പ്രീയനെ
വളരെക്കാലമായി നിന്റെ സന്ദേശങ്ങൾ എനിക്ക് ലഭിക്കുന്നില്ല
ഇതെന്നെ വളരെ അസ്വസ്ഥനാക്കുന്നു
മഴ പെയ്യുകയും വെള്ളിടികളോടൊപ്പം
കൊടുംകാറ്റുകൾ ചുറ്റിയടിക്കുകയും
ചെയ്യുന്ന വൈകുന്നേരങ്ങളിൽ
നീയൊരു വ്യഥയായി
എന്നിൽ പടരുന്നു
പ്രീയനെ
എന്നിൽ നിന്ന് നിന്നെയകറ്റാൻ
മരണത്തിനു മാത്രമേ കഴിയൂ എന്ന് സത്യം ചെയ്ത
ആ നാളുകൾ മഴയിലും കാറ്റിലും നഷ്ടമായോ ?
ഒരിക്കൽ കൂടി നിന് ശരീരത്തിൽ
ചുണ്ടുകൾ അമർത്താൻ
പ്രീയനെ നീ
എന്നെ അനുവദിക്കുമോ ?
പ്രീയനെ
നിനക്കൊരു പുതിയ സുഹൃത്തിനെ കിട്ടിയേക്കാം
ഭ്രാന്തമായി നിന്നെ
അല്ല, നിന്റെ ശരീരത്തെ
കാമിക്കുന്ന ഒരു സുഹൃത്ത്
കാമം ഇറങ്ങുമ്പോൾ നിന്നെ മറന്നു പോകുന്ന
അല്ല, വെറുക്കുന്ന ഒരു സുഹൃത്ത്
നീയറിയും
ഓരോ പുതിയ സുഹൃത്തിനേയും നഷ്ടമാകുമ്പോൾ നീയറിയും
നിന്നെ ഹൃദയത്തിലേറ്റിയ
നിന്നെ പ്രേമത്തിൻ പൂന്തോണിയേറ്റിയ
ഒരേയൊരാൾ
ഞാനായിരുന്നുവെന്നു
പ്രീയനെ
വളരെക്കാലമായി നിന്റെ സന്ദേശങ്ങൾ എനിക്ക് ലഭിക്കുന്നില്ല
ഇതെന്നെ വളരെ അസ്വസ്ഥനാക്കുന്നു
മഴ പെയ്യുകയും വെള്ളിടികളോടൊപ്പം
കൊടുംകാറ്റുകൾ ചുറ്റിയടിക്കുകയും
ചെയ്യുന്ന വൈകുന്നേരങ്ങളിൽ
നീയൊരു വ്യഥയായി
എന്നിൽ പടരുന്നു
പ്രീയനെ
എന്നിൽ നിന്ന് നിന്നെയകറ്റാൻ
മരണത്തിനു മാത്രമേ കഴിയൂ എന്ന് സത്യം ചെയ്ത
ആ നാളുകൾ മഴയിലും കാറ്റിലും നഷ്ടമായോ ?
ഒരിക്കൽ കൂടി നിന് ശരീരത്തിൽ
ചുണ്ടുകൾ അമർത്താൻ
പ്രീയനെ നീ
എന്നെ അനുവദിക്കുമോ ?
പ്രീയനെ
നിനക്കൊരു പുതിയ സുഹൃത്തിനെ കിട്ടിയേക്കാം
ഭ്രാന്തമായി നിന്നെ
അല്ല, നിന്റെ ശരീരത്തെ
കാമിക്കുന്ന ഒരു സുഹൃത്ത്
കാമം ഇറങ്ങുമ്പോൾ നിന്നെ മറന്നു പോകുന്ന
അല്ല, വെറുക്കുന്ന ഒരു സുഹൃത്ത്
നീയറിയും
ഓരോ പുതിയ സുഹൃത്തിനേയും നഷ്ടമാകുമ്പോൾ നീയറിയും
നിന്നെ ഹൃദയത്തിലേറ്റിയ
നിന്നെ പ്രേമത്തിൻ പൂന്തോണിയേറ്റിയ
ഒരേയൊരാൾ
ഞാനായിരുന്നുവെന്നു
പ്രീയനെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ