2015, ഏപ്രിൽ 19, ഞായറാഴ്‌ച

ഇപ്പോഴും

പ്രണയത്തിന്റെ ഉന്മാദമോ 
കാമത്തിന്റെ ഉന്മാദമോ 
എനിക്കറിയില്ല 
ഞാനതിന്റെ ഇരയായി 
അതെ , അവനെ കണ്ടത് മുതൽ 
ഞാൻ ഉന്മാദത്തിന്റെ തടവിലായി 
അവനെന്നോട് ചോദിച്ചു :"ചേട്ടന് ഭ്രാന്താണോ ?"
ചോദ്യം കേട്ടില്ലെന്നു ഞാൻ നടിച്ചു 
അസൌകര്യം ഉണ്ടാക്കുന്ന ചോദ്യങ്ങൾ 
കേട്ടില്ലെന്നു നടിക്കുന്നതാണ് ഭംഗി 



അതെ , അതങ്ങനെയാണ് 
എനിക്ക് ആദ്യം ഭ്രാന്തു പിടിപെട്ടത്‌ 
ജെസ്സിയുമായി പ്രണയത്തിലായപ്പോൾ
തികച്ചും ഭ്രാന്ത് 
ജെസ്സിയ്ക് എന്നോടും എനിക്ക് അവളോടും പ്രണയമായിരുന്നു 
ആരോ അതവളുടെ വീട്ടിലറിയിച്ചു 
അവൾക്ക് വിലക്കുകളുണ്ടായി 
അവളെ കോളേജിൽ വിടാതെയായി 
ഞാൻ അവളെ തേടി അവളുടെ വീട്ടിലേക്ക് കയറി ചെന്നു 
മരിക്കാൻ തയാറായാണ് പോയത് 
അപ്പോൾ അത് മരിക്കാൻ പറ്റിയ സമയമായിരുന്നില്ല 
അവളുടെ അപ്പനെ ആശുപത്രിയിൽ കൊണ്ട് പോകേണ്ടി വന്നു 
ഞാനാണ് കൊണ്ട് പോയത് 
അവളെ കുറിച്ച് സംസാരിക്കാൻ പറ്റിയ സമയമായിരുന്നില്ല 
അവളുടെ അപ്പനോ , അമ്മയോ, ഇളയ സഹോദരനോ 
അവളെ കുറിച്ചോ , ഞങ്ങളുടെ ബന്ധത്തെ കുറിച്ചോ 
സംസാരിച്ചില്ല 
ആശുപത്രിയിലായതു കൊണ്ട് 
ഞങ്ങളുടെ ബന്ധത്തിനെതിരെ ഉത്ബോധിപ്പിക്കാൻ ആരും വന്നില്ല 
ആശുപത്രിയിൽ വെറും കയ്യോടെ വരുന്നതെങ്ങിനെ
ആശുപത്രിയിൽ വരുമ്പോൾ പണം ആവശ്യം ആന്നെന്നു പറഞ്ഞാലോ 
കടം വാങ്ങിയവരാരും ആശുപത്രിയിൽ കാണാൻ വന്നില്ല 
ആശുപത്രിയിൽ സഹായമായി ഞാൻ മാത്രമേ ഉണ്ടായുള്ളൂ 
അങ്ങനെ ഞാനാ കുടുംബത്തിലെ അംഗം ആയി 



ഞാൻ ഡൽഹിയിലേക്ക് പോവുകയും 
അവളുടെ അനുജൻ ഗൾഫിലേക്ക് പറക്കുകയും ചെയ്തപ്പോൾ 
അവർ അവളെ മറ്റൊരാൾക്ക് വിവാഹം ചെയ്തു  നല്കി
വിവാഹ ശേഷമേ ഞാൻ വിവരം അറിഞ്ഞുള്ളൂ 
അങ്ങനെ എനിക്ക് ഭ്രാന്ത് പിടിച്ചു 
എന്ത് ചെയ്യണമെന്ന് എനിക്ക് നിശ്ചയം ഉണ്ടായില്ല 
ക്രമേണ എല്ലാ ഭ്രാന്തുകളും അവസാനിച്ചു 
പിന്നെയൊരു പെണ്ണിനെ പ്രേമിക്കാൻ കഴിഞ്ഞില്ല
പകരം ഏതോ മലയാളി ജോലി വാഗ്ദാനം നല്കി കൂട്ടി കൊണ്ട് വന്ന് 
തെരുവിൽ  ഉപേക്ഷിച്ച സതീശനെ  പ്രണയിച്ചു 
ഒരുനാൾ സതീശനും ജോലി കിട്ടി പോയി 
പിന്നെ പലരും വന്നു ജീവിതത്തിലേക്ക് 
പലരും വഴി പിരിഞ്ഞു പോയി 
ജീവിതം അങ്ങനെ മുന്നോട്ടു പോകവേ 
ഒരു നാൾ പാർക്കിൽ വെച്ച് അവനെ കണ്ടു 
കരളിൽ കാമവും മോഹവും ഉണർന്നു 
അങ്ങനെയുള്ള ഫീലിംഗ്സ് ഒന്നും അവനുണ്ടായില്ല 
അവനോടു പ്രേമയാചന നടത്തിയപ്പോൾ 
അവൻ കൂസലില്ലാതെ ചോദിച്ചു : "ചേട്ടന് ഭ്രാന്താണോ?"



അതെ, എനിക്ക് ഭ്രാന്തായിരുന്നു 
ആ ദിനങ്ങളിൽ 
അവൻ എന്ന ഭ്രാന്ത് 
പിന്നീടവൻ എന്റെ ഭ്രാന്തിനു കീഴടങ്ങി 
പലതവണ 
പലതവണ കഴിഞ്ഞപ്പോൾ ഭ്രാന്ത് മാറി 
ഞങ്ങൾ നല്ല പങ്കാളികളായി 
ഇപ്പോഴും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ