2015, സെപ്റ്റംബർ 1, ചൊവ്വാഴ്ച

കാത്തിരുന്നാൽ മതി

എനിക്ക് അവനോട് ഇഷ്ടമാണെന്ന് 
ഞാനൊരിക്കലും പറഞ്ഞിട്ടില്ല 
എനിക്ക് അവനോടുള്ള ഇഷ്ടം 
ഞാനൊരിക്കലും പ്രകടിപ്പിചിട്ടുമില്ല 



ഓ, എനിക്ക് വയ്യ 
ഈ ആണ്‍ പിള്ളേരുടെ ഒരു കാര്യം 
കൊല്ലാൻ പിടിച്ചാലും , വളർത്താൻ പിടിച്ചാലും 
കൊക്കരക്കോ കൊക്കരക്കോ 
ഇവന്മാർ കൂകാൻ തുടങ്ങുമ്പോൾ 
ആരായാലും , പിടിച്ചത് എന്തിനായാലും 
പിടിവിട്ടിട്ട് ഓടിപ്പോകും 
അത് കൊണ്ട് തന്നെയാ ഞാനോരുത്തനെയും 
പിടിക്കാൻ പോകാത്തത് 
ഞാൻ പിടിച്ചാൽ കഴുത്തിനു തന്നെ പിടിക്കും 
ഒന്നു പിടയ്കുമായിരിക്കും 
കൂകുകേല 
അണച്ച് പിടിക്കും 
പിടച്ചിൽ അടങ്ങും 
എന്ന് കരുതി വിടില്ല 
മെല്ലെ എവിടെയെങ്കിലും കിടത്തും 
കൊടുക്കാനുള്ളത് കൊടുത്ത് 
കുടികാനുള്ളത് കുടിച്ച് 
കൂടെ കിടത്തും , അൽപ നേരം കൂടി 
പിന്നെ പിടയ്കലില്ല ; കൂകലില്ല 
പിന്ന ചിലത് കുറച്ചു നാൾ അകന്നു നിൽക്കും 
സാരമില്ല.
കുറച്ചു നാൾ കഴിയുമ്പോൾ 
അവൻ തന്നെ തേടി വരും 
ഒരിക്കൽ എന്നോടൊപ്പം കഴിഞ്ഞ ഒരുവനും 
ഒരിക്കൽ കൂടി എന്നെ തേടി വരാതിരുന്നിട്ടില്ല 
അവനത് റീ എനാക്റ്റ് ചെയ്യാൻ 
വീണ്ടുമൊരിക്കൽ കൂടി 
അതേ അനുഭവത്തിലൂടെ കടന്നു പോകാൻ ആഗ്രഹിക്കും 
അവൻറെ ഹൃദയത്തിൽ 
എൻറെ ആസക്തി നിറഞ്ഞ ചുണ്ടുകൾ 
ലഹരിയുടെ   വിഷം കുത്തി വെച്ചിരിക്കുന്നു 
ലഹരി , അതിനിയും അവനു വേണം 
ലഹരി എവിടെ കിട്ടുമെന്ന് 
എന്റെയടുത്തല്ലാതെ എവിടെ കിട്ടുമെന്ന് 
അവനറിയില്ല 
അതിനാൽ ലഹരി തേടി അവൻ എന്റെയടുത്ത് തന്നെ വരും 
അതല്ലാതെ അവനു വേറെ മാർഗമില്ല 
അത് കൊണ്ട് 
അവനെ കണ്ടില്ലെങ്കിൽ 
ഞാനസ്വസ്ഥനാകാറില്ല 
അവൻ വരും ; വരാതിരിക്കില്ല 
അവനു വന്നേ തീരു 
ഞാൻ കാത്തിരുന്നാൽ മതി 
അസ്വസ്ഥനാകേണ്ട കാര്യമില്ല 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ