മനു വന്നത്
പോകാനിടമില്ലാഞ്ഞിട്ടല്ല
അവനെന്നോടൊപ്പമായിരിക്കാൻ
ആഗ്രഹിച്ചത് കൊണ്ടാണ്
മനു വന്നത്
പോകാനിടമില്ലാഞ്ഞിട്ടല്ല
അവനെന്നോടൊപ്പമായിരിക്കാൻ
ആഗ്രഹിച്ചത് കൊണ്ടാണ്
മനു വന്നത്
മനു വന്നത്
തമ്പി തോമസിനെ കുറിച്ചുള്ള ഓർമ്മകൾ
എന്നിൽ ഉണർത്തി
തമ്പി തോമസ്
ഞാനവനെ എത്ര മാത്രം സ്നേഹിച്ചു
എന്നാലവൻ എന്നെ സ്നേഹിച്ചില്ല
അവൻ എന്നെ കാണാൻ ആഗ്രഹിച്ചത്
പണത്തിന് ആവശ്യം വരുമ്പോൾ മാത്രമായിരുന്നു
പണം തരൂ, ഞാൻ പിന്നീട് സമ്മതിക്കാം
അതായിരുന്നു , അവന്റെ മുദ്രാവാക്ക്യം
പണം കൊടുത്താൽ പിന്നെ അവനെ കാണില്ല
എന്ന് അനുഭവം കൊണ്ട് ഞാൻ മനസ്സിലാക്കി
അവൻ പറഞ്ഞു
ഞാൻ നിങ്ങളുടെ സുഹൃത്തല്ലേ , പണം തരൂ
ഞാൻ പറഞ്ഞു
നീ എന്റെ സുഹൃത്തല്ലേ , നീയൊന്നു സമ്മതിക്കൂ
അവൻ പറഞ്ഞു
ഒരു റ്റ്വെന്റീ തൗസന്റ് തരൂ
ഞാൻ പറഞ്ഞു
എന്റെ കയ്യിലില്ല
ഒരു ടെൻ തൗസന്റ് തരൂ
ഞാൻ പറഞ്ഞു
എന്റെ കയ്യിലില്ല
എന്നാ സ്ഥലം വിട്ടോളൂ
ഞാൻ പോകാനായി മുന്നോട്ടു നടന്നു
പിണക്കമായോ , അവൻ ചോദിച്ചു
ഇല്ല
എന്നാൽ വാ
അങ്ങനെ ഞങ്ങൾ ചെയ്തു പഴകിയ
സംഭോഗ രീതികളിലേക്ക് മടങ്ങി
അതിനു ശേഷം കള്ള് ഷാപ്പിൽ പോയി
ഭക്ഷണം കഴിച്ചു
ഓരോ കുപ്പി കള്ള് കുടിച്ചു
തിരികെ അവന്റെ വീട്ടിലെത്തി
പകൽ അവനല്ലാതെ ആരുമുണ്ടായിരുന്നില്ല , അവന്റെ വീട്ടിൽ
വീണ്ടും ഒരു ഊഴം കൂടി കഴിഞ്ഞ്
അവന്റെ പോകറ്റിൽ ഇരുന്നൂറു രൂപയും വെച്ച് കൊടുത്ത്
ഞാൻ സ്ഥലം വിട്ടു
ഇതൊക്കെയും ആയിരം തവണ ആവർത്തിച്ചിരിക്കുന്നു
എന്നിട്ടും
അവൻ ബ്ലേഡ് ബിസിനസ് തുടങ്ങിയപ്പോൾ
ഞാനുമായുള്ള ബന്ധം മുറിച്ചു
എന്നാലും കണ്ടാൽ സംസാരിച്ചു
പിന്നെ വിവാഹിതനായി
വിവാഹ ശേഷം
കണ്ടാൽ അറിയുന്ന ഭാവം കാട്ടാതെയായി
മനു എത്രയോ വ്യത്യസ്ഥനാണ്
മനു ജോലിയിൽ ചേരാൻ വന്നപ്പോഴാണ്
പരിചയപ്പെടുന്നത്
എന്റെ സൗഹൃദം അവൻ സ്വീകരിച്ചു
സൗഹൃദം കിടക്കയിലേക്ക് കൂട്ടിയപ്പോഴും തീവ്രമായതെയുള്ളൂ
അവന്റെ സൗഹൃദം പണത്തിനു വേണ്ടിയായിരുന്നില്ല
അവൻ ഒരിക്കലും എന്നിൽ നിന്നകന്നില്ല
അവൻ വിവാഹിതനായിട്ടും
എന്റെ സുഹൃത്തായി തുടരുന്നു
ഇന്നീ രാത്രിയിൽ
അവൻ വീണ്ടും എന്നെ തേടി വന്നിരിക്കുന്നു
അതെ , തമ്പി തോമസിന്റെ സൗഹൃദം
പണത്തിനു വേണ്ടിയായിരുന്നു
പണത്തിൽ തുടങ്ങി പണത്തിൽ അവസാനിച്ചു
മനുവിന്റെ സൗഹൃദം സ്നേഹമായിരുന്നു
സ്നേഹത്തിൽ തുടങ്ങി സ്നേഹത്തിൽ തുടരുന്നു
എന്റെ മനു
നഗ്നനായി എല്ലാം മറന്നുറങ്ങുന്നു
ഞാനവനെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു
ഫാൻ വേഗത്തിൽ കറങ്ങുന്നു
ഇനി ഞാനും ഉറങ്ങട്ടെ, എന്റെ മനുവിനൊപ്പം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ