകാരനോടായിരുന്നു 
ഒരു പതിനെട്ടുകാരൻ 
അവൻ എല്ലാം കേട്ടു നിന്നു 
ഒന്നും പറഞ്ഞില്ല 
അവനെന്നോടൊപ്പം കിടന്നു 
എൻറെ ശാരീരികമായ ആവശ്യങ്ങൾക്ക് 
എൻറെ ലൈംഗികമായ ഇശ്ചകൾക്ക് 
അവൻ വഴങ്ങി 
അങ്ങനെ പറയാമോ?
അവൻ മരപ്രതിമ പോലെ കിടന്നു 
ഞാൻ എനിക്ക് ആഗ്രഹിച്ചതെല്ലാം ചെയ്തു 
വളരെക്കാലം 
വളരെ വളരെക്കാലം 
അവസാനം 
അവൻറെ അമ്മയുടെ ശവമടക്കിനു ശേഷം  
അവനെന്നോട് പറഞ്ഞു 
അവനു ഞാനെഴുതിയ ഓരോ കത്തും 
ആദ്യം വായിച്ചത് 
എനിക്ക് അവനെക്കൊണ്ട്‌ മറുപടിയെഴുതിച്ചത് 
അവൻറെ അമ്മയായിരുന്നു , എന്ന് 
ഓരോ അവധിക്കും 
എന്നോടൊപ്പം ഉറങ്ങാൻ അവനെ 
നിയോഗിച്ചത് 
അവൻറെ അമ്മയായിരുന്നു , എന്ന് 



കവിതകളെല്ലാം നുണകളാണ് 
ഒരിക്കലും തെളിയിക്കപ്പെടാനാകാത്ത നുണകൾ    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ