മനസ്സിൽ പ്രണയത്തിന്റെ അലകളിളകി
എന്ത് കൊണ്ടാണ് സൌന്ദര്യമുള്ള ഒരു ചെക്കനെ കാണുമ്പോൾ
മനമിളകുന്നത്
പ്രണയം എന്താണ്
കാമാർത്ത വിചാരങ്ങളോ
അവന്റെ മുഖത്തേക്കുള്ള തുറിച്ച നോട്ടമോ
അവന്റെ ശരീരത്തിൽ സ്പർശിക്കാനുള്ള ആഗ്രഹമോ
എന്ത് കൊണ്ടാണ് സൌന്ദര്യമുള്ള ഒരു ചെക്കനെ കാണുമ്പോൾ
മനമിളകുന്നത്
പ്രണയം എന്താണ്
കാമാർത്ത വിചാരങ്ങളോ
അവന്റെ മുഖത്തേക്കുള്ള തുറിച്ച നോട്ടമോ
അവന്റെ ശരീരത്തിൽ സ്പർശിക്കാനുള്ള ആഗ്രഹമോ
പ്രണയം
ശ്രീലതയാണ്
പവിത്രയാണവൾ
അതുകൊണ്ടാണ്
പ്രണയം പവിത്രമാണെന്ന് പറയുന്നത്
ശ്രീലത
ശ്രീലത
ശ്രീലത
ഇല്ല , നിങ്ങൾക്കവളെ കാണാനാകില്ല
അവളീ ഭൂമിയിൽ ജീവിച്ചിരുന്നു
ആരെയും പ്രേമിക്കാതെ
ആർക്കും പ്രണയലേഖനങ്ങൾ എഴുതാതെ
ആരോടും സംസാരിക്കാതെ
ഈ എന്നോട് പോലും സംസാരിക്കാതെ
അവൾക്കെന്നാണ്
എന്നോട് പ്രണയം ഉദിച്ചത്
മരണത്തിന്റെ നിഴൽ
അവൾക്കു മീതെ പതിച്ച ശേഷമോ
അതിനു മുൻപോ
ഇനിയറിയാൻ കഴിയില്ല
അവളിപ്പോഴും എനിക്ക് മുന്നിൽ കടന്നു വരുന്നു
അവളെന്നോട് സംസാരിക്കുന്നു
ഗീത ചിലപ്പോഴൊക്കെ വിളിക്കാറുണ്ട്
ലതയാണ് പ്രണയം
എന്റെ ശ്രീലതയാണ് പ്രണയം
എനിക്കറിയില്ല
എന്റെ മനസ് അസ്വസ്ഥമായിരിക്കുന്നു
മനസ് കരയുന്നു
വല്ലാത്ത ഉഷ്ണം
ഫാൻ കറങ്ങുന്നുണ്ട്
ഏ സി വെയ്ക്കണമെങ്കിൽ പൊളിച്ചു പണിയണം
ഏതായാലും പൊളിച്ചു പണിതെ പറ്റൂ
ഏ സി ഉണ്ടായാൽ ഉറങ്ങാൻ കഴിയുമോ
ഉഷ്ണത്തിൽ നിന്നും രക്ഷപ്പെടാം
ഉം
ജ്യോതി നായർ ഉറങ്ങിയിട്ടുണ്ടാവുമോ
അവളും തനിച്ചാണല്ലോ കിടക്കുന്നത്
അവളും ആരെയെങ്കിലും ആഗ്രഹിക്കുന്നുണ്ടാവുമോ
ഓർമ്മിക്കുന്നു
ആ നാളുകൾ
അവൾ എന്നോട് അടുത്തു പെരുമാറിയ നാളുകൾ
അത് പലരെയും അസ്വസ്ഥരാക്കി
ഒരു മിസ്സ്ഡ് കാൾ
ജ്യോതി നായർ ആയിരിക്കണമെന്നാഗ്രഹിച്ചോ
ജ്യോതി നായരായിരുന്നില്ല
മനു
അവൻ ബസ് സ്റ്റാന്റിൽ ഉണ്ട്
ലാസ്റ്റ് ബസും പോയി
ഇങ്ങോട്ട് വരുന്നെന്നു പറയാനാണ് വിളിച്ചത്
ഹ , ഒരു കൂട്ടായി
ഹും, ഗീത ഓർമ്മിപ്പിക്കുന്നത് പോലെ
ഒരു കൂട്ടുണ്ടാവണം
ഒരു ഓട്ടോ
മനു ആയിരിക്കണം
നിങ്ങൾ ഓർമ്മിക്കുന്നുണ്ടാവണം മനുവിനെ
മനുവിനെ പ്രണയിക്കാം , ഈ രാത്രി
മനുവിനെ പ്രണയിച്ചിട്ട്
എല്ലാം മറന്നുറങ്ങാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ