രമണൻ സെന്റ് പൂശി
രമണനെ സെന്റ് മണത്തു
രമണൻ മടക്കുകൾ ഉടയാത്ത പശയിട്ടു തേച്ച ഷർട്ടും പാൻസുമായി
രാവിലെ തന്നെ സിക്കിം ലോട്ടറിയെടുത്തു
പിന്നെ ബാറിൽ കയറി രണ്ടു പൂശി ; അല്ല വീശി
ആപ്പീസിൽ ചെന്ന് ഹാജിയാർ പുസ്തകത്തിൽ ; അല്ല ഹാജർ പുസ്തകത്തിൽ
ഒപ്പു വരച്ചു
ഫാനിനു ചോട്ടിൽ കസേരയിട്ട് ഇരുന്നു
രമണൻ പിയൂണ്‍ ആണ്
പിയൂണന്മാരെ ഒരു ദിവസം സർക്കാർ സിപ്പായിമാരാക്കി
വല്ലാത്ത ചെയ്ത്തായി പോയി
രമണൻ കരഞ്ഞു പോയി
എല്ലാരോടും അപേക്ഷിച്ചു : എന്നെ സിപ്പായി എന്ന് വിളിക്കരുത്
എന്നെ പിയൂണ്‍ എന്നേ വിളിക്കാവൂ
ആപ്പീസ് മേധാവിയും മറ്റു ചിലരും രമണനോട് പലിശയ്ക്ക് പണം കടം വാങ്ങിയിരുന്നു
അത് കൊണ്ട് രമണൻ ശിപായി ആയില്ല ; രമണൻ പിയൂണ്‍ ആയി തുടർന്നു
രമണൻ തന്ത ചത്ത വഴിയിൽ
പതിനെട്ടാം വയസ്സിൽ ജോലിയിൽ പ്രവേശിച്ചതാണ്
പത്താം ക്ലാസ് പാസാകാതിരുന്നത് കൊണ്ട്
പിയൂണായി
പത്താം ക്ലാസ് പാസായിരുന്നെങ്കിൽ ക്ലാർക്ക് ആയേനെ
ആപ്പീസ് മേധാവിയോളം ശമ്പളം കിട്ടുന്നുണ്ട് രമണന്
വെറുതെ ആപ്പീസിൽ ഇരുന്നാൽ മതി
പണം കടം കൊടുത്താൽ മതി
മാസാമാസം പലിശ പിരിച്ചാൽ മതി
നോ അദർ ഡ്യൂട്ടീസ്
വൈകുന്നേരം ആയി
ലോട്ടറി ഫലം വരാൻ സമയമായി
ലോട്ടറിക്കടയിൽ ചെന്നു
നമ്പർ നോക്കി
കണ്ണു തള്ളി പോയി
ആഹ്ലാദം കൊണ്ട് തുള്ളിച്ചാടിപ്പോയി
ലക്ഷം രൂപാ അടിച്ചിരിക്കുന്നു
ടിക്കറ്റ് അവിടെ കൊടുത്തു
നാളെ കിട്ടും
എണ്‍പതിനായിരം നാളെ കിട്ടും
മുഴുവനും കിട്ടണമെങ്കിൽ ഒരു മാസം കഴിയും
രമണന് എണ്‍പതിനായിരം മതി
നാളെ കിട്ടുമല്ലോ
രാവിലെ കുളിച്ചൊരുങ്ങി
പശയിട്ടു തേച്ച പാൻസും ഷർട്ടും ധരിച്ചു
സെന്റ് പൂശി
സ്വർണ്ണ മാല കഴുത്തിലണിഞ്ഞു
സ്വർണ്ണ മോതിരം വിരലുകളിൽ ധരിച്ചു
സ്വർണ്ണ ചെയിൻ കൈത്തണ്ടയിലണിഞ്ഞു
ബാറിൽ കയറി രണ്ടു വീശി
നേരെ പോയി ലോട്ടറി കടയിൽ
പണം വൈകിട്ട് കിട്ടും
ലോട്ടറി പണത്തിൽ ഇരുപതിനായിരം രൂപയുടെ ലോട്ടറി ടിക്കറ്റ് എടുത്തു
വൈകിട്ട് ലോട്ടറി കടയില ചെന്നു
ലോട്ടറി ടിക്കറ്റിന്റെ ഇരുപതിനായിരം കിഴിച്ച്
അറുപതിനായിരം കയ്യിൽ വാങ്ങി
അന്നെടുത്ത ടിക്കറ്റിൽ ഒരു പത്തു രൂപാ പോലും കിട്ടിയില്ല
സാരമില്ല
അറുപതിനായിരം കയ്യിൽ
ലേബറിലെ മാത്യൂ കടം വാങ്ങിയ പണം തിരികെ പലിശ സഹിതം കിട്ടി
കോർട്ടിലെ വനജയുടെ പലിശ കിട്ടി
അങ്ങനെ നല്ലൊരു ദിവസം
ഒന്നൂടെ വീശി
ഇറങ്ങി വരുമ്പോൾ ചെവിയിൽ ഒരു കുശുകുശുപ്പ്
നോക്കി
കൊള്ളാം , നല്ലൊരു ദിവസമല്ലേ
ചരക്ക് മോശമില്ല
രണ്ടു പേരെ ഉള്ളൂ
പെണ്ണും രണ്ടു പേരും ഓട്ടോയിൽ കയറി
ഓട്ടോക്കാരനാണ് കൊണ്ട് വന്നത്
രണ്ടു പേരും മാന്യന്മാർ
രമണൻ സംശയിച്ചു നിന്നില്ല
രമണനും കയറി
സ്ഥലം അറെഞ്ച് ചെയുന്നത് ഓട്ടോക്കാരൻ
ഓട്ടോ ഓടി
വഴി തിരിഞ്ഞു
വിജനമായ കാട്ടു പ്രദേശം
മാന്യന്മാരിൽ ഒരാൾ രമണനെ ഇടിച്ചു
മറ്റെയാൾ കഴുത്തിനു കുത്തി പിടിച്ചു
സ്ത്രീയും മൂന്നു പുരുഷന്മാരും കൂടി നല്ല താങ്ങു താങ്ങി
ഷർട്ടഴിചു
പാൻസഴിചു
അടിവസ്ത്രം പോലുമഴിച്ചു
കഴുത്തിലെ മാല അവർ തന്നെ ഊരിയെടുത്തു
കയ്യിലെ ചെയിണ്‍ അവർ തന്നെ അഴിച്ചെടുത്തു
വിരലുകളിലെ മോതിരങ്ങൾ അവർ തന്നെ ഊരിയെടുത്തു
പണമൊന്നും അവർ എണ്ണി നോക്കിയില്ല
അവർ രമണനെ അവിടെ ഉപേക്ഷിച്ച്
ഓട്ടോയോടിച്ച് പോയി
രമണൻ ആദിമ മനുഷ്യനെ പോലെ
സോറി
ആദിമ മനുഷ്യൻ മരവുരി ഉടുത്തിരുന്നു
മരവുരി ഉടുക്കാൻ മനുഷ്യൻ പഠിക്കും മുൻപുള്ള മനുഷ്യനെ പോലെ
ഓ , മനസ്സിലായില്ലെങ്കിൽ നേരെയങ്ങ് പറയാം
തുണിയില്ലാതെ
എങ്ങോട്ട് പോകണമെന്നറിയാതെ
പെട്രോ മാക്സിന്റെ വെളിച്ചം കണ്ട കുട്ട മാക്രിയെ പോലെ നിന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ