അവനെ കണ്ടത് ആശുപത്രി വാർഡിൽ വെച്ചാണ്
ഒരു സുഹൃത്ത് ആശുപത്രിയിൽ അഡ്മിറ്റ് ആയി
പോയി കാണണമല്ലോ
സുഹൃത്തിനെ കാണാൻ പോയതാണ്
സുഹൃത്തിന്റെ അടുത്ത് അൽപ്പ നേരം ഇരുന്നു
ജനറൽ വാർഡ് ആണ്
അവിടെ ബോറടിച്ച് അങ്ങനെ ഇരിക്കയാണ്
വെള്ള കുപ്പായക്കാരികൾ അങ്ങോട്ടും ഇങ്ങോട്ടും നടന്ന്
ആളുകളെ കുത്തി വെച്ചും ഗുളികകൾ നല്കിയും
വിജയ ഭാവത്തിൽ തിരികെ പോയിരിക്കുന്നു
അപ്പോൾ ഞാനൊരു കാര്യം മനസ്സിലാക്കി
മരണത്തിന്റെ നിറം വെളുപ്പാണെന്ന്
ഇന്ന് രാവിലെ ഇവിടെ മരണം മൂന്ന്
മരണം അറിയുന്നത്
വെള്ളക്കുപ്പായക്കാരികൾ ഒരു കിടക്കയ്ക്ക്
ചുറ്റും കൂടി നില്ക്കുകയും
ആ കിടക്കയെയും അതിലെ രോഗിയെയും
പച്ച കർട്ടനുകൾ കൊണ്ട് മറയ്ക്കുകയും ചെയ്യുമ്പോഴാണ്
പിന്നെയൊരു ഡോക്ടർ വരും
അയാൾ ചത്തവനെ പരിശോധിക്കും
അതിനു വീട്ടിൽ പണവുമായി ചെല്ലേണ്ട
പിന്നെ സ്ട്രെച്ചർ ഉന്തി ആളു വരും ; ശവം കൊണ്ടുപോകാൻ
ചത്തവന്റെ ബന്ധുക്കൾ അവിടെയില്ലെങ്കിൽ
ഫോണ്‍ വിളിച്ച് മരണം അറിയിക്കും
മലയാളിയല്ലേ ; ആശുപത്രിയായാലും കുടുംബ കലഹങ്ങൾ വരെ
ഇവിടെ നടക്കും
എന്താ ആശുപത്രിയിൽ കുടുംബ വിശേഷം പറഞ്ഞാൽ മൂക്ക് ചെത്തുമോ?
പലരെയും രണ്ടു പറയാൻ കാത്തു കാത്തിരിക്കയാവും
പലരെയും കാണണമെങ്കിൽ ആശുപത്രിയിൽ അഡ്മിറ്റ് ആകണം
കാണുമ്പോൾ പറഞ്ഞില്ലെങ്കിൽ ;പിന്നെ പറയാൻ അവസരം കിട്ടിയെന്നു വരില്ല
അതുകൊണ്ട് , കണ്ടാലുടനെ പറയാനുള്ളത് പറഞ്ഞ്
മനസ്താപം ഒഴിവാക്കും
ആരു കേട്ടാലെന്നാ ; പറയാനുള്ളത് പറയേണ്ടേ
ഇപ്പൊ പറയാനുള്ളത് ഇപ്പൊ പറയണം
മൂന്നു ബെഡുകൾക്കപ്പുറത്ത് ഭിത്തി ചാരി നിന്ന്
സ്വപ്നം കാണുകയായിരുന്നു , അവൻ
ഇന്ത്യൻ പ്രധാനമന്ത്രിയായി അംഗ രക്ഷകരുടെ അകമ്പടിയോടെ പോകുന്നതും
കൽപ്പനകൾ നൽകുന്നതുമായിരിക്കും സ്വപ്നം
നേഴ്സ് പെണ്ണ് മരുന്നു കുറിപ്പടി നൽകിയാൽ
അത് മടക്കി പോകറ്റിൽ ഇട്ടു നടക്കാനേ കഴിയൂ
എങ്കിലും വെറുതെ നിൽക്കുമ്പോൾ ഇന്ത്യൻ പ്രസിഡന്റ് ആയിത്തീരും
ലോട്ടറി ടികറ്റ് എടുക്കാത്തവൻ ലോട്ടറിയിൽ ഒന്നാം സമ്മാനം കിട്ടി
രാജാവിനെ പോലെ ജീവിക്കുന്നതായി സങ്കൽപ്പിക്കും
അവൻ ഭിത്തി ചാരി നിന്ന് സ്വപ്നം കാണുകയും
ഞാൻ അവനെ സൈറ്റടിച്ചിരിക്കുകയും ചെയ്യവേ
നേഴ്സ് കുറിപ്പടികൾ കൊണ്ടുവന്നു
ആദ്യം കുറിപ്പടി കിട്ടിയത് അവനാണ്
അവൻ പുറത്തേക്ക് പോയി
പിന്നെ സുഹൃത്തിനും കിട്ടി കുറിപ്പടി
അതുമായി ആരോ ഓടിപ്പോയി
സുഹൃത്തിന്റെ കുറിപ്പടി മരുന്ന് വന്നു
അവനെ കാണുന്നില്ല
അവനെവിടെ ?
അവൻ പോകുന്നത് വരെ എനിക്ക് ബോറടിച്ചില്ല
എന്നാലിപ്പോൾ അവനെ കാണാനില്ല
എനിക്ക് ബോറടിച്ചു തുടങ്ങി
ജ്യോതിനായരാണെങ്കിൽ വർത്തമാനം പറഞ്ഞിരിപ്പാണ്
ഞങ്ങളോന്നിച്ചാണ് വന്നത്
വന്നപ്പോൾ തുടങ്ങിയ വർത്തമാനം ആണ്
അവളുടെ അയല്പക്കവും സൌഹൃദവും ഒക്കെയാണ്
അവളിലൂടെയുള്ള സൗഹൃദം മാത്രമാണെനിക്ക്
അവളൊന്നു വന്നിരുന്നെങ്കിൽ പോകാമായിരുന്നു
ഇറങ്ങിയപ്പോഴേ പറഞ്ഞതാണ്
അവളെ തിരികെ അവളുടെ വീട്ടിൽ എത്തിക്കണമെന്ന്
അവളുടെ ഭർത്താവ് ഒരു സംശയ രോഗിയായിരുന്നെങ്കിൽ
അവളെക്കൊണ്ട് എനിക്ക് ശല്ല്യം ഉണ്ടാകുമായിരുന്നില്ല
അവളെനിക്കൊരു ശല്ല്യം അല്ല
അവളില്ലായിരുന്നെങ്കിൽ ഞാൻ എന്ത് ചെയ്തേനെ ?
അത്യാവശ്യം പെണ്ണ് പിടിക്കണം എന്ന് തോന്നുമ്പോൾ
ഒരു പെണ്ണിന്റെ എവിടെയെങ്കിലും പിടിക്കണമെന്ന് തോന്നുമ്പോൾ
അവളുടെ ശരീരത്തിൽ ആഗ്രഹപൂർത്തി വരുത്തും
എത്രയോ തവണ അവളുടെ ചന്തിയിലും മുലയിലും പിടിച്ചിരിക്കുന്നു
ചിലപ്പോഴൊക്കെ സഹശയനവും തരപ്പെട്ടിരിക്കുന്നു
അവളെ അവഗണിക്കുന്ന അവളുടെ നാടകക്കാരനായ ഭർത്താവിനോട്
നന്ദി ഉണ്ടായിരിക്കണം
അയാൾക്ക് അവളുടെ പണം മതി
അയാൾക്ക് കൂടെ കിടക്കാൻ നാടക നടിമാരുണ്ട്
പണം കൊടുത്തു വാങ്ങാവുന്ന സ്ത്രീകൾ ഉണ്ട്
അയാൾക്ക് വേണ്ടാത്തതായി അവൾ മാത്രം
അയാൾ നാടക സംഘത്തോടൊപ്പമാണ് താമസം
അവൾ , അവളുടെ വീട്ടിലും
അവൾ മനപ്പൂർവ്വം ആണ് ഇങ്ങനെ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നത്
രാത്രിയായി കഴിഞ്ഞാൽ
ഞാൻ വീട്ടിൽ കൊണ്ട് വിടണം
ഞാൻ അവിടെ കിടക്കണം
ചുമ്മാ എവിടെയെങ്കിലും കിടന്നുറങ്ങിയാൽ പോര
അവൾ മുറിയൊരുക്കി കിടക്ക വിരിച്ചു തരും
പിന്നെയവൾ വരും
ഞാൻ കാത്ത് കിടക്കണം
അവളുടെ ആഗ്രഹം നടക്കണം
ഞാൻ അവളെയാണോ, അവളെന്നെയാണോ
ഭോഗിക്കുന്നതെന്ന് എനിക്കിപ്പോഴും അറിയില്ല
വേറെയാരും ഇല്ലെന്നാണവൾ പറയുന്നത്
പതിനെട്ടാമത്തെ വയസ്സിൽ ഡയിംഗ് ഹാർനെസ്സിൽ സർക്കാർ ജോലി
ഉടൻ വിവാഹം
നാടകക്കാരൻ
ഇരുപത്തി മൂന്നു വയസായപ്പോൾ മൂന്നു പെണ്‍കുട്ടികൾ
പ്രസവം നിർത്തി
പിന്നെ അയാളെന്തിനാ വെറുതെ അവളുടെ പുറത്ത് അധ്വാനിക്കുന്നത് ?
ഒരു പ്രയോജനവുമില്ലാതെ ?
അതുകൊണ്ട് അവളുടെ പുറത്ത് കേറുന്ന പരിപാടി അയാൾ അവസാനിപ്പിച്ചു
അവളോട് മൂന്നു കുട്ടികളെ ജനിപ്പിച്ചതിന്റെ പെൻഷൻ വാങ്ങാൻ വരും
പെൻഷനും വാങ്ങി പോകും
ഒരിടത്തും തൊടില്ല
ഒരിടത്തും പിടിക്കില്ല
എന്റെ ഭാഗ്യം
ഞാൻ പുറത്തേക്കിറങ്ങി
ഒരു ചായ കുടിക്കണം
കാന്റീന് അടുത്തുള്ള സിമന്റ് ബെഞ്ചിൽ അവൻ ഇരിക്കുന്നു
ഭിത്തിയിൽ ചാരി നിന്ന് സ്വപ്നം കണ്ടവൻ
"മരുന്ന്?" , ഞാൻ ചോദിച്ചു
"ആരെങ്കിലും വീട്ടിൽ നിന്നു വരണം "
"വാ , ചായ കുടിക്കാം "
"വേണ്ട "
പാവങ്ങൾ എപ്പോഴും അഭിമാനികൾ ആയിരിക്കും
അവർ ആരുടേയും ആനുകൂല്യങ്ങൾ സ്വീകരിക്കില്ല
ഞാനവന്റെ കൈ ബലമായി പിടിച്ചു വലിച്ചു
അവനെ കാന്റീനിൽ കൊണ്ട് പോയി
ചായയും വടയും കഴിച്ചു
അവിടെ നിന്നിറങ്ങി ഫാർമസിയിൽ പോയി മരുന്ന് വാങ്ങി
അവൻ വേണ്ടെന്നു പറഞ്ഞത് , ഞാൻ അവഗണിച്ചു
അവന്റെ പേരും സ്ഥലവും
രോഗിയും അവനുമായുള്ള ബന്ധവും
അവൻ പറഞ്ഞു
അവൻ സുന്ദരനാണെന്ന് ഞാൻ പറഞ്ഞില്ല
അവനെ എനിക്ക് ഇഷ്ടം ആണെന്ന് ഞാൻ പറഞ്ഞില്ല
അവന്റെ മൊബയിൽ നമ്പർ വാങ്ങി
അവനെ എനിക്ക് ഇഷ്ടം ആണ്
ഇന്ന് ഒന്നും നടക്കില്ല
ജ്യോതി നായർ കൂടെയുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ