പ്രണയത്തിന്റെ ഊഷര ഭൂമിയായി തീർന്നിരിക്കുന്നു
എന്റെ മനസ്
നഷ്ടപ്രണയങ്ങളുടെ ഗാഥകൾ പാടിപ്പാടി
എന്റെ ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നു
എങ്കിലുമിപ്പൊഴും മനസ് അസ്വസ്ഥമാകുന്നു
പ്രണയദാഹത്താൽ
എന്റെ മനസ്
നഷ്ടപ്രണയങ്ങളുടെ ഗാഥകൾ പാടിപ്പാടി
എന്റെ ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നു
എങ്കിലുമിപ്പൊഴും മനസ് അസ്വസ്ഥമാകുന്നു
പ്രണയദാഹത്താൽ
പൊന്നുമണി ചാരിത്ര്യം പളുങ്കു മണിയാണെന്ന് വിശ്വസിച്ചു
പളുങ്കു മണി തകരാതെ
ചാരിത്ര്യം നശിക്കാതെ
പൊന്നുമണി
പത്തൊൻപത് നീണ്ട വർഷങ്ങൾ ജീവിച്ചു
തന്ത ചാരായം മോന്തി ചത്ത വകയിൽ
പതിനെട്ടാം വയസ്സിൽ
ജോലി നേടി
തുടകൾക്കിടയിലെ ചാരിത്ര്യം
ആരെയും കാണിക്കാതെ
ആരെയും തൊടുവിക്കാതെ
പത്തൊൻപതാം വയസ്സുവരെ സൂക്ഷിച്ചു
പത്തൊൻപതാം വയസ്സിൽ തള്ള പറഞ്ഞവന്റെ കഴുത്തിൽ
വരണ മാല്യം ചാർത്തി
അവന്റെ ഭാര്യയായി
തുടകൾ അകത്തി ചാരിത്ര്യം അവനു കാഴ്ച വെച്ചു
അവൻ പട്ടാളക്കാരൻ
വിവാഹം കഴിഞ്ഞപ്പോൾ ജോലിയുപേക്ഷിച്ചു
ഭാര്യ ജാര സംസർഗം നടത്തിയാലോ ?
അവൾ രാവിലെ ഓഫീസിൽ പോകുന്നു
അവൾ വൈകുന്നേരം വരെ ഓഫീസിലാണ്
ഓഫീസിൽ ആണുങ്ങൾ ഉണ്ട്
ഒന്നിനേയും വിശ്വസിച്ചു കൂടാ
അവളോട് രാജി വെയ്ക്കാൻ പറഞ്ഞു
അവൾ രാജി വെച്ചില്ല
കാമുകനെ കാണാൻ വേണ്ടിയല്ലേ ?
അടിച്ചു ; ഇടിച്ചു; ചവിട്ടി; തൊഴിച്ചു
കൊല്ലുമെന്ന് പറഞ്ഞു കഴുത്തിൽ ഞെക്കിപ്പിടിച്ചു
അവൾ രാജി വെയ്ക്കുന്നില്ല
അവൾക്ക് ഓഫീസിൽ കാമുകനുള്ളത് കൊണ്ടല്ലേ ?
ചാരിത്ര്യത്തിന്റെ മഹാഗാഥ
ഒരു ദൈവവും വന്നില്ല , അവളെ രക്ഷിക്കാൻ
വന്നത് അവളുടെ അമ്മായപ്പനായിരുന്നു
അവൾ ചെടികൾക്ക് വെള്ളമൊഴിച്ചുകൊണ്ടിരിക്കെ
അയാൾ വീട്ടിലേക്ക് വന്നു
പുറം വാതിൽ താഴിട്ട് പൂട്ടി
താക്കോലുമായി കടന്നു
അവൾ ലോണെടുത്ത് വെച്ച
അവൾ തവണ അടയ്ക്കുന്ന
അവളുടെ വീട്
ഞാൻ ദേവൂന്റെ തുടയിടുക്കിൽ വിരലുരച്ചുകൊണ്ട് പറഞ്ഞു
ചാരിത്ര്യം ഒരു നുണയാണ്
ചാരിത്ര്യം ജീവിക്കാനറിയില്ലാത്ത
കണ്ണീരണിയേണ്ടി വരുന്ന
ദുഃഖ പുത്രിമാരുടെ
ഗാഥകൾ പാടുന്നു
മൂടില്ലാത്ത കലം പോലെയാണ് ചാരിത്ര്യം
ജീവിതം നഷ്ടമാക്കാനെ അതുപകരിക്കൂ
തുടകളകത്തി വെച്ച്
തിളങ്ങുന്ന കരിമിഴികളോടെ
അവളെന്നെ നോക്കി
ആനക്കാരൻ ആനയെ എന്നപോലെ
ആണിനെ നോക്കു കൊണ്ട്
ആണിനെ വാക്കു കൊണ്ട്
അനുസരിപ്പിക്കാൻ നിനക്കാകണം
അതാണ് നിന്റെ ശക്തി
ചാരിത്ര്യം ഒരു മിഥ്യയാണ്
ആണിനെയറിയുന്നവൾക്കേ
ആണിനെ അനുസരിപ്പിക്കാൻ പറ്റൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ