2015, സെപ്റ്റംബർ 9, ബുധനാഴ്‌ച

അവന്റെയൊരു പ്രേമം

എനിക്ക് നിന്നെ ഇഷ്ടമാണ് 
എനിക്ക് നിന്നോട് പ്രണയമാണ് 
എനിക്ക് നിന്നോട് പ്രേമമാണ് 


ആരാടാ സാധനം ?
നിൻറെ ചരക്ക് ആരാണെന്ന് 
നീയൊന്നു തെളിച്ചു പറ 


അവനറിയാം , ഞാൻ അവനെ കുറിച്ചാണ് 
അവനാണെന്റെ പ്രണയം 
അവനറിയാം. അവനറിഞ്ഞാൽ മതി 
മറ്റാരും അറിയേണ്ട 
മറ്റാരും അറിയാതിരിക്കുന്നതാണ് 
എനിക്കും അവനും നല്ലത് 


അവനാരാണെന്ന് നിനക്കറിയില്ല 
അത് ഞാൻ പന്തയം വെയ്ക്കാം 
എന്തിനാടാ ഈ നുണകൾ 
നീ ഒരുത്തനെയും പ്രണയിക്കുന്നില്ല 
നിൻറെ വഴിയിൽ വന്നു പെടുന്നവനെ 
നീ ചപ്പി എച്ചിലാക്കുന്നു 
എന്നിട്ട് , നീ നിൻറെ വഴിക്ക് പോകുന്നു 



എൻറെ പ്രീയനെ, നീ വിഷമിക്കരുത് 
ഇവൻ നമ്മളെ തമ്മിൽ തെറ്റിക്കാൻ നോക്കുകാണ് 
അറിയാലോ നിനക്ക് 
എനിക്ക് നിന്നോടുള്ള പ്രണയം 
നീയല്ലാതെ , നീയില്ലാതെ 
എനിക്ക് ജീവിക്കാൻ കഴിയില്ല 
അത് നിനക്കറിയാം 
എനിക്കത് മതി 



അങ്ങനങ്ങ് പറഞ്ഞു പോയാലോ 
നിനക്കവനെ അത്ര ഇഷ്ടമാണെങ്കിൽ 
അത് ആരാണെന്ന് പറഞ്ഞു കൂടെ ?
ഇതൊരു മാതിരി 
കർത്താവും  കർമ്മവും ഇല്ലാത്ത ക്രീയ പോലെ 
ന്യൂ ജെൻ ചിത്രം പോലെ 
പറയെടാ, ആത്മാർഥത ഉണ്ടെങ്കിൽ 
എള്ളോളം സത്യസന്ധത ഉണ്ടെങ്കിൽ 
നേരും നെറിവും ഉണ്ടെങ്കിൽ 
നീ പറയ്‌, ആരെയാണ് നീ ഇഷ്ടപ്പെടുന്നത് 
ആരെയാണ് നീ പ്രേമിക്കുന്നത് 
ആരെയാണ് , ആരെയാണ് 
പെട്രോൾ പമ്പിൽ നിനക്ക് 
ബൈക്കിൽ പെട്രോൾ അടിച്ചു തരുന്ന പ്രേം ?
അവനെ കാണാനാണല്ലോ 
നീ എല്ലാ ദിവസവും അതേ പമ്പിൽ 
പെട്രോൾ അടിക്കാൻ പോകുന്നത് 
പെട്രോൾ മുതലാളിയുടെ ഒരു ഭാഗ്യം 
അവൻ കാരണം ഒരു സ്ഥിരം കസ്റ്റമർ 
അവനോടാണോ നിനക്ക് പ്രേമം ?



നീ എന്ത് ഡാവ് ഇറക്കിയാലും 
ഞാൻ അവൻറെ പേര് പറയില്ല 
ആളുകൾ അവനെ പരിഹസിക്കുന്നത് 
എനിക്കിഷ്ടമല്ല 
നീ നിൻറെ പാടു നോക്കി പോ 


എല്ലാ ദിവസവും നീ ചായ കുടിക്കാൻ പോകുന്ന 
ചായക്കടയിലെ സബൽ ആണോ നിൻറെ 
ആരാധനാപാത്രം ?
അവൻ ചായ തരാനാണല്ലോ 
നീ ആ കടയിൽ തന്നെ സ്ഥിരമായി പോകുന്നത് 
ഹം , ചായക്കടക്കാരന്റെ ഭാഗ്യം 
അവനെ പണിക്ക് നിർത്തിയത് കൊണ്ട് 
ഒരു സ്ഥിരം കസ്റ്റമർ 



നിനക്ക് എന്താ വേണ്ടത് ?
നീ നിൻറെ പാട് നോക്കി പോ 


ഹം , ആ മനു ആയിരിക്കാം 
നിൻറെ ഓഫീസിൽ പുതുതായി ജോലിക്ക് ചേർന്ന 
ശിപ്പായി മനു ?
അവനോടൊപ്പം നീ ഓഫീസിൽ ഒരു രാത്രി ഉറങ്ങിയിരുന്നു 
അവൻ സ്ഥലം മാറി പോയില്ലേ ?
അവനിപ്പോൾ എവിടെയാ ?
ഓരോരുത്തൻ സഹായിക്കാൻ കൂടും 
തുണി പറിക്കാനാണെന്ന് 
തുണി പറി ക്കുമ്പൊഴല്ലെ അറിയൂ 
കഷ്ടം 




ആ , ഇപ്പോഴാ ഓർത്തത് 
മീശ കുരുക്കാത്ത ഒരു യുവാവ് 
ജോലിക്ക് ചേരാൻ വന്നിരുന്നല്ലോ 
എന്താ അവൻറെ പേര്  ?
രമേശൻ ? ഓ , അല്ല , രമേശ് കുമാർ 
ങാ ഹോമിയോപ്പതിയിലേക്ക് മാറ്റം വാങ്ങി പോയ 
രമേശ് കുമാർ 
പാവം ചെക്കൻ 
അവനെ നീ നിന്നോടൊപ്പം താമസിപ്പിച്ചു 
ഹോ, എന്തൊരു സ്നേഹം 
അവനു വേണ്ടിയാണോ നീ ഈ കാമ ലേഖനം 





എഴുന്നെറ്റു പോടാ 



നീ എന്തിനാ എന്നോട് ദേഷ്യപ്പെടുന്നത് ?
നിനക്ക് ആരോടാ പ്രേമം 
നിനക്ക് ആരോടെങ്കിലും പ്രേമം ഉണ്ടോ?
ഉജാലയുടെ പരസ്യം പോലെ 
നാലു തുള്ളി മാത്രം 
ആയ് , നാല് തുള്ളിയല്ല 
ഏതാനും തുള്ളി പോയിക്കിട്ടും വരെ മാത്രം 
അത്രയും നേരത്തെ പ്രേമമല്ലേ നിന്റെത് 



എന്താടാ മിണ്ടാത്തത്? 
നാവിറങ്ങി പോയോ ?
ഇന്നലെ രാത്രി നീ ഒരുത്തൻറെ കൂടെ ഒട്ടിപ്പിടിച്ചാരുന്നല്ലോ 
അവനോടാണോ നിനക്ക് പ്രേമം ?
അതോ അലക്സിനോടോ   ?
അലക്സിനെ നിനക്ക് ഓർമ്മയുണ്ടോടാ ?
അതോ അനന്തുവിനോടോ ?
അതോ അനന്തുവിന്റെ തടിച്ച ചുണ്ടുകളോടോ ?
അനന്തുവിന്റെ ഉരുണ്ട മുലകളോടോ ?
ഉരുണ്ട ചന്തിയോടോ ?
തടിച്ച തുടകളോടോ ?
എന്താടാ എഴുന്നേറ്റു പോകുന്നത് ?
വന്നിരുന്നെഴുതെടാ പ്രണയ ലേഖനം 
അതോ , കാമ ലേഖനമോ ?
വാടാ, വാ വന്നിരി . 
ഞാൻ പോകുവാ 
അവന്റെയൊരു പ്രേമം     


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ