2015, ഏപ്രിൽ 24, വെള്ളിയാഴ്‌ച

ഗോകുൽ

പറയേണ്ടതുണ്ട് , ചില കാര്യങ്ങൾ
ഇന്ന് ബസിൽ വെച്ച് പരിചയപ്പെട്ട ഗോകുലിൽ നിന്നു തുടങ്ങാം
ഗോകുൽ ആറന്മുള നിവാസിയാണ്
പത്താം ക്ലാസ്സിൽ ആയിരുന്നു
മലയാളം മീഡിയം വിദ്യാർഥി
നാല് എ പ്ലസ് കിട്ടി
പത്ത് പാസ്സായി
ആള് ആഹ്ലാദത്തിലാണ്
റിസൾട്ട് പിൻവലിച്ചതൊന്നും പാവം അറിഞ്ഞിട്ടില്ല



ഇനിയെന്താ പഠിക്കേണ്ടതെന്നു
ഗോകുലിനു അഭിപ്രായമൊന്നുമില്ല
അതൊക്കെ വീട്ടുകാർ തീരുമാനിക്കും
വീട്ടുകാർ സയൻസ് പഠിപ്പിക്കാൻ തീരുമാനിച്ചു



സ്വാതന്ത്ര്യ സമരം നടന്നെന്നു കേട്ടിട്ടുണ്ട്
നെഹ്രുവാണോ , ഗാന്ധിയാണോ സമരം ചെയ്തത്
എന്നറിയില്ല
ഗാന്ധിയല്ലെങ്കിൽ നെഹ്രു സമരം ചെയ്തു
ബ്രിട്ടീഷുകാർ സ്വാതന്ത്ര്യം തന്നു



ഗോകുൽജി ആർ എസ് എസ് കാരനാണ്
എന്നാലും വിമാനത്താവളം വരുന്നത് ഇഷ്ടമാണ്
ആർ എസ് എസ് കാർക്കും ബി ജെ പി കാർക്കും
വിമാനത്താവളം ഇഷ്ടമല്ല
അതെന്താണ് കാരണം എന്നറിയില്ല
വിമാനത്താവളത്തിനെതിരെ സമരം ചെയ്യാൻ പോയിരുന്നു
ചിക്കൻ ബിരിയാണി കൊടുക്കും എന്ന് പറഞ്ഞാണ്
എല്ലാവരെയും കൊണ്ട് പോയത്
അവിടെ ചെന്നപ്പോൾ ഒന്നും ഇല്ല


ഗോകുൽ മോദിയെ ഇഷ്ടപ്പെടുന്നു
മൻ മോഹന സിംഗിനെ ഇഷ്ടമല്ല


ഭാരതത്തിന്റെ ഭാവി ഇവരുടെ കൈകളിൽ
ഭാവി തലമുറയെ ആണ് ഞാൻ
നിങ്ങൾക്ക് പരിചയ പെടുത്തിയത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ