2015, ഏപ്രിൽ 11, ശനിയാഴ്‌ച

ജിതികാ വർഗീസ്‌

ഞാൻ 
ജിതികാ വർഗീസ്‌ എനിക്കാരായിരുന്നു 
എനിക്കറിയില്ല 
ജിതിക ഒരിക്കൽ മാത്രം ഭോഗിക്കപ്പെട്ടു 
ഒരിക്കൽ മാത്രം 
നല്ല സ്വാദുറ്റ പഴമായിരുന്നു , സോറി സ്വാദുറ്റ പെണ്ണായിരുന്നു 
എത്ര സുന്ദരിയായിരുന്നു, അവൾ 
എങ്കിലും ഞാനവളെ ഒഴിവാക്കി 
അവളെയല്ല കുറ്റം പറയേണ്ടത് 
എന്നെയല്ല കുറ്റം പറയേണ്ടത് 
ദേവാലയത്തെയാണ് കുറ്റം പറയേണ്ടത് 
അന്ന് ഞാൻ ദേവാലയ വിശ്വാസിയായിരുന്നു 
രാവിലെ ഒരു നാണയം കൊണ്ടിടും 
ഫ്രീയല്ല, എനിക്കൊരു കാര്യം സാധിച്ചു തരാൻ വേണ്ടിയാണ് 
ശ്രീജയുടെ കാര്യം സാധിച്ചു തന്നു 
ലക്ഷ്മി കുട്ടിയുടെ കാര്യം സാധിച്ചു തന്നു 
എലിസബത്തിന്റെ 
മേഴ്സിയുടെ 
ലിസ്സിയുടെ 
ജിതികയുടെ 
കാര്യങ്ങളും സാധിച്ചു തന്നു 
പിന്നെന്താ അഡ്വാൻസായി കാശു കൊടുത്താൽ 
കാര്യം നടക്കും ; ചതിക്കില്ല 
ഇത് വെറുതെ കാര്യം മാത്രം നടത്തി തരികയല്ല 
അതുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന പ്രശ്നങ്ങൾ കൂടി ചേർത്താണ് കൊട്ടേഷൻ 
കാര്യം നടത്തി തരണം 
കാര്യം ആരും അറിയരുത് 
കാര്യം അവൾ ആരോടും പറയരുത് 
അവളുടെ ആങ്ങളയോ തന്തയോ തള്ളയോ അറിയരുത് 
ചോദിക്കാൻ വരരുത് 
ദൈവം മഹത്വമുള്ളവനാണ്  
ഒരു പ്രശ്നവും ഉണ്ടായില്ല 
എന്ന് വെച്ചാൽ 
കാശു മുൻപേർ കൊടുക്കുകയല്ലേ 
അങ്ങോട്ടും ചീറ്റിങ്ങ് ഇല്ല ; ഇങ്ങോട്ടും ചീറ്റിംഗ് ഇല്ല







ഡയറി :സുദർശൻ തോമസ്‌
പറയാതെ വയ്യ
അക്കാലങ്ങൾ 
നക്സലിസം ഭീതിയായി പടർന്ന നാളുകൾ 
ക്ഷോഭിക്കുന്ന യുവത്വം മരിച്ചു വീണ കനൽ വഴികൾ 
രാജൻ നക്സൽ ആയിക്കൊള്ളട്ടെ 
അയാളെ കൊല്ലാൻ പോലീസുകാർക്ക് അധികാരമില്ലാതിരിക്കെ 
രാജനെ പോലീസുകാർ കൊല്ലുകയും 
രാജനെ തങ്ങൾ കണ്ടിട്ടില്ലെന്ന് പറയുകയും ചെയ്തു 
ഒരു കാലത്തും ഇവിടെ കോടതികളെ പോലീസുകാർ ആദരിചിരുന്നില്ല 
ഒരു കാലത്തും നിയമങ്ങളെ പോലീസുകാർ അംഗീകരിച്ചിരുന്നില്ല 
എന്തെങ്കിലും പറഞ്ഞാൽ 
നിയമം പഠിപ്പിക്കാൻ വരുന്നോടാ, എന്നലറിക്കൊണ്ട് 
ജനത്തെ അടിച്ചൊതുക്കിയിരുന്ന പോലീസ് 
ഇത് നിയമ വാഴ്ചയുള്ള , ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമാണെന്ന് പോലും 
അംഗീകരിച്ചിരുന്നില്ല 
നക്സലിസത്തിന് മേൽ അടിയന്തിരാവസ്ഥ ചിറകു വിരിച്ച് പറന്നിറങ്ങി 
നക്സൽ യുവത്വം ഗൾഫിലേക്ക് പറന്നു 
വൻ തുകകളുടെ ഡ്രാഫ്റ്റുകൾ നാട്ടിലേക്ക് അയച്ചു 
വൻ മാളികകൾ ഉയർന്നു വന്നു , അലാവുദ്ദീൻ കഥകളിലെ പോലെ 
കറുത്ത് തടിച്ച ഭൂതങ്ങൾ കറുത്ത കണ്ണടയും ധരിച്ച് 
നാട്ടിടവഴികളിൽ പ്രത്യക്ഷപ്പെട്ടു 
നാട്ടു പ്രമാണിമാർ പത്തു രൂപയുമായി പത്തു മത്തിയ്ക് വില പേശുമ്പോൾ 
പത്ത് മത്തി വാങ്ങി നൂറു രൂപ കൊടുത്ത് ഡംഭ് കാട്ടി 
പഴയ പാർട്ടി സെക്രട്ടറിയുടെ പ്രതാപം കണ്ട് കണ്മിഴിച്ച് 
പഴയ അനുയായികൾ വെള്ളമിറക്കി  





ഞാൻ : ഡയറി
എനിക്ക് ജിതികയോട് അഗാധമായ പ്രേമം 
അവളുടെ സുന്ദര രൂപം മനസ്സിൽ 
ഒന്നും പഠിക്കാൻ കഴിയുന്നില്ല 
പുസ്തകം തുറന്നാൽ അക്ഷരങ്ങളല്ല 
ജിതികയാണ് പുസ്തക താളുകളിൽ 
ഓ ജിതികാ , മൈ ജിതികാ 


കയത്തിൽ നിൽക്കുന്നോരാമ്പൽ പൂവാണ് നീ 
എനിക്കെത്തി പിടിക്കാൻ കഴിയാത്ത ഉയരത്തിൽ നില്ക്കുന്നൊരു 
അമ്പിളിക്കലയാണ് നീ 


ഇന്ന് ഞാനവളെ പോസ്ടോഫീസിൽ പോയപ്പോൾ കണ്ടു 
ആപ്ലികേഷൻ അയയ്ക്കാൻ വന്നതാണവൾ 
ഇന്ന് മുഴുവൻ ഞാൻ കിനാവ് കാണുകയായിരുന്നു 
അവൾക്കും എനിക്കും ഒരേ സ്ഥലത്ത് ജോലി കിട്ടുന്നു 
ഞങ്ങൾ ഒരേ ഓഫീസിൽ ജോലി ചെയ്യുന്നു 
ഞങ്ങൾ അഗാധ പ്രേമത്തിലാകുന്നു 
ഞങ്ങൾ വിവാഹിതരാകുന്നു 
ഞങ്ങൾക്ക് കുട്ടികളുണ്ടാകുന്നു 



ഇന്ന് ഒരു വാർത്ത കേട്ടു 
ഗൾഫുകാരൻ സുദർശൻ തോമസ്‌ അവളെ പെണ്ണ് കാണാൻ ചെന്നു 
അയാൾക്ക് പോന്നു വേണ്ട , പണം വേണ്ട 
ജിതികയെ വിവാഹം ചെയ്ത് കൊടുക്കണം 
വിവാഹം നടക്കാതിരിക്കാൻ ദേവാലയത്തിൽ പൈസയിട്ടു 



ഹ ഹ ഹ ദൈവം പണി പറ്റിച്ചു 
സുദർശൻ തോമസ്‌ ഗൾഫിലേക്ക് പോയി 
അടുത്ത അവധിക്ക് വരുമ്പോഴേ ഉള്ളൂ വിവാഹം 
അവൻ ഒരിക്കലും വരാതിരിക്കട്ടെ 



ഇന്ന് ജിതികയെ കണ്ടു 
അവളോടെനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞു 
ചിരിച്ചു കൊണ്ടിരുന്ന അവളുടെ മുഖത്തെ ചിരി മാഞ്ഞു 
അവളൊന്നും പറഞ്ഞില്ല 
ഒന്നും പറയാതെ 
എനിക്ക് പറയാനുള്ളത് മുഴുവൻ കേൾക്കാതെ 
അവൾ പോയി 


ദേവാലയത്തിൽ പൈസയിട്ടു 
എന്തിനാണെന്ന് ദൈവത്തിനറിയാം ; ചതിക്കില്ല 
പകൽ  മുഴുവൻ സമയം മെല്ലെയാണ് നീങ്ങിയത് 
അവസാനം കാത്തു കാത്തിരുന്ന രാത്രിയെത്തി 
ജിതികയുടെ വീടിന്റെ പിന്നിലെ കാലി തൊഴുത്തിൽ 
അവൾ പശുക്കൾക്ക്‌ കച്ചിയിട്ടു കൊടുക്കാൻ വരുന്നതും കാത്ത് ഇരുന്നു 
അവസാനം മുടിച്ചു 
അവളല്ല വന്നത്; അവളുടെ തള്ള 
ദൈവം ഇടയ്ക്ക് ഇങ്ങനെ ചില വികൃതികൾ കാട്ടും 
നമ്മൾക്ക് വിശ്വാസം ഉണ്ടോന്നു പരീക്ഷിക്കാൻ 
അതോ, പൈസ കൂടുതൽ വേണ്ടീട്ടാണോ 
എനിക്കും അവൾക്കും ഒരേ സ്ഥലത്ത് ജോലി കിട്ടട്ടെ, ഞങ്ങൾ വിവാഹിതരാകട്ടെ 
എത്ര പൈസ വേണേലും ദൈവത്തിനു കൊടുക്കുമല്ലോ 



ഹോ , ഇന്ന് ജിതിക തന്നെയാണ് കച്ചിയിട്ടു കൊടുക്കാൻ വന്നത് 
അവളുടെ മുന്നിൽ പ്രത്യക്ഷ പെട്ടതും 
അവൾ ഭയന്ന് ഒരു കാറൽ 
എന്താന്ന് അവളുടെ തള്ള 
ഒന്നൂല്ലാന്നു അവളുടെ മറുപടി 
എന്നിട്ടും തള്ള മണ്ണെണ്ണ വിളക്കുമായി വന്നെത്തി നോക്കി 
പിന്നെ തിരികെ പോയി 
അവൾ കച്ചി വലിച്ചിട്ടു കൊടുത്തു 
അതിനിടയിൽ അവൾ പറഞ്ഞു : പോ , ആരേലും കാണും 
ഞാൻ പോയില്ല 
പ്രേമമാണെന്ന് പറഞ്ഞില്ല 
അവളെ ചേർത്ത് പിടിച്ച് 
അവളുടെ ചുവന്നു തുടുത്ത അധരത്തിൽ ചുംബിച്ചു 
ഒരു നിമിഷം അവൾ എന്റെ മാറിലമർന്നു   നിന്നു 
പിന്നെ , എന്നെ തള്ളിയകറ്റി അവൾ അകത്തേക്ക് കയറി പോയി 










സുദർശൻ തോമസ്‌ : ഡയറി
ജിതികയുടെ ആദ്യ കത്ത് 
അവളുടെ അപ്പനും അമ്മയും എത്രയോ കത്തുകൾ എഴുതുന്നു 
അവൾ മാത്രം എഴുതിയില്ല 
കൊച്ചു പെണ്ണല്ലേ; നല്ല സ്വഭാവം 
എന്നെല്ലാമാണ് വിചാരിച്ചത് 
അവളുടെ കത്ത് കിട്ടിയപ്പോൾ ആഹ്ലാദം അടക്കാനായില്ല 
പൊട്ടിച്ചു വായിച്ചപ്പോൾ 
ആഹ്ലാദം നഷ്ടമായി 
അവളുടെ കൂടെ പഠിച്ച ഒരാളുമായി 
പ്രേമത്തിലാണ് പോലും , പ്രേമത്തിൽ 
അത് കൊണ്ട് താൻ ഈ വിവാഹത്തിൽ നിന്നും പിന്മാറണം 
വേറൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു സുഖമായി ജീവിക്കണം 
എടിയെ ; പിന്നല്ലേ 
ഈ സുദർശൻ എന്തും വിലയ്ക്ക് വാങ്ങുന്നവനാണ് 
നിന്നെയും നിന്റെ തന്തയോട് വിലയ്ക്ക് വാങ്ങും 
അവളുടെ കത്ത് കിട്ടിയതായി ഭാവിച്ചില്ല 



ഒരു തീരുമാനം എടുത്തു 
ലീവ് എടുക്കണം , നാട്ടിൽ പോകണം 
അവളെ , ആ സുന്ദരിയെ വിവാഹം ചെയ്യണം 
നീട്ടിക്കൊണ്ടു പോയാൽ 
ചിലപ്പോൾ അവർ ഒളിചോടിയാലോ ?
താൻ തോല്ക്കാൻ പാടില്ല 












എന്റെ ഡയറി 
എല്ലാ ദിവസവും രാത്രികളിൽ അവൾ  വരുന്നതും കാത്ത് 
ഞാൻ കാലി തൊഴുത്തിൽ കാത്തിരുന്നു
അവളുടെ അപ്പനും അമ്മയും ഉറങ്ങിക്കഴിഞ്ഞു 
അവൾ പിൻവാതിൽ തുറന്നു പുറത്ത് വന്നു 
ഞങ്ങൾ കാലിത്തൊഴുത്തിൻ തിണ്ണയിൽ ചേർന്നിരുന്നു 
ആരെങ്കിലും ഇറങ്ങി വന്നാൽ 
പുല്ലൂട്ടിൽ ഇറങ്ങി കിടന്നാൽ മതി 
ആരും കാണില്ല 
അതിന്റെയൊന്നും ആവശ്യം വന്നില്ല 
രാത്രി മുഴുവനും ഞങ്ങൾ കഥകൾ പറഞ്ഞ് 
സ്വപ്നങ്ങൾ നെയ്ത് 
കഴിച്ചു 



ഒരു ഞെട്ടൽ 
അയാൾ , സുദർശൻ  വന്നിരിക്കുന്നു 
അവളുടെ വീട്ടിൽ  വന്ന് എത്രയും വേഗം വിവാഹം നടത്താൻ ആവശ്യപ്പെട്ടിരിക്കുന്നു   



അപ്പനും അമ്മയും ഒരുക്കങ്ങൾ ആരംഭിച്ചു
അവളുടെ എതിർപ്പ് കൊണ്ട് ഗുണം ഉണ്ടായില്ല 
അയാൾ അവളെഴുതിയ കത്ത് അവരെ കാട്ടിയിട്ടുണ്ടാവും 
ഇപ്പോൾ അവൾക്ക് പുറത്തെങ്ങും തനിച്ചു പോകാൻ അനുവാദമില്ല 


ഇടിയും മിന്നലും മഴയും ഇരുട്ടും 
അവളുടെ വീടിന്റെ പിന്നിലെ കാലി തൊഴുത്ത് 
അവൾ വെളിച്ചമില്ലാതെ വിളക്കില്ലാതെ ഇറങ്ങി വന്നു 
അവളെ എന്റെ ശരീരത്തിലെക്കമർത്തി ഒന്നാക്കാൻ ഞാൻ ശ്രമിച്ചു 
അവളും എന്നെ ഇറുകെ പുണരുകയാണെന്ന് ഞാനറിഞ്ഞു 
ഞങ്ങൾ പരസ്പരം ഇറുകെ പുണർന്നു 
ഞങ്ങളുടെ ശരീരം അടർത്തി മാറ്റാൻ കഴിയാത്ത പോലെ ഒരു ശരീരമാക്കാൻ ശ്രമിക്കുകയായിരുന്നു 
അവളുടെ കണ്ണീരിൽ ഞാൻ കുതിർന്നു 
ഞങ്ങൾ നിസ്സഹായരായ രണ്ടു വ്യക്തികൾ 
ദൈവം ആദ്യമായി എന്നെ ഗൗനിക്കാതെയായി 
ഒരു പക്ഷെ അയാൾ ദൈവത്തെയും വിലയ്ക്ക് വാങ്ങിയിരിക്കാം 
അങ്ങനെയെങ്കിൽ ഞാൻ കൊടുത്ത പൈസ തിരികെ തരെണ്ടേ ?
ഞാനവളുടെ മുടിച്ചുരുളുകളിൽ തഴുകി 
അവളുടെ മുഖത്ത് കൈവിരലുകളോടിച്ചു
അവളുടെ എന്നുമെന്നെ മോഹിപ്പിച്ച ചുണ്ടുകളിൽ ചുംബിച്ചു 
അവളുടെ ശരീരത്തെ പരിരംഭണം ചെയ്തു 
വിറയ്ക്കുന്ന വിരലുകളാൽ അവളുടെ മേല്ക്കുപ്പായം അഴിച്ചു 
അവളുടെ അടിക്കുപ്പായം അഴിച്ചു 
അവളുടെ അടിവസ്ത്രങ്ങൾ അഴിച്ചു 
ഞാൻ പ്രേമിച്ച എന്റെ പെണ്ണിനെ ഞാൻ ആദ്യമായി ഭോഗിക്കുകയായിരുന്നു 
അവസാനമായും 
കാലി തൊഴുത്തിലെ പുല്ലൂട്ടിലെ കച്ചിയുടെ മീതെ നഗ്നമായ അവളുടെ ശരീരം 
അവൾക്ക് മീതെ ഞാൻ പവിത്രമായ ആ കർമ്മത്തിൽ ഏർപ്പെട്ടു 







അയാൾ കൂടുതൽ പണം നല്കിയത് കൊണ്ടാകണം 
ദൈവം ഒരു കുരുത്തക്കേട്‌ കൂടി കാട്ടി 
അവൾ വസ്ത്രം ധരിച്ചു കൊണ്ടിരിക്കവേ 
വീടിന്റെ പിൻവാതിൽ തുറന്നു 
മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം പരന്നു 
വെളിച്ചത്തോടൊപ്പം മകളുടെ നഗ്നതയിലേക്ക്‌ തുറിച്ചു നോക്കി 
അവളുടെ അമ്മ നിന്നു 
അവർ ബഹളം വെച്ചില്ല 
വിളക്ക് വരാന്തയിൽ വെച്ച് അവർ ഇറങ്ങി വന്നു 
അവളുടെ കവിളത്ത് ആഞ്ഞടിച്ചിട്ടു ആജ്ഞാപിച്ചു : കേറി പോടീ 
ചുറ്റും ഇരുട്ടിലേക്ക് തുറിച്ചു നോക്കിയിട്ട് അവർ മകളുടെ പിന്നാലെ 
അകത്തേക്ക് കയറി പോയി







ഓരോ ദിനവും 
ഓരോ നിമിഷവും 
നാം മരിക്കുകയാണ് 
നമ്മുടെ ഓരോ മോഹങ്ങളും 
നമ്മുടെ ഓരോ സ്വപനങ്ങളും 
മരിക്കുകയാണ് 
ആരൊക്കെയോ ചേർന്ന് നമ്മളെ 
നമ്മുടെ മോഹങ്ങളേ 
നമ്മുടെ ആശകളെ 
കൊല്ലുകയാണ് 


എന്നിട്ട് 
അവരെന്തു നേടുന്നു 
 


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ