2015, ഏപ്രിൽ 17, വെള്ളിയാഴ്‌ച

നന്ദി പറഞ്ഞില്ല

പ്രണയത്തിന്റെ സായൂജ്യം ഞാൻ കണ്ടത് 
ശാരീരിക ബന്ധത്തിൽ തന്നെയാണ് 
ഞാനെന്തിന് അത് മറച്ചു വെയ്ക്കണം ?
ഞാനെന്തിന് അത് ഒഴിവാക്കണം ?



ഡൽഹിയിൽ എത്തി ചേർന്ന കാലം 
എനിക്ക് അധികം സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല 
ഒരു ഗുജറാത്തി കുടുംബത്തിന്റെ ഫ്ലാറ്റിൽ 
ഒരു വാടക മുറി കിട്ടി 
ആ വാടക മുറിയിൽ ഞാൻ താമസം ആരംഭിച്ചു 
മുറിയുടെ ഒരു ഭാഗം കെറോസിൻ സ്റ്റൗ 
ഒരു ഭാഗത്ത് അയ 
ഒരു ഭാഗത്ത് ബക്കറ്റും മറ്റും 
ഒരു ഭാഗത്ത് ഒരു കിടക്ക 
എന്റെ ലോകം അതായിരുന്നു 
ഒരു മേശ , ഒരു കസേര 
മേശമേൽ കുറെ പുസ്തകങ്ങൾ 
മാസികകൾ 
തണുപ്പു കാലം വരവായി 
സ്വറ്റർ , ഓവർ കോട്ടുകൾ 
തണുപ്പുറഞ്ഞ രാവുകൾ 
ഞാൻ രാവിലെ ബസു കാത്തു നിൽക്കുമ്പോൾ 
ഒരു മലയാളിയെ സ്ഥിരമായി കാണാറുണ്ടായിരുന്നു 
അയാളെ ജോലി വാങ്ങി കൊടുക്കാമെന്നു പറഞ്ഞ് 
കുറച്ചു പണവും വാങ്ങി കൊണ്ട്  കൊണ്ടു വന്നതാണ് , ഒരു മലയാളി 
അവനെ കുറിച്ച് കുറെയേറെ കഥകൾ കേട്ടു 
ഹിന്ദി പഠിക്കാൻ അയാളവനെ കടകളിൽ പറഞ്ഞു വിട്ടു 
സാധനങ്ങളുടെ ഹിന്ദി പേരുകൾ പഠിപ്പിച്ചാണ് വിടുന്നത് 
അവൻ കടയില ചെന്നിട്ട് 
വേണ്ട സാധനങ്ങൾ തൊട്ടു കാണിക്കും 
എത്രയെന്നു കട്ടികൾ തൊട്ടു കാണിക്കും 
അങ്ങനെയും സാധനങ്ങൾ വാങ്ങാൻ കഴിയുമെന്ന് 
അവൻ മലയാളികളെ പഠിപ്പിച്ചു 
പിന്നീട് അവനെ കൊണ്ടുവന്നയാളുമായി 
അവന്റെ ബന്ധം സംഘർഷം നിറഞ്ഞതായി 
കൂടുതൽ പണം വേണമെന്ന് അവന്റെ വീട്ടിലെക്കെഴുതണമെന്നു
അയാൾ 
എഴുതാൻ അവൻ വിസമ്മതിച്ചു 
എങ്കിൽ നാട്ടിലേക്ക് തിരികെ പോകണമെന്ന് അയാൾ 
അവൻ കൊള്ളരുതാത്തവനും അനുസരണയില്ലാത്തവനും 
എന്ന് അയാൾ അവന്റെ വീട്ടിലേക്കെഴുതി   
അവനെ അയാൾ ഇറക്കി വിട്ടു 
ഒരു ചെറിയ ബാഗിൽ 
രണ്ടു പാന്റുകളും ഷർട്ടുകളും ആയി 
ഒരു രാത്രിയിൽ അവൻ കയറി വന്നു 
അകത്തേയ്ക് വരാൻ ഞാൻ അനുവദിച്ചു 
അവൻ വന്നത് മഞ്ഞപ്പിത്തവുമായാണ് 
അവൻ മുറിയിൽ ചർദ്ദിച്ചു 
ഞാനത് കോരി കളയുകയും വൃത്തിയാക്കുകയും ചെയ്തു 
ഞാനവനെ ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി 
മൂന്നാഴ്ച കൊണ്ട് അവന്റെ മഞ്ഞപ്പിത്തം പൂർണ്ണമായി മാറി 
അവൻ ആരോഗ്യം വീണ്ടെടുത്തു 
മോഡേൻ ബുക്സിൽ സെയിൽസ് മാനായി തുടങ്ങി 
അർദ്ധ സൈനിക റിക്രൂട്ട്മെന്റിൽ സെലക്ഷൻ കിട്ടി 
അവൻ ട്രെയിനിംഗ് ക്യാമ്പിലേക്ക് യാത്രയായി 


അവൻ കാണിച്ചത് ശരിയായില്ല 
അതാണ്‌ മലയാളികൾക്കിടയിലെ പ്രചരണം 
പ്രചരണം നടത്തുന്നത് 
അവനു ജോലി വാങ്ങി കൊടുക്കാമെന്നു പറഞ്ഞു വിളിച്ചു കൊണ്ട് വന്നവനും 
അവന്റെ കുടിക്കമ്പനിയും 
അയാളല്ലേ, അവനെ കൊണ്ടുവന്നത് 
അവനു സെലെക്ഷൻ കിട്ടിയപ്പോൾ അയാളോടു പറയാതെ പോയത് 
നന്ദി കേടല്ലേ ?
മഞ്ഞപ്പിത്തം ബാധിച്ചവന് 
മരുന്ന് വാങ്ങി കൊടുത്തില്ല 
അവനെ തണുപ്പ് കാലത്ത് രാത്രിയിൽ ഇറക്കി വിട്ടു 
ഇതൊന്നും പ്രശ്നമല്ല 
അവനു സെലക്ഷൻ കിട്ടിയപ്പോൾ 
അയാളെ ചെന്ന് കണ്ട് 
നന്ദി പറഞ്ഞില്ല 
മഹാ പാപമായി പോയില്ലേ ?


അന്ന് എനിക്ക് ഒരു കിടക്കയും ഒരു പുതപ്പുമേ ഉണ്ടായിരുന്നുള്ളൂ 
ഞങ്ങൾ ഒന്നിച്ച് ഒരു കിടക്കയിൽ , ഒരു പുതപ്പിനടിയിൽ 
കിടന്നിട്ടും  അവനോട് എനിക്കൊരു താൽപ്പര്യവും തോന്നിയില്ല 
അവന്റെ മഞ്ഞപ്പിത്തം മാറുകയും 
ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തപ്പോൾ 
തിരുവല്ലത്തുകാരനോട് തോന്നിയ കാമം
അവനിൽ ഞാൻ തീർത്തു 
പിന്നെ, ഞാൻ കണ്ടു 
അവൻ നല്ലതാണെന്ന് 
അവനു സെലക്ഷൻ കിട്ടുന്നത് വരെ 
രാത്രികൾ സുന്ദരങ്ങളായിരുന്നു


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ