2015, ഏപ്രിൽ 24, വെള്ളിയാഴ്‌ച

രണ്ടാം പടി

അനന്തു എന്നെ തേടി വന്നതല്ല 
നിങ്ങൾ അങ്ങനെ ധരിക്കരുത് 
അനന്തുവിനെ സൗകര്യമായി കാണാൻ 
അവസരം ലഭിച്ചു എന്ന് മനസ്സിലാക്കിയാൽ മതി 
എഴുതാപ്പുറം വായിക്കരുത് 
അതൊക്കെ അബ്ദു റബ്ബ് ചെയ്തോളും 
കണ്ടില്ലേ, പരീക്ഷ എഴുതാത്തവനും 
എഴുതിയിരുന്നെങ്കിൽ എത്ര കിട്ടുമായിരുന്നോ 
അത്ര മാർക്ക് , കിറു കൃത്യം 
എന്തിനാ എഴുതുന്നത്?
ഇനി മുതൽ എക്സാമിന് പണമടച്ചാൽ 
മാർക്ക് മന്ത്രി പ്രിന്റ്‌ ഔട്ട്‌ എടുത്തു തരും 
രാഹുലിനെ കേരളത്തിൽ പരീക്ഷ എഴുതിക്കുന്നതിനെ കുറിച്ച് ചിന്തിക്കൂ 
രാഹുൽ ആകുമ്പോൾ  എല്ലാത്തിനും ഏ പ്ലസ് തന്നെ കിട്ടും 
അബ്ദു റബ്ബ് ഗ്വാരന്റീ 




അനന്തുവിനെ കാണാൻ സൗകര്യം ഉള്ളത് കൊണ്ട് 
അനന്തുവിനെ തിരഞ്ഞെടുത്തു 
തിരഞ്ഞെടുപ്പ് ഫസ്റ്റ് തിങ്ങ് 
രണ്ടാം പടി തിരഞ്ഞെടുത്തയാളെ 
തിരഞ്ഞെടുത്ത വിവരം അറിയിക്കൽ ആണ് 
പെണ്ണിനോടാണെങ്കിൽ അത് എളുപ്പമുള്ള കാര്യം ആണ് 
ഐ ലവ് യൂ , എന്ന് അവളോട്‌ മറ്റാരും കേൾക്കാതെ പറയുക 
പറഞ്ഞാലുടനെ , അവൾ നിങ്ങളെ പ്രേമിക്കാൻ തുടങ്ങുകയില്ല 
ആണിനോടാണെങ്കിൽ    ഐ ലവ് യൂ എന്ന് പറഞ്ഞിട്ട് കാര്യവുമില്ല 
പെണ്ണിനോടാണെങ്കിൽ  , ആവർത്തിച്ചുള്ള പ്രേമയാചനകൾ വേണ്ടി വരും 
അതിനേക്കാൾ നല്ലത്, അവളുമായി കമ്പനിയാകുന്നതാണ് 
കമ്പനിയായ ശേഷം പ്രേമയാചന നടത്തുക 
അതൊന്നു കൂടി സരളമായ രീതിയാണ് 
കാത്തിരിപ്പാണ് പ്രധാനം 
ആണിനോടാണെങ്കിലോ , കമ്പനിയാകുന്നതു മാത്രമേ വഴിയുള്ളൂ 
കമ്പനിയായ ശേഷം പറച്ചിലും പ്രേമയാചനയും ഒന്നുമില്ല 
അവസരം കാത്തിരിക്കുക 
അവസരം കിട്ടിയാൽ കാര്യം നടന്നിരിക്കണം 
ദാറ്റ്സ് ആൾ 


ഒന്നാം പടി : ഒരാളെ തിരഞ്ഞെടുക്കുക 
രണ്ടാം പടി : തിരഞ്ഞെടുത്തയാളെ നിത്യേന കാണുക 
മൂന്നാം പടി : തിരഞ്ഞെടുക്കപ്പെട്ട  ആളുമായി കമ്പനിയാകുക 
നാലാം പടി : തിരഞ്ഞെടുക്കപ്പെട്ട ആളെ തിരഞ്ഞെടുക്കപ്പെട്ട വിവരം അറിയിക്കുക 
                (സ്വവർഗ പ്രണയമാണെങ്കിൽ അറിയിക്കേണ്ടത് വാക്കിലൂടെയല്ല ; പ്രവർത്തിയിലൂടെ ആണ് )


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ