2015, ഏപ്രിൽ 14, ചൊവ്വാഴ്ച

എന്റെ ജീവിതം പോലെ

ഇത് സ്വർണ്ണ ദ്രാവകം 
നിനക്കറിയില്ല 
ഞാൻ പറയുകയില്ല 
ഇത്  സ്വർണ്ണ ദ്രാവകം 


പ്രണയങ്ങൾ ഒക്കെയും വ്യാമോഹങ്ങൾ 
ആദ്യം ഒരു പെണ്ണിൽ തുടങ്ങി 
അവൾ വ്യാജം ആണെന്നറിയെ 
വ്യാജ വാക്കുകളുടെ തോഴിമാരെത്തുകയായി 
ഒന്ന്, രണ്ട് , മൂന്ന് ......
ഓരോ പെണ്ണും ഓരോ മോഹങ്ങളാണെന്നറിയാൻ വൈകി 
പെണ്ണെന്ന നുണയെ ഉപേക്ഷിച്ച് 
ആണെന്ന ഉണ്മയെ തേടി 
അവനും വ്യാജ വാക്കായിരുന്നു 
ഓരോരുത്തരും ഓരോ നുണകൾ 
ഒന്ന്, രണ്ട് , മൂന്ന് ....



ഇത് റീജന്റ് കിംഗ്‌ 
ഇതും ഉണ്മയല്ല , വെറും പുക ; അല്പം ചാരവും 
എന്റെ ജീവിതം പോലെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ